Tuesday 6 March 2018

വനിതാദിനത്തിൽ മഞ്ചേരി എഫ്.എം പരിപാടികൾ വനിതാമയം


ന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 വ്യാഴാഴ്ച രാവിലെ 6.23 മുതൽ രാത്രി 10 മണിവരെ ആകാശവാണി മഞ്ചേരി എഫ്.എം 102.7ലെ പരിപാടികൾ വനിതാമയം.സ്ത്രീകൾ അവതരിപ്പിക്കുന്നതോ,അവരെക്കുറിച്ചുള്ളതോ ആയ പരിപാടികൾ മാത്രമാകും ഇവിടെ നിന്നുള്ള പ്രക്ഷേപണത്തിൽ മുഴുവനും.പ്രഭാഷണങ്ങൾ മുതൽ തത്സമയ ഫോൺ-ഇൻ പരിപാടികൾ വരെ സ്ത്രീകൾ തന്നെ അവതരിപ്പിക്കുന്നത് മഞ്ചേരി നിലയത്തിൽ ഇത് ആദ്യം.

അന്ന് എല്ലാ അവതാരകരും വനിതകൾ തന്നെയായിരിക്കും.രാവിലെ 6.30നു ആതിര നന്ദൻ അവതരിപ്പിക്കുന്ന സുഭാഷിതം,7.40നു 'കാവ്യധാര’യിൽ കടമ്മനിട്ടയുടെ ‘കുറത്തി’യുടെ ആലാപനം,8.15നു സാമൂഹിക പ്രവർത്തകയും മഞ്ചേരി ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ.നൂന മർജ്ജ അവതരിപ്പിക്കുന്ന പ്രത്യേക ‘എന്റെ ഗാനം’ എന്നിവ കേൾക്കാം.
ചരിത്രത്തിൽ ഇടം നേടിയ വനിതകളെക്കുറിച്ചുള്ളതാണു ,രാവിലെ 11 മണിയ്ക്ക് സെവിൽ ജിഹാൻ നയിക്കുന്ന ‘ഹലോ യൂത്ത്’തത്സമയ പ്രശ്നോത്തരി.

രാത്രി 8 മണിയ്ക്കുള്ള യുവവാണി റേഡിയോ ഗൈഡ്, ലോകപ്രശസ്തവനിതകളെക്കുറിച്ചുള്ളതാണു;അവതരണം,ഫാത്തിമത്ത് റസ്ല
.സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറയുന്ന പ്രത്യേക ഫോൺ-ഇൻ പരിപാടി ഉച്ചയ്ക്ക് 2.16 മുതൽ 3.55 വരെ കേൾക്കാം.

ഉച്ചയ്ക്ക് 1 മണിയ്ക്കുള്ള പ്രത്യേക പരിപാടിയിൽ ഗായിക കെ.എസ്.ചിത്ര അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് തിരുവനന്തപുരത്ത് നിന്ന് റിലേ ചെയ്യുന്നു.
രാവിലെ 10.15 മുതൽ പ്രശസ്ത ഗായികമാരുടെ ഹിന്ദിചലച്ചിത്രഗാനങ്ങൾ.

രാവിലെ 9.30നും വൈകീട്ട് 5.05നുമുള്ള ‘മഴവില്ല്“,ഉച്ചയ്ക്ക് 12.05നുള്ള ‘ഇശൽ’തുടങ്ങിയപരിപാടികളിൽ പ്രമുഖ ഗായികമാരുടെ ലളിതഗാനങ്ങൾ,നാടകഗാനങ്ങൾ,ഗസലുകൾ തുടങ്ങിയവയും കേൾ
ക്കാം.

രാവിലെയുള്ള ആരോഗ്യപരിപാടികൾ അവതരിപ്പിക്കുന്നത് വനിതാഡോക്ടർമാരായ അശ്വതി സോമനും ,ബി.ജെ.വന്ദനയുമാണു.രാത്രി 9.30നുള്ള ‘വിചാരധാര’യിൽ അജിത്രി, ‘മലയാള കവിതയിലെ പെണ്ണിടം’എന്ന വിഷയത്തെക്കുറിച്ച് മലപ്പുറത്ത്  നടത്തിയ പ്രസംഗത്തിന്റെ ശബ്ദലേഖനവും കേൾക്കാം.
9.45നുള്ള ‘സംഗീതസുധ’യിൽ എം.എസ്.സുബ്ബലക്ഷ്മി ആലപിച്ച കീർത്തനങ്ങളും കേൾക്കാം.

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക