Tuesday 27 February 2018

മഹദ് വചനങ്ങൾ



മഞ്ചേരി എഫ്.എം നിലയം ദിവസവും രാവിലെ 7 മണിയ്കും, വൈകീട്ട് 4 മണിയ്കും പ്രക്ഷേപണം ചെയ്യുന്ന ‘ചിന്താവിഷയം”പരിപാടിയിൽ ഉൾപ്പെടുത്തിയ മഹദ് വചനങ്ങൾ.

“പ്രതിഭയെന്നാൽ ഒരു ശതമാനം പ്രചോദനവും, തൊണ്ണൂറ്റി ഒന്പതു ശതമാനം കഠിനാധ്വാനവുമാണ് “

- തോമസ് ആൽവ എഡിസൺ.

“ഏതു കാര്യമായാലും വിജയത്തിലേക്കുള്ള വഴി, ആ കാര്യത്തിലുള്ള താല്പര്യത്തിൽ അടങ്ങിയിരിക്കുന്നു” ;

- സർ. വില്ല്യം ഓസ്ലർ.

“ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾമനസ്സുകൊണ്ട് ഉപേക്ഷിക്കണം. പിന്നീട് പശ്ചാത്തപിക്കുന്നതിലും നല്ലത് അതാണ്”:

- എ.പി.ജെ.അബ്ദുൽ കലാം

“നന്നായി ഉറങ്ങണമെന്നുള്ളവർ അന്യരെപ്പറ്റി ഉള്ളിൽ വിദ്വേഷവുമായി നടക്കുകയില്ല”

-ലോറന്സ് സ്റ്റേൺ.

“എല്ലാം സത്യത്തിനു വേണ്ടി ത്യജിക്കാം. എന്നാൽ, സത്യം ഒന്നിനും വേണ്ടി ത്യജിച്ചു കൂട”

- സ്വാമി വിവേകാനന്ദൻ.

“ജീവിതത്തിൽ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേണം, എങ്കിൽ മാത്രമേ വിജയം നേടുമ്പോൾ അത് ആസ്വദിക്കാൻ പറ്റുകയുള്ളു”:

- എ.പി.ജെ.അബ്ദുൽ കലാം

“അഗാധമായി നാം സ്നേഹിക്കുന്നതെന്തും, നമ്മുടെ ഒരു ഭാഗമായി മാറും;”‌‌

- ഹെലൻ കെല്ലർ.

“ഭരിക്കപ്പെടുന്നവരുടെ സമ്മതമില്ലാതെ അവരെ ഭരിക്കുക അസാധ്യമാണ്” 

- എബ്രഹാം ലിങ്കൺ.

“മതം എന്നത് സാക്ഷാത്കാരമാണ്. അല്ലാതെ വാചകക്കസര്ത്തോ തത്വസംഹിതകളോ സിദ്ധാന്തങ്ങളോ അല്ല”

- സ്വാമി വിവേകാനന്ദൻ.

“മറ്റുള്ളവര്ക്ക് നിങ്ങൾ നല്കുന്ന നിര്ദ്ദേശം സ്വയം നടപ്പിലാക്കുക. ജീവിത വിജയം കൈവരിക്കുവാൻ ഏറ്റവും നല്ല മാര്ഗം അതാണ്”

- റിച്ചർ.

“ആവശ്യങ്ങൾ പരിമിതപ്പെടുത്തി, ലളിത ജീവിതം നയിക്കുന്നവര്ക്കേ സംതൃപ്തി ഉണ്ടാകൂ”

- മഹാത്മാ ഗാന്ധി.

“മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും”

- യൂങ്.

“നല്ല വാക്ക് ഒരിക്കലും പല്ല് കളഞ്ഞിട്ടില്ല” 

- ഒരു ഐറിഷ് പഴമൊഴി.

“അദ്ധ്വാനം കൂടാതെ മഹത്തായതൊന്നും ആരും നേടിയിട്ടില്ല” 

- എമേഴ്സൺ.

“വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക. എന്നാൽ, നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക” 

- രവീന്ദ്രനാഥ ടാഗോർ.

“നിങ്ങൾ നിങ്ങള്ക്കു തന്നെ പ്രകാശമായി വര്ത്തിക്കുക” 


- ശ്രീബുദ്ധൻ.

“കലഹിക്കുന്ന ഓരോന്നുമായി കലഹിക്കാൻ തുടങ്ങിയാൽ പിന്നെ അവസാനമുണ്ടാകില്ല”

- വില്യം പെൻ.

“മറ്റൊരാള്ക്കു വളര്ത്തിയെടുക്കാവുന്ന ഒന്നല്ല കുലീനത. അത് നമ്മുടെയുള്ളിൽ സ്വയം വളര്ന്നു വരേണ്ട ഒന്നാണ്.” 

- ടെന്നിസൺ.

“ശരി നിങ്ങളുടെ പക്ഷത്താണെങ്കിൽ നിങ്ങൾ അരിശപ്പെടേണ്ട കാര്യമില്ല. തെറ്റ് നിങ്ങളുടെ ഭാഗത്താണെങ്കിൽ അരിശപ്പെടുന്നത് നിങ്ങള്ക്ക് നഷ്ടവുമാണ്.”

- സി.എഫ്.ആന്ഡ്രൂസ്.

“ബുദ്ധിമാന്മാര്ക്ക് അനുഭവങ്ങൾ അദ്ധ്യാപകരാണ്.”

- ഷേക്സ്പിയർ.

“സ്വാതന്ത്ര്യം എന്നാൽ ഒരു ഉത്തരവാദിത്വം കൂടിയാണ്. അത് കൊണ്ടാണ് പലരും അതിനെ ഭയപ്പെടുന്നത്.” :

- ബര്ണാഡ് ഷാ

“ഒരാളെ ഞെട്ടിക്കാനും തുറന്നു കാട്ടാനും, അപ്രതീക്ഷിതവും ധീരവുമായൊരു ചോദ്യം മതി.”

- ഫ്രാന്സിസ് ബേക്കൺ.

“പ്രതിഭയെന്നാൽ ഒരു ശതമാനം പ്രചോദനവും 99% കഠിനാദ്ധ്വാനവുമാണ്.” 

- തോമസ് ആൽവാ എഡിസൺ.

“നിങ്ങൾ എത്ര കാര്യക്ഷമത പ്രകടിപ്പിക്കുന്നുവോ, അത്രത്തോളം നിങ്ങളുടെ കഴിവുകൾ കൂടിക്കൊണ്ടിരിക്കും. “

- ഇന്ദിരാഗാന്ധി.

“എനിക്ക് അറിവില്ല എന്ന തിരിച്ചറിവ് മാത്രമാണ് എനിക്കുള്ള അറിവ്.” 

- സോക്രട്ടീസ്.

“ഭീതിയിലധിഷ്ഠിതമായ ആദരവിനേക്കാൾ വെറുക്കത്തക്കതായി മറ്റൊന്നുമില്ല.” 

- ആൽബര്ട്ട് കാമ്യു.

“വിദ്യാഭ്യാസം മനുഷ്യരിലുള്ള സമ്പൂര്ണ്ണതയുടെ ആവിഷ്കാരമാണ്.” 

- സ്വാമി വിവേകാനന്ദൻ.

“പാപത്തെ വെറുക്കുക. പാപിയെ സ്നേഹിക്കുക.” 

- മഹാത്മാഗാന്ധി.

“പണത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരുടെയും മതം ഒന്നുതന്നെ.”

- വോള്ട്ടയർ.

“പ്രശസ്തി പുഴയെപ്പോലെയാണ്. ഭാരം കുറഞ്ഞവയും ചീര്ത്തവയും അതിൽ പൊന്തിയൊഴുകും. ഭാരവും ഈടുമുള്ളവയും അതിൽ മുങ്ങിക്കിടക്കും.” 

- ഫ്രാന്സിസ് ബേക്കൺ.

“ലോകത്തിൽ മാറ്റങ്ങൾ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാൽ, സ്വയം മാറ്റത്തിനു വിധേയനാവാൻ ആരും തയ്യാറല്ല താനും.” 

- ലിയോ ടോള്സ്റ്റോയി.



“മതം ഇല്ലാത്ത ശാസ്ത്രം മുടന്തനും, ശാസ്ത്രമില്ലാത്ത മതം അന്ധനുമാണ്.” 

- ആൽബര്ട്ട് ഐന്സ്റ്റീൻ.

