Thursday 12 December 2019

സാഹിത്യവേദി 8.9.2019

'സാഹിത്യവേദി’(8.9.2019) യൂട്യൂബ് ചാനലിൽ.

കവിതകൾ:ബൈജു സി.പി,സീന ശ്രീവത്സൻ,എം.സ്വപ്നാറാണി,കഥ രജനി ഹരിദാസ്.

Friday 1 November 2019

സാഹിത്യവേദി 6.10.2019



സാഹിത്യവേദി  6.10.2019

കഥ;ഡോ.എം.ഷാജഹാൻ

കവിതകൾ:നൂറ വരിക്കോടൻ,കുഞ്ഞിമുഹമ്മെദ് അഞ്ചച്ചവിടി,ജലജ പ്രസാദ്

സാഹിത്യവേദി 20.10.2019



സാഹിത്യവേദി 20.10.2019

കവിത;വി.പി.ഷൌക്കത്തലി

കഥകൾ;പ്രിയ സുനിൽ

ഖദീജ ഉണ്ണിയമ്പത്ത്

ജെസി കാരാട്

Thursday 31 October 2019

സാഹിത്യവേദി 1.9.2019.



സാഹിത്യവേദി 1.9.2019.

കവിതകൾ;നിഷ അക്കരതൊടി,ഹാരിഫ ഹൈദർ

കഥകൾ;മുജാഹിർ കരുളായി,ബഹിയ,സാനിയ കല്ലിങ്ങൽ


സാഹിത്യവേദി 1.9.2019.



സാഹിത്യവേദി 1.9.2019.

കവിതകൾ;നിഷ അക്കരതൊടി,ഹാരിഫ ഹൈദർ

കഥകൾ;മുജാഹിർ കരുളായി,ബഹിയ,സാനിയ കല്ലിങ്ങൽ


Friday 25 October 2019

സാഹിത്യവേദി 18.8.2019





സാഹിത്യവേദി 18.8.2019 യൂട്യൂബിൽ



കഥ:ഡോ.എം.എസ്.രാമകൃഷ്ണൻ,അശോക് കുമാർ പെരുവ,സുരേഷ് തെക്കീട്ടിൽ

കവിത:സീന ശ്രീവത്സൻ,വിപിൻ പുത്തൂരത്ത്,രജനി സുരേന്ദ്രൻ.

സാഹിത്യവേദി 21.7.2019





സാഹിത്യവേദി 21.7.2019 യൂട്യൂബിൽ.

കവിതകൾ:വിപിൻ പുത്തൂരത്ത്,രജനി സുരേന്ദ്രൻ 
കഥകൾ:സുരേഷ് തെക്കീട്ടിൽ,സാനിയ കല്ലിങ്ങൾ

Thursday 3 October 2019

എടയൂർ മുളക്

'ദേശപ്പെരുമയിലേക്ക് എടയൂർ മുളക്”(ഡോക്യുമെന്ററി);

രചന,നിർവ്വഹണസഹായം,എ.കെ.പി.നജീബ്.
ആഖ്യാനം, പി.മഞ്ജു.

ആനക്കയം കാർഷിക വിനോദോദ്യാനം



ആനക്കയം കാർഷിക വിനോദോദ്യാനം

(ഡോക്യുമെന്ററി)

രചന,നിർവ്വഹണ

 സഹായം എ.കെ.പി.നജീബ്

Friday 23 August 2019

സാഹിത്യവേദി ജൂലൈ 7,2019.





കഥകൾ:‘പെണ്മുറിവ്”,വി.നിഗാർ ബീഗം,”നൊമ്പരക്കാറ്റ്’,
സനിയ കല്ലിങ്ങൽ,
കവിതകൾ:പ്രമോദ് കുറുവന്തൊടി,എം.സ്വപ്നാറാണി,ഇ.ഇന്ദുലേഖ .

