Prasar Bharati Parivar: WHEN CARTOONS TAKES AN AUDIO LIFE– ‘KALIIKKOOTTAM’...                               undefined

Sunday, 28 January 2018

ചിത്രമഞ്ജരി-സ്പോട് ലൈവ്‌ മ്യൂസിക് ലൈവ്


മലബാറിന്റെ സ്വന്തം മൊഞ്ചും മൊഴിയഴകിനു പ്രിയസ്‌നേഹിതർ നൽകിയ സ്‌നേഹവായ്പിന് ഹൃദയം നിറഞ്ഞ നന്ദി....

ഇന്ന് അങ്ങാടിപ്പുറം, നിലമ്പൂർ, വഴിക്കടവ് എന്നിവിടങ്ങളിലായി നടന്ന 'ചിത്രമഞ്ജരിസ്‌പോട് ലൈവ് മ്യൂസിക് ലൈവിൽ' പങ്കെടുക്കാൻ ദൂരദിക്കുകളിൽ നിന്ന് പോലും ആളുകളെത്തി. അവിടെ നിന്ന് ഫോണിൽ സ്റ്റുഡിയോയിലെ അവതാരകരുമായി സംസാരിച്ച്, നടത്തിയ തത്സമയ പ്രക്ഷേപണം അങ്ങനെ,റേഡിയോ ചരിത്രത്തിന്റെ തന്നെ ഭാഗമായി.

നിലയത്തിന്റെ പന്ത്രണ്ടാം വാർഷികവും പ്രഭാതപ്രക്ഷേപണത്തിന്റെ ഒന്നാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുക്കപ്പെട്ട 11 സ്ഥലങ്ങളിൽ നിന്ന് മൂന്ന് ദിവസം തത്സമയ പ്രക്ഷേപണം സംഘടിപ്പിച്ചത്. അത് ഏറ്റെടുത്ത്, ആഘോഷമാക്കി മാറ്റി, പ്രിയ ശ്രോതാക്കൾ.