“വിജയം ആസ്വാദ്യകരമാവണമെങ്കിൽ പ്രയാസങ്ങൾ ആവശ്യമാണ്.” 

- എ.പി.ജെ.അബ്ദുൽകലാം.

“അദ്ധ്വാനിക്കുന്നവന്റെ ഉറക്കം മാധുര്യമുള്ളതാണ്.


- റഷ്യൻ പഴമൊഴി.

“മനുഷ്യൻ മൃഗമാവുമ്പോൾ മൃഗത്തിലും വഷളാണവൻ.” 

- രവീന്ദ്രനാഥ ടാഗോർ.

“നന്നായി ഉറങ്ങണമെന്നുള്ളവർ അന്യരെപ്പറ്റി വിദ്വേഷവുമായി നടക്കുകയില്ല.” 

- ലോറന്സ് സ്റ്റേൺ.

“ഹിന്ദുവാകട്ടെ, മുസ്ലീമാകട്ടെ, മറ്റെന്തുമാകട്ടെ, മനസ്സിൽ വര്ഗീയത വെച്ചു പുലര്ത്തിയാൽ ഇന്ത്യ എന്താണോ, അത് അല്ലാതാകും. അത് ഛിന്നഭിന്നമാകും.” 

- ജവഹർലാൽ നെഹ്റു.

“കല എന്നത് കരവിരുത് മാത്രമല്ല. അത് കലാകാരനുണ്ടായിട്ടുള്ള അനുഭവങ്ങളുടെ പ്രകടനമാണ്.” 

- ലിയോ ടോള്സ്റ്റോയ്.

“സത്യം എത്ര തന്നെ ചവിട്ടി മെതിക്കപ്പെട്ടാലും ഉയിര്ത്തെഴുന്നേൽക്കുന്നു.” 

- ബ്രയന്റ്.

“ഓര്ത്തിരുന്നു സങ്കടപ്പെടുന്നതിനെക്കാൾ നല്ലത്, മറക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നതാണ്.” 

- റോസറ്റി.

“ഭാവിയുടെ ഏറ്റവും നല്ല പ്രവാചകൻ ഭൂതകാലമാകുന്നു.” 

- ഷേര്മാൻ.

“സ്വാഗതം ചെയ്യപ്പെടാത്ത വിരുന്നുകാരനാണ് മരണം.” 


- ബര്ണാഡ് ഷാ.

“ഒരാശയവും ചങ്ങാതിയും ഒരുപോലെയാണ്. രണ്ടും നമുക്ക് പ്രതീക്ഷ തരുന്നു.” 

- ഷേക്സ്പിയർ.

“അനുസരണ, സന്നദ്ധത, ലക്ഷ്യത്തിനോടുള്ള താല്പര്യം എന്നിവ നിങ്ങള്ക്കുണ്ടെങ്കിൽ നിങ്ങളെ പിന്തിരിപ്പിക്കാൻ ആര്ക്കും കഴിയില്ല.”:


- സ്വാമി വിവേകാനന്ദൻ.

“നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു. അല്ലാത്തവൻ ഭയം മൂലവും.”

- അരിസ്റ്റോട്ടിൽ.

“ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു നല്ല വിദ്യാര്ത്ഥിയുടെ ലക്ഷണം. നമ്മുടെ കുട്ടികൾ ചോദിക്കട്ടെ.”

- എ.പി.ജെ.അബ്ദുൽ കലാം.

“പൊതുസമൂഹത്തിന് ഞാൻ എന്തെങ്കിലും സേവനം ചെയ്തിട്ടുണ്ടെങ്കിൽ അതെന്റെ ക്ഷമാപൂർവ്വമായ ചിന്ത ഒന്നുകൊണ്ട് മാത്രമാണ്.”:

- ഐസക് ന്യൂട്ടൺ.

“നമ്മുടെ ഈ കൊച്ചു ഗോളത്തിൽ ഇത്രയധികം നാശം വിതച്ചത് ഭൂകമ്പങ്ങളും മഹാമാരികളുമല്ല, അഭിപ്രായങ്ങളാണ്.”:

- വോള്ട്ടയർ.

“കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക.”:

- കണ്ഫ്യൂഷസ്.

“മനുഷ്യനെ കൊല്ലാനുള്ള ഒരു ആയുധവും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്.”:

- തോമസ് ആൽവ എഡിസൺ.