സാഹിത്യവേദി 2.6.2019





‘മറീന ബീച്ചിലെ ഞായറാഴ്ചയിൽ ഒരു കുരങ്ങൻ’,ബഷീർ ചുങ്കത്തറയുടെ കഥ,

ഇ.ഇന്ദുലേഖ,എം.സ്വപ്നറാണി,കാവേരി ആമയൂർ,പ്രമോദ് കുറുവന്തൊടി എന്നിവരുടെ കവിതകൾ.

Thursday 18 July 2019

സാഹിത്യവേദി(19 മെയ്,2019)



സാഹിത്യവേദി(19 മെയ്,2019).

ബിന്ദു കാവനൂരിന്റെ കഥ,കാവേരി ആമയൂർ,പ്രമോദ് കുറുവന്തൊടി,സംഗീത ഗൌസ്,ഡോ സതീഷ് മലപ്പുറം എന്നിവരുടെ കവിതകൾ.

സാഹിത്യവേദി (മെയ് 5,2019)



സാഹിത്യവേദി(മെയ് 5,2019)യൂട്യൂബിൽ.

‘അവതരണകവിതയിലെ പ്രവാഹങ്ങൾ’,പുതുകവിതകളെക്കുറിച്ച് വിമീഷ് മണിയൂരിന്റെ സോദാഹരണപ്രഭാഷണം,സംഗീത ഗൌസ്,വി.എം.ബഹിയ എന്നിവരുടെ കവിതകൾ,അശോക് കുമാർ പെരുവയുടേയും ശങ്കരനാരായണൻ മലപ്പുറത്തിന്റേയും മിനിക്കഥകൾ

സാഹിത്യവേദി ഏപ്രിൽ 21,2019



സാഹിത്യവേദി(ഏപ്രിൽ 21,2019).

കവിതകൾ;കെ.ആർ.നീതു,ഹാരിഫ ഹൈദർ,ഡോ.സതീഷ് മലപ്പുറം,പ്രഭാകരൻ നറുകര.
കഥ;ശങ്കരനാരായണൻ മലപ്പുറം.

Wednesday 17 July 2019

‘ബർസ’,അദ്ധ്യായങ്ങൾ 25,26,27(അവസാനിയ്ക്കുന്നു)



പി.കെ.വിനോദ് നാടകീയമായി വായിച്ച് അവതരിപ്പിച്ച, ഡോ.ഖദീജ മുംതാസിന്റെ ‘ബർസ’ നോവലിന്റെ അവസാന അദ്ധ്യായങ്ങൾ(25,26,27).


‘ബർസ’ അദ്ധ്യായം 23,24



'BARSA',novel written by Dr Khadeeja Mumtaz,read by P.K.Vinod for MANJERI FM 102.7,CHAPTERS 23,24.

‘ബർസ’,അദ്ധ്യായം 21,22



BARSA',novel written by Dr Khadeeja Mumtaz,read by P.K.Vinod for MANJERI FM 102.7,CHAPTERS 21,22.

‘ബർസ’,അദ്ധ്യായം 19,20



'BARSA',novel written by Dr Khadeeja Mumtaz,read by P.K.Vinod for MANJERI FM 102.7,CHAPTERS 19,20.

‘ബർസ’,അദ്ധ്യായം 17,18





'BARSA',novel written by Dr Khadeeja Mumtaz,read by P.K.Vinod for MANJERI FM 102.7,CHAPTERS 17,18.

‘ബർസ’,അദ്ധ്യായം 15,16





'BARSA',novel written by Dr Khadeeja Mumtaz,read by P.K.Vinod for MANJERI FM 102.7,CHAPTERS 15,16.

‘ബർസ’', അദ്ധ്യായം 13,14




BARSA',novel written by Dr Khadeeja Mumtaz,read by P.K.Vinod for MANJERI FM 102.7,CHAPTERS 13,14.

‘ബർസ’,അദ്ധ്യായം 11,12

BARSA',novel written by Dr Khadeeja Mumtaz,read by P.K.Vinod for MANJERI FM 102.7,CHAPTERS 11,12.



 

'ബർസ’,അദ്ധ്യായം 9,10





‘BARSA',novel written by Dr Khadeeja Mumtaz,read by P.K.Vinod for MANJERI FM 102.7,CHAPTERS 9,10.