“വളയുന്ന ഹൃദയങ്ങൾ ഭാഗ്യം ചെയ്തവയാണ്. ഒരിക്കലും അവ തകരില്ല.”:

- ആൽബര്ട്ട് കാമ്യു.

“ആഗ്രഹമില്ല, അഭിപ്രായവുമില്ലെങ്കിലോ.. ജീവിതം ശാന്ത പൂര്ണ്ണം.”:

- കുഞ്ഞുണ്ണി മാഷ്.

“ക്ഷമയാണ് ഏറ്റവും വലിയ പ്രാര്ത്ഥന.”:

- ബുദ്ധ വചനം.

“വായന മുഷ്യനെ പൂര്ണ്ണനാക്കുന്നു. സംഭാഷണം മനുഷ്യനെ നിപുണനാക്കുന്നു. എഴുത്ത് മനുഷ്യനെ സൂക്ഷമവാനാക്കുന്നു.”:


- ഫ്രാന്സിസ് ബേക്കൺ.

“പണം വളം പോലെയാണ്. വിതറിയാലേ ഫലമുള്ളൂ.”:

- ഫ്രാന്സിസ് ബേക്കൺ.

“താനൊരു നുണയനാണെന്നു സമ്മതിക്കുമ്പോഴല്ലാതെ മനുഷ്യൻ സത്യസന്ധനാവാറില്ല.”:


- മാര്ട്ട് ട്വൈൻ.

“ആശയാണ് എല്ലാ നിരാശക്കും കാരണം.”:

- ബുദ്ധവചനം.

“കഠിനമായ ദാര്ദ്ര്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യക്ഷപ്പെടാനാവൂ.”:

- മഹാത്മാഗാന്ധി.

“ജീവിതം അര്ത്ഥമില്ലാത്തതെന്നു കരുതുന്നവൻ നിര്ഭാഗ്യവാൻ മാത്രമല്ല, ജീവിക്കാൻ അര്ഹതയില്ലാത്തവനുമാണ്.”:

- ആൽബര്ട്ട് ഐന്സ്റ്റീൻ.

“ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക. ഭക്ഷിക്കാൻ വേണ്ടി ജീവിക്കാതിരിക്കുക.”:


- സോക്രട്ടീസ്.

“മറ്റുള്ളവരെ വിശ്വസിക്കുക. അപ്പോളവർ നിങ്ങളെയും വിശ്വസിക്കും. മറ്റുള്ളവരോട് മാന്യമായി പെരുമാറുക, അപ്പോൾ അവരും മാന്യത പ്രകടിപ്പിക്കും.”:


- എമേര്സണ്ന്റെ വാക്കുകൾ.

“തലച്ചോറിനെ ജോലി ചെയ്യിക്കാനും അനുസരിപ്പിക്കാനുമുള്ള ശക്തിയാണ് ഏകാഗ്രത.”:

- ആര്ണോള്ഡ് ബന്നറ്റ്.

“പ്രകൃതിയെ വശത്താക്കണമെങ്കിൽ, നാമതിനു വശപ്പെടുകയും വേണം.”:


- ഫ്രാന്സിസ് ബേക്കൺ.

“മാറ്റം എല്ലായ്പ്പോഴും മധുരത്തരമാണ്.”:


- അരിസ്റ്റോട്ടിൽ.

“മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത്. എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.”:


- റൂസ്സോ.

“കുറ്റബോധമുള്ള മനസ്സിനെ സംശയം എപ്പോഴും വേട്ടയാടുന്നു.”:

- നെപ്പോളിയൻ.

“കാലവും ക്ഷമയും – ഇവരാണ് ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കൾ”:

- ലിയോ ടോള്സ്റ്റോയ്.

“ക്ഷമയാണ് ഏറ്റവും വലിയ പ്രാര്ത്ഥന.”:


- ബുദ്ധവചനം.

“സ്നേഹമെന്ന ദിവ്യമായ വികാരം അക്ഷരങ്ങളിലല്ല, ഹൃദയത്തിലാണ് ജീവിക്കുന്നത്.”:

- വില്യം ഹോക്ക്നെർ.

“അഗാധമായി നാം സ്നേഹിക്കുന്നതെന്തും നമ്മുടെ ഒരു ഭാഗമായി മാറും.”:


- ഹെലൻ കെല്ലർ.

“കഠിനമായ ദാരിദ്ര്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യക്ഷപ്പെടാനാവൂ.”:

- മഹാത്മാഗാന്ധി.

“നല്ല വാക്ക് ഒരിക്കലും പല്ല് കളഞ്ഞിട്ടില്ല.”:

- ഐറിഷ് പഴമൊഴി.

“കത്തുന്നതിനു മുന്പ് ജ്വലിക്കുന്ന സ്നേഹം എന്നും നിലനിൽക്കുന്നതല്ല.”:

- ഹെൽ താം.

“അഹങ്കാരവും കഴിവില്ലായ്മയും സയാമീസ് ഇരട്ടകൾ ആണ്.”:


- ലോവൽ.

“വാക്കുകള്ക്ക് അവ അച്ചടിച്ച് കഴിഞ്ഞാൽ സ്വന്തമായൊരു ജീവിതമുണ്ട്.”:

- കരോൾ ബ്രൌനറ്റ്.

“പരിപൂര്ണ്ണത അന്വേഷിക്കുന്നവൻ ഒരിക്കലും സംതൃപ്തനായിരിക്കില്ല.”:

- ലിയോ ടോള്സ്റ്റോയ്.

“നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്.”:

- രവീന്ദ്രനാഥ ടാഗോർ.

“നാമെല്ലാം ഏഅറിയപ്പെടുന്നവരാകാൻ ആഗ്രഹിക്കുന്നു. എന്തെങ്കിലും ആകണമെന്നാഗ്രഹിക്കുന്ന നിമിഷം മുതൽ നാം സ്വതന്ത്രരല്ലാതാവുന്നു.”:

- ജിദ്ദ കൃഷ്ണമൂര്ത്തി.

“നമ്മളിൽ എല്ലാവര്ക്കും മഹത്തായ കാര്യങ്ങൾ ചെയ്യാൻ കഴിയണമെന്നില്ല. പക്ഷേ, ചെറിയ കാര്യങ്ങൾ മഹത്തായ സ്നേഹത്തോടെ ചെയ്യാൻ കഴിയും.”


- മദര്തെരേസ.



“സ്വന്തം മനസ്സ് മാറ്റാൻ കഴിയാത്തവര്ക്ക് മറ്റൊന്നിലും മാറ്റം വരുത്താൻ കഴിയില്ല.”

- ബര്ണാഡ് ഷാ.

“ജീവിതം തന്നെ ഒരു സർവ്വകലാശാലയാണ്, പഠിക്കാനുള്ള പല വിഷയങ്ങളും അവിടെയുണ്ട്.”:

- മാക്സിം ഗോര്ക്കി.

“ചില തോൽവികൾ സന്തോഷത്തോടെ ഉയരാനുള്ള മാര്ഗ്ഗങ്ങളാണ്.”:

- വില്യം ഷേക്സ്പിയർ.

“വിജയത്തിനു തൊട്ടടുത്തെത്തി എന്ന് തിരിച്ചറിയാതെ പരിശ്രമത്തിൽ നിന്ന് പിൻവാങ്ങുന്നതാണ് മിക്കവരുടെയും ജീവിതത്തിലെ വലിയ പരാജയം.”:

- തോമസ് ആൽവ എഡിസൺ.

“വിദ്യാഭ്യാസം മനുഷ്യരിലുള്ള സമ്പൂര്ണ്ണതയുടെ ആവിഷ്കാരമാണ്.”:

- സ്വാമി വിവേകാനന്ദൻ.

“ധൈര്യമെന്നാൽ ഭയത്തെ പ്രതിരോധിക്കുക എന്നാണ്, ഭയത്തെ വരുതിയിലാക്കുക എന്നാണ്, ഭയമില്ല എന്നല്ല.”

- മാര്ക്ക് ട്വൈൻ.

“മനുഷ്യനിൽ അന്തർലീനമായ ദൈവികതയുടെ ആവിഷ്കരണമാണ് മതം.”:

- സ്വാമി വിവേകാനന്ദൻ.