‘ബർസ’,അദ്ധ്യായം 7,8.



'BARSA',NOVEL BY DR DR KHADEEJA MUMTAZ,READ BY P.K VINOD,CHAPTERS 7,8,AIRED BY MANJERI F M 102.7

‘ബർസ’,അദ്ധ്യായം 6,7



\'BARSA' ,NOVEL BY DR KHADEEJA MUMTAZ,READ BY P K VINOD FOR MANJERI F M 102.7

‘ബർസ’ ,അദ്ധ്യായം 3,4

‘ബർസ’ ഡോ ഖദീജ മുംതാസിന്റെ നോവൽ;അവതരണം പി.കെ.വിനോദ് യൂറ്റ്യൂബിൽ.

അദ്ധ്യായം 3,4.

Friday 21 June 2019

സാഹിത്യവേദി(17.3.2019)



സാഹിത്യവേദി(17.3.2019) യൂറ്റ്യൂബിൽ.

കവിതകൾ:ജി.കെ.റാംമോഹൻ,അജിത്രി,വി.എം.ബഹിയ,രമേഷ് വട്ടിങ്ങാവിൽ,സംഗീത ഗൌസ്,
മിനിക്കഥ;ബാപ്പു കൂട്ടിലങ്ങാടി.

Friday 24 May 2019

സാഹിത്യവേദി 3.3.2019





രജനി സുരേന്ദ്രൻ,വി.എസ് ശ്രു

തി വൈലത്തൂർ,പി.എസ്.വിജയകുമാർ, ടി.എ.ഷംല,കെ.ആർ.നീതു എന്നിവരുടെ കവിതകൾ,അശോക് കുമാർ പെരുവയുടെ മിനിക്കഥകൾ.

Wednesday 15 May 2019

മത്സരപരീക്ഷകളിലെ ഐ.ടി,സൈബർ ലോ





ഡിഗ്രി-ലെവൽ മത്സര പരീക്ഷകളിൽ ചോദിയ്ക്കാവുന്ന ഐ..ടി,സൈബർ ലോ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ‘റേഡിയോ ഗൈഡ്”;

RADIO GUIDE on I T & Cyber law by T V Sandeep.

സാഹിത്യവേദി 17. 2. 19



സീന ശ്രീവത്സന്റെ ഇംഗ്ലീഷ് കവിതകൾ.

രമേഷ് വട്ടിങ്ങാവിൽ,സുഹ് റ പടിപ്പുര,രജനി സുരേന്ദ്രൻ,ഡോ.പി.സുഷമ ബിന്ദു എന്നിവരുടെ കവിതകൾ,സുരേഷ് തെക്കീട്ടിലിന്റെ മിനിക്കഥകൾ.

Tuesday 7 May 2019

മത്സരപരീക്ഷകളിലെ ജീവശാസ്ത്രം





മത്സരപരീക്ഷകളിലെ ജീവശാസ്ത്രം;YUVAVANI RADIO GUIDE lesson- Biology by Vinod Venugopal.

മത്സരപരീക്ഷകളിലെ ഇന്ത്യൻ സംസ്ഥാനങ്ങൾ



INDIAN STATES IN COMPETITIVE EXAMS;Yuvavani Radio Guide lesson presented by G.Manoj Kumar.

 'റേഡിയോ ഗൈഡ്' യൂട്യൂബിൽ.

പി.എസ്.സി പരീക്ഷകളെഴുതുന്ന എല്ലാവർക്കും ഉപകാരപ്രദമായ ഈ പരിപാടി ഷെയർചെയ്യുക.യൂറ്റ്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Monday 29 April 2019

സാഹിത്യവേദി 3.2.2019

ഡോ.പി.സുഷമബിന്ദു,സുഹറ പടിപ്പുര എന്നിവരുടെ കവിതകളും,‘സോജാരാജകുമാരി’ എന്ന, ആത്മകഥാംശമുള്ള, വി.നിഗാർബീഗത്തിന്റെ നീണ്ടകഥയും അടങ്ങിയ ‘സാഹിത്യവേദി’, യൂട്യൂബ് ചാനലിൽ.