റേഡിയോ പരിപാടികൾ [25.02.2018 to 03.03.2018]

25.02.2018 ഞായർ

രാവിലെ 6.30 സുഭാഷിതം- പാപ്പച്ചൻകടമക്കുടി , പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ജാഗ്രത 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഹാസ്യ നിലവറ 8.15 ചിത്രമഞ്ജരി: ഫോൺ-ഇൻ ലൈവ് 9.15 നാട്ടുവൃത്താന്തം 9.20 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 00 തളിർക്കും കിനാക്കൾ 11 മന്‍ കീ ബാത്-പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണം, തുടർന്ന് അതിന്റെ മലയാളം പരിഭാഷ 12.07 ഇശൽ 12.25 ജാലകം 12.40 റേഡിയോ സ്മരണകൾ 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം ,ഇന്നത്തെ ചോദ്യം, ഉത്തരം, ചലച്ചിത്രഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില്ല് - ഗസൽ സായാഹ്നം 5.30 മഴവില്ല് 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ഉൾക്കാഴ്ച്ച 8 മന്‍ കീ ബാത്-പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണത്തിന്റെ മലയാളം പരിഭാഷ 8.30 ഹാസ്യ നിലവറ 8.35 നോവൽ വായന 9.16 കായികലോകം 9.30 നാടക പരമ്പര 6.30,8,9.15,9.58,10.58,12.05, 5,7.58,9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.

26.02.2018 തിങ്കൾ

രാവിലെ 6.30 സുഭാഷിതം- പാപ്പച്ചന്‍ കടമക്കുടി, പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ഗ്രന്ഥാവലോകനം 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഇംഗ് ളീഷ് മാറ്റേ‍ഴ്സ് 8.15 ചിത്രമഞ്ജരി: നവഗീതങ്ങൾ 9.15 നാട്ടുവൃത്താന്തം 9.20 മഴവില്ല് 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഇസൈ മഴൈ - തമിഴ് ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി : നവഗീതങ്ങൾ 8 പരസ്പരം-ശ്രോതാക്കളുടെ കത്തുകൾ 8.30 ഇംഗ് ളീഷ് മാറ്റേ‍ഴ്സ് 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം - 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.

27.02.2018 ചൊവ്വ

രാവിലെ 6.30 സുഭാഷിതം- ശ്രീപാദം മണിലാൽ, പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ഹരിതം 7.50 പാട്ടുപൊലിമ 7.58 ദൃഷ്ടി-മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12  ഇംഗ് ളീഷ് മാറ്റേ‍ഴ്സ് 8.15 ചിത്രമഞ്ജരി: നവഗീതങ്ങൾ 9.15 നാട്ടുവൃത്താന്തം 9.20 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ (LISTENERS’ REQUEST) 11 ഹലോ ആകാശവാണി-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ - ലൈവ് 5 നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി:സ്മുതിഗീതങ്ങൾ 8 സർഗകേരളം 8.30 ഇംഗ് ളീഷ് മാറ്റേ‍ഴ്സ് 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.

28.02.2018 ബുധൻ

രാവിലെ 6.30 സുഭാഷിതം- ഡോ. രാധാമണി അയിങ്കലത്ത്, പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ജീവിതപാഠം 7.50 പാട്ടുപൊലിമ 7.58 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ഇംഗ് ളീഷ് മാറ്റേ‍ഴ്സ് 8.15 എന്റെ ഗാനം;അബു കാട്ടുമുണ്ട   9.15 നാട്ടുവൃത്താന്തം 9.20 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 എന്റെ ഗാനം ;അബു കാട്ടുമുണ്ട 8.30 ഇംഗ് ളീഷ് മാറ്റേ‍ഴ്സ് 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05, ,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം. 


01.03.2018 വ്യാഴം

രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 കായികലോകം 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം, എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 നല്ല മലയാളം 8.15 WHATSAPP ISHTAGANANGAL 9.15 നാട്ടുവൃത്താന്തം 9.20 മഴവില് ല്‍  9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ 11 HELLO YOUTH (LIVE) 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, ചലച്ചിത്രഗാനങ്ങൾ 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 5.30 ഞാറ്റുവേല 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി 8 യുവവാണി-റേഡിയോ ഗൈഡ് 8.30 നല്ല മലയാളം 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05, 1,1.20, 5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം. 

02.03.2018 വെള്ളി
രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 സമകാലികം 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 ആനുകാലികം 8.15 ചിത്രമഞ്ജരി :ശ്രോതാക്കൾ കത്തുകളിലൂടെ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ 9.15 നാട്ടുവൃത്താന്തം 9.20 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ആരോഗ്യകേരളം 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ 11 സ്മ്രുതിഗീതങ്ങൾ 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം , ചലച്ചിത്രഗാനങ്ങൾ - ലൈവ് 5.നാട്ടുവൃത്താന്തം 5.05 മഴവില് ല്‍ 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി 8 മാപ്പിളപ്പാട്ടുകൾ 8.30 സമകാലികം 8.35 നോവൽ വായന 9.16 വിദ്യാഭ്യാസരംഗം 9.30 വിചാരധാര 9.45 സംഗീതസുധ 6.30,8,9.15,9.58,10.58,12.05,1,1.20,5,7.58,9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.
03.03.2018 ശനി
രാവിലെ 6.30 സുഭാഷിതം- പ്രഭാതഗീതം 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ 7 ചിന്താവിഷയം, ഇന്നത്തെ ചോദ്യം, മധുരം, ഗീതം 7.05 സേവനവാർത്തകൾ 7.10 ആരോഗ്യജാലകം 7.15 നോവൽ വായന- ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം. അവതരണം – ബോബി സി. മാത്യു 7.20 ഇന്നത്തെ ഗാനം 7.35 വിപണി 7.37 ആയുരാരോഗ്യം 7.40 കാവ്യധാര 7.45 ജാഗ്രത 7.50 പാട്ടുപൊലിമ 7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ 8.03 എന്തു പഠിക്കണം,എന്താകണം 8.07 സൈബർ ജാലകം 8.10 രസമുകുളം-പാചകക്കുറിപ്പുകൾ 8.12 സ്വാതന്ത്ര്യം വിമോചനം സൈബർലോകം 8.15 ചിത്രമഞ്ജരി: ഫോൺ-ഇൻ ലൈവ് 9.15 നാട്ടുവൃത്താന്തം 9.20 മഴവില് ല്‍ 9.55 സേവനവാർത്തകൾ 10 ചലച്ചിത്രഗാനങ്ങൾ 10.15 ഹിന്ദി ചലച്ചിത്രഗാനങ്ങൾ 11 ഹലോ ആകാശവാണി- ഡോക്ടറോട് ചോദിക്കാം-ലൈവ് 12.07 ഇശൽ 12.25 ജാലകം 12 40 പ്രകാശധാര 1.02 ചലച്ചിത്രഗാനങ്ങൾ, 4 ഇന്നത്തെ വിശേഷം, ചരിത്രപഥം, ചിന്താവിഷയം, ഇന്നത്തെ ചോദ്യം - ഉത്തരം, സ്നേഹദൂത് (സന്ദേശ ഗാനങ്ങൾ) 5.നാട്ടുവൃത്താന്തം 5.05 മഴവില്ല് - ഗസൽ സായാഹ്നം 5.30 കനിവിന്റെ തിരത്തേക്ക് 5.45 മഴവില് ല്‍ 6.40 സന്ധ്യാ ഗീതം 6.50 വയലും വീടും 7.35 ചിത്രമഞ്ജരി 8 ബാലലോകം 8.30 സ്വാതന്ത്ര്യം വിമോചനം സൈബർലോകം 8.35 നോവൽ വായന 9.16 ജനപഥം 9.30 നാടക പരമ്പര 6.30,8,9.15,9.58,10.58,12.05, 1,1.20,5,7.58, 9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.

വിചാരധാര - 26.02.2018 to 02.03.2018



ലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു.

26.02.2018 to 28.02.2018

മഞ്ചേരിയിലെ കല കൾച്ചറൽ ഫെസ്റിവലിനോടനുബന്ധിച്ചു സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് ഉദ്‌ഘാടന സദസ്സിൽ സാഹിത്യകാരന്മാരായ ടി.ഡി.രാമകൃഷ്ണൻ, വിജു നായരങ്ങാടി, അഡ്വ.ഉദയശങ്കർ എന്നിവർ നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങൾ.