Friday 5 April 2019

സാഹിത്യവേദി 20.1.2019


2019 ജനുവരി 20നു പ്രക്ഷേപണം ചെയ്ത 'സാഹിത്യവേദി' യൂട്യൂബ് ചാനലിൽ.
ഇതിൽ 'ശൻകരൻകുന്ന്',പൂന്താനം അപ്രത്യക്ഷനായെന്ന ഐതിഹ്യമുള്ള പൂന്താനം ഇല്ലത്തിനു മുന്നിലെ കുന്നിനെ ആസ്പദമാക്കി,പി.എസ്.വിജയകുമാറിന്റെ കവിത.ഒപ്പം വിദ്യ പൂവൻചേരി,സീന ശ്രീവൽസൻ എന്നിവരുടെ കവിതകളും സുരേഷ് തെക്കീട്ടിലിന്റെ മിനിക്കഥകളും.

സാഹിത്യവേദി 20.1.2019

സാഹിത്യവേദി 20.1.2019





2019 ജനുവരി 20നു പ്രക്ഷേപണം ചെയ്ത 'സാഹിത്യവേദി' യൂട്യൂബ് ചാനലിൽ.

ഇതിൽ 'ശൻകരൻകുന്ന്',പൂന്താനം അപ്രത്യക്ഷനായെന്ന ഐതിഹ്യമുള്ള പൂന്താനം ഇല്ലത്തിനു മുന്നിലെ കുന്നിനെ ആസ്പദമാക്കി,പി.എസ്.വിജയകുമാറിന്റെ കവിത.ഒപ്പം വിദ്യ പൂവൻചേരി,സീന ശ്രീവൽസൻ എന്നിവരുടെ കവിതകളും സുരേഷ് തെക്കീട്ടിലിന്റെ മിനിക്കഥകളും.

Wednesday 27 February 2019

മൂന്ന് പ്രക്ഷേപകരുടെ എഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നത്.. /ഡി.പ്രദീപ് കുമാർ


മഞ്ചേരി നിലയം 2017 മെയ് 8ന് ‘ഗ്രന്ഥാവലോകനം‘ പരിപാടിയിൽ പ്രക്ഷേപണം ചെയ്തത്.

റേഡിയോ പ്രസ്ഥാനം :  എഡിറ്റർ, ടി.ടി പ്രഭാകരൻ. പേജ്, 464 – വില, 450 രൂപ.  പ്രസാധകർ കേരള സംഗീത നാടക അക്കാദമി, തൃശൂർ.

     നൈമിഷിക മാധ്യമമാണ് റേഡിയോ എന്നൊരു ദുഷ്പേരുണ്ട്, ആദ്യ കാലങ്ങൾ മുതൽ.  കേൾവിയുടെ അനന്തസാദ്ധ്യതകൾ തുറന്നിടുമ്പോഴും, കാഴ്ചയുടെ പരിവൃത്തത്തിൽ നിന്ന് അസംഖ്യം വൈവിദ്ധ്യപൂർണ്ണമായ വായനകളും വ്യാഖ്യാനങ്ങളും സാദ്ധ്യമാക്കുന്ന ഭാവനയുടെ മഹാപ്രപഞ്ചത്തിലേയ്ക്ക് അത് നമ്മെ നയിക്കുമ്പോഴും,ആയുസ്സിൽ വരമൊഴിക്കുള്ള അപ്രമാദിത്വത്തെ അതിനൊരിക്കലും മറികടക്കാനാകില്ല.  വാമൊഴികളിൽ ഭൂരിപക്ഷവും കാലക്രമേണ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചില്ലാതാകും.  അതുമല്ലെങ്കിൽ, വ്യക്തിപരമായ അനുഭവങ്ങളും, ഓർമ്മകളുമായിമായി ഒടുങ്ങും.  പ്രക്ഷേപണത്തിന്റെ ആരംഭനാളുകൾ മുതൽ ജനലക്ഷങ്ങളെ ഏറെ ആകർഷിച്ച റേഡിയോനാടകങ്ങളും ഇങ്ങനെ കാലാന്തരത്തിൽ വിസ്മൃതിയിലാണ്ടുപോയിട്ടുണ്ട്.  ആ പ്രക്രിയ ഇപ്പോഴും തുടരുന്നു.  റേഡിയോ നാടകങ്ങൾ മാത്രമല്ല, അച്ചടിക്കാത്ത എല്ലാ റേഡിയോ പരിപാടികളും ഇങ്ങനെ എവിടെയോ മാഞ്ഞുപോയി.
     കേൾവിയുടെ അരങ്ങിൽ നിറഞ്ഞു നിന്ന റേഡിയോ കലാകാരന്മാരും, രചയിതാക്കളും, അവ അണിയിച്ചൊരുക്കിയ സംവിധായകരും, അണിയറ പ്രവര്ത്തകരുമൊക്കെ ഏതാണ്ട് വിസ്മരിക്കപ്പെട്ടു.  സാമൂഹിക നവോത്ഥാനത്തിന് ആക്കം കൂട്ടിയ മഹത്തായ മാധ്യമധർമ്മം  നിർവ്വഹിച്ച  റേഡിയോനാടകങ്ങളെക്കുറിച്ചോ, അതിന്റെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചോ, വികാസ പരിണാമങ്ങളെക്കുറിച്ചോ ഒന്നും ലിഖിതരേഖകൾ ഇല്ല.  ആ ശൂന്യത പരിഹരിക്കാനുള്ള എളിയ ശ്രമമാണ് റേഡിയോ നാടകപ്രസ്ഥാനം എന്ന ഈ ബൃഹദ് ഗ്രന്ഥം.
     റേഡിയോപ്രക്ഷേപണ രംഗത്ത് കാൽ നൂറ്റാണ്ടിന്റെ പ്രവർറത്തനപാരമ്പര്യമുള്ള, ഇപ്പോൾ കൊച്ചി എഫ്.എം നിലയത്തിലെ അസിസ്റ്റന്റ്  ഡയറക്ടറായ പ്രമുഖ നിരൂപകൻ, ടി.ടി.പ്രഭാകരൻ എഡിറ്റ് ചെയ്ത ഈ പുസ്തകം, മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ സമ്പന്നവും ആധികാരികവുമായ ചരിത്രരേഖ കൂടിയാണ്.  റേഡിയോ നാടകം: സിദ്ധാന്തങ്ങൾ, പഠനങ്ങൾ, റേഡിയോ നാടകം : അനുഭവങ്ങൾ, ഓർമ്മകൾ, റേഡിയോ നാടകം: അനുസ്മരണങ്ങൾ, അഭിമുഖങ്ങൾ, എന്നീ മൂന്നു ഭാഗങ്ങളായി 51 പ്രൌഢങ്ങളായ ലേഖനങ്ങളും, അഭിമുഖങ്ങളും, റേഡിയോനാടക പ്രസ്ഥാനത്തെക്കുറിച്ച് ടി.ടി.പ്രഭാകരൻ എഴുതിയ സമഗ്രമായ പഠനവും ചേർന്ന താണ് ഈ ഗ്രന്ഥം,റേഡിയോ നാടക പ്രക്ഷേപണത്തിന്റെ ആദ്യകാല ചരിത്രം ആലേഖനം ചെയ്യുന്നു.  നാഗവള്ളി ആർ.എസ്.കുറുപ്പ്, മാലി, കൈനിക്കര കുമാരപ്പിള്ള, ടി.എൻ.ഗോപിനാഥൻ നായർ, പ്രൊ. ജി.ശങ്കരപ്പിള്ള തുടങ്ങിയവരുടെ ലേഖനങ്ങൾ മുതൽ, ആദ്യകാല പ്രക്ഷേപണത്തിന് ചുക്കാൻ പിടിച്ച കെ.പത്മനാഭൻ നായർ, പി.പി.നായർ തുടങ്ങിയ മഹാരഥന്മാരുടെയും, സമകാലിക റേഡിയോ നാടകപ്രക്ഷേപണത്തിലെ മഹാപ്രതിഭകളായ ഡോ. എം.രാജീവ്കുമാർ, കെ.വി.ശരത്ചന്ദ്രൻ എന്നിവരുടെയും രചനകളാൽ സമ്പന്നമാണ് ഈ ഗ്രന്ഥം. അപൂർവ്വമായ ചിത്രങ്ങളുമുണ്ട്,  ആകർഷകമായ അച്ചടിയും, രൂപശില്പവുമുള്ള ഈ ഗ്രന്ഥത്തിൽ.  റേഡിയോയെ സ്നേഹിക്കുന്ന ഓരോ മലയാളിയും  സൂക്ഷിച്ചുവെയ്ക്കേണ്ട അമൂല്യ ഗ്രന്ഥമാണിത്.

എവിടെയോ :  (ചെറുകഥാ സമാഹാരം), ഗ്രന്ഥകാരൻ കെ.വി.ശരത്ചന്ദ്രൻ.  പേജ് 96.  വില, 80 രൂപ.  പ്രസാധകർ സൈകതം ബുക്സ്, കോതമംഗലം, എറണാകുളം ജില്ല.  ഫോൺ: 9539056858

     ഇപ്പോൾ ആകാശവാണി കണ്ണൂർനിലയത്തിലെ പ്രോഗ്രാം എക്സിക്യുട്ടീവായ കെ.വി.ശരത്ചന്ദ്രനെ, ദേശീയ പുരസ്ക്കാരങ്ങൾ നേടിയ റേഡിയോ നാടകക്കാരനായി മലയാളികൾ അറിയും.  പക്ഷേ, ചെറുകഥാകൃത്തായി തുടങ്ങിയ അദ്ദേഹത്തെ ആ കഥകളുടെ പേരിൽ തിരിച്ചറിയുന്നവർ തുലോം വിരളമാണ്.  കാരണം, മൂന്ന് പതിറ്റാണ്ടു കൊണ്ട് അദ്ദേഹം എഴുതിയത് വെറും പതിനഞ്ചു് കഥകൾ.  പക്ഷേ, മലയാള കഥാസാഹിത്യത്തിൽ സ്വന്തമായി തനിക്കൊരു ഇരിപ്പിടമുണ്ടെന്ന് തെളിയിക്കുന്നതാണ് എവിടെയോഎന്ന കെ.വി.ശരത്ചന്ദ്രന്റെ ചെറുകഥാ സമാഹാരം.
     സമകാലിക ജീവിതത്തെ കഥാപരിസരങ്ങളാക്കി എഴുതിയ ഈ കഥകൾ വായനക്കാരെ വിസ്മയിപ്പിക്കുന്ന രൂപഘടനയും പ്രമേയവുമുള്ളതാണ്.  ചെറു-ചെറു വാക്യങ്ങളിൽ, ലളിത പദാവലികളിൽ ആഖ്യാനം.  പക്ഷേ, എവിടെയോ, എപ്പോഴോ, ഒരു ദുരന്തം, അല്ലെങ്കിൽ അപ്രതീക്ഷിതമായ വഴിത്തിരിവ് കഥകൾക്ക് വലിയ അർത്ഥവ്യാപ്തി നല്കുന്നു.  സ്നേഹവും, വെറുപ്പും, അക്രമവും, രാഷ്ട്രീയവും, തിന്മയുമൊക്കെ ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.  മലയാളത്തിലെ എണ്ണപ്പെട്ട കഥകളിലൊന്നായി,ഈ സമാഹാരത്തിന് ആമുഖമെഴുതിയ അഷ്ടമൂർത്തി  ചൂണ്ടിക്കാണിക്കുന്ന ഒരു കഥയുണ്ട് , പേര്– ഒരു സിനിമാക്കഥ.  ഈ കഥകൾ വിലയിരുത്തിക്കൊണ്ട് അദ്ദേഹം ഉപസംഹരിച്ചിരിക്കുന്നത് ഇങ്ങനെയാണ് : “ഒട്ടും ആശങ്ക വേണ്ട, ഈ കഥാകാരന്.  മലയാള കഥയിൽ കെ.വി.ശരത്ചന്ദ്രന്റെ ഇരിപ്പിടം സുരക്ഷിതമാണ് ”.

ഴാം ചില്ലയിലെ വര (കവിതാ സമാഹാരം), ഗ്രന്ഥകാരൻ: ശ്രീകുമാർ മുഖത്തലപേജ് 64.  വില, 60 രൂപപ്രസാധകർ , പരിധി പബ്ലിക്കേഷന്സ്, തൈക്കാട്, തിരുവനന്തപുരം.  ഫോൺ: 04712339334

     ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം എക്സിക്യുട്ടീവും പ്രമുഖ പ്രഭാഷകനുമായ ശ്രീകുമാർ മുഖത്തലയുടെ 21 കവിതകളുടെ സമാഹാരമാണ് ഏഴാം ചില്ലയിലെ വര.
     കവിത മൃതമായ വെറും അക്ഷരങ്ങളും അർത്ഥരഹിതമായ ഫലിതവുമായി മാറിയ കാലത്ത്, അനുഭവത്തിന്റെ ഉൾക്കാമ്പുള്ള രചനകളാണ് ശ്രീകുമാർ മുഖത്തലയുടേത്.  തന്റെ അസ്വസ്ഥമായ ബാഹ്യജീവിതത്തിന്റെയും, ആന്തരികജീവിതത്തിന്റെയും ആകുലതകളിൽ നിന്നാണ് ഈ കവിതകൾ പിറന്നതെന്ന് കവി ആമുഖക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.  ഓർമ്മയും, അനുഭവങ്ങളും, വായനയും, പ്രണയവും, തത്ത്വശാസ്ത്രവും ഈ കവിതകളിലുണ്ട്.  പാരമ്പര്യത്തെ ഉൾക്കൊണ്ടു കൊണ്ട്, വൃത്തനിബദ്ധമായി എഴുതിയ കവിതകളിൽ ജീവിതത്തെയും, നന്മകളെയും, പ്രതീക്ഷയോടെ നോക്കിക്കാണുന്ന സൌന്ദര്യദർശനവുമുണ്ട്.  അച്ഛനെയോർക്കുമ്പോഴും, കുട്ടിക്കാലത്തെക്കുറിച്ചെഴുതുമ്പോഴും, ആരോഗ്യ നികേതനം വായിച്ചതിന്റെ പശ്ചാത്തലത്തിൽ എഴുതുമ്പോഴും, ഈ സത്യാനുഭൂതി കവിതയിൽ നിറയുന്നുണ്ട്.  അമ്മപ്പുലരി എന്ന കവിത നോക്കുക :
കുട്ടിക്കാലത്തമ്മയ്ക്കെന്നെ
നേരെ കാണാനായില്ല
               കണ്ണീരിന്റെ തിളങ്ങും ചില്ലിൽ-
ക്കൂടിക്കാണുന്നതിനാലെ
    അനുഭവത്തിന്റെ കണ്ണീർനനവുള്ള ജീവിതവീക്ഷണങ്ങൾ പുതുകാലത്തെ കവിതകളിൽ വായിക്കാനാകുന്നത് അത്യപൂർവ്വം.  അതുകൊണ്ട് തന്നെ, ശ്രീകുമാർ മുഖത്തലയുടെ കവിതകൾ വേറിട്ടു നില്ക്കുന്ന വായനാനുഭവം നല്കുന്നു.
     മലയാള സാഹിത്യത്തെയും, കലയെയും ധന്യമാക്കിയ മഹാരഥന്മാരായ പൂർവ്വസൂരികളുടെ പാതയിലൂടെയാണ് ആകാശവാണിയിലെ ഇപ്പോഴത്തെ തലമുറയും സഞ്ചരിക്കുന്നതെന്ന് നിസ്സംശയം പ്രഖ്യാപിക്കുന്നതാണ്, ഇവിടെ അവലോകനം ചെയ്യപ്പെട്ട ടി.ടി.പ്രഭാകരൻ, കെ.വി.ശരതിചന്ദ്രൻ, ശ്രീകുമാർ മുഖത്തല എന്നിവരുടെ രചനകൾ .