01.03.2018 & 02.03.2018

മഞ്ചേരി പബ്ലിക് ലൈബ്രറിയിൽ ഫെബ്രുവരി 17 ന് സംഘടിപ്പിച്ച താലൂക്ക് റഫറൻസ് ലൈബ്രറി ഉദ്‌ഘാടനസദസ്സിൽ കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.പ്രമോദ് ദാസ് എന്നിവർ നടത്തിയ പ്രസംഗ ഭാഗങ്ങൾ .

                                 ടി.ഡി.രാമകൃഷ്ണൻ            പി.ശ്രീരാമകൃഷ്ണൻ
                                           
                                                              പ്രൊഫ.വിജു നായരങ്ങാടി
                            

ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.

*അയക്കേണ്ട വിലാസം*       

വിചാരധാര
C/o സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122


E-mail: airmanjerifm@gmail.com

കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

പരസ്പരം [26.02.2018, 05.03.2018]



ശ്രോതാക്കളുടെ കത്തുകളും അവയ്ക്കുള്ള മറുപടിയും...


26.02.2018 തീയതിയിലെ പരസ്പരം പരിപാടിയുടെ റെക്കോർഡിംഗ്.

https://goo.gl/8ZFB19


05.03.2018 തീയതിയിലെ പരസ്പരം പരിപാടിയുടെ റെക്കോർഡിംഗ്.

https://goo.gl/LuD6Ei

Saturday 24 February 2018

മഞ്ചേരി എഫ്.എം ബ്ലോഗുലകത്തിലേക്ക്

സ്വാഗതം, പ്രിയ ശ്രോതാക്കളേ.
മഞ്ചേരി എഫ്.എം 102.7-ന്റെ ബ്ലോഗ് ആരംഭിയ്ക്കുകയായി.....
മലബാറിന്റെ സ്വന്തം മൊഞ്ചും മൊഴിയഴകും പന്ത്രണ്ടാം വയസ്സിലേക്ക് കടന്ന ഈ മുഹൂർത്തത്തിൽ നവമാദ്ധ്യമരംഗത്ത് ഒരിക്കൽ അതിശക്ത സാന്നിദ്ധ്യമായിരുന്ന ബ്ലോഗിലേക്കും ചുവടുവെയ്ക്കുകയാണു മഞ്ചേരി എഫ്.എം.

എല്ലാവരുടേയും അനുഗ്രഹാശിസ്സുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.


ബാലലോകം - 24.02.2018



24.02.2018ന് രാത്രി 8 മണിക്ക് ബാലലോകത്തിൽ ചെമ്മൻക്കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ്സിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ കേൾക്കാം.


Listen Recorded

Tuesday 20 February 2018

പ്രസാർ ഭാരതി ബ്ലോഗിൽ വന്ന റിപ്പോർട്ട്

ലോക റേഡിയോ ദിനം പ്രമാണിച്ച്, മഞ്ചേരി എഫ് എം ന്റെ ഈ ഫേസ്ബുക്ക് അക്കൗണ്ടിൽ ശ്രോതാക്കൾ പോസ്റ്റ് ചെയ്ത റേഡിയോ സെറ്റുകളുടെ ഫോട്ടോകളേയും, വ്യത്യസ്തമായ ആഘോഷങ്ങളേയും കുറിച്ച് പ്രസാർ ഭാരതി ബ്ലോഗിൽ വന്ന റിപ്പോർട്ട്:

Listeners flood Manjeri FM’s FB Timeline with photos of radio sets



 

About 150 rare photographs of a variety of radio receivers in the FB account


https://www.facebook.com/manjerifm. -That was how World Radio Day was celebrated ,differently, by Manjeri FM station in Kerala. Listeners have been requested through a Facebook post to upload photos of their favourite radio receivers, with a short description. Within minutes, the comment box was flooded with a variety of radio receivers; some are even 75 years- old, yet refuse to budge.

For some, radio sets are journies down the memory lanes, reminding them of their childhood, departed parents and loved ones. Some others keep radio sets presented to them in school days and happy moments in life. A number of radio enthusiasts keep a mini museum of different type of radio receivers in their homes.



The photos of digital radio receivers, music systems and apps too have been uploaded, marking a sea-change in the listening pattern of radio in 2018.

Listeners at Aripra, a non-descript village in Malappuram district celebrated the World Radio Day by setting up a radio kiosk in the local Phoenix Library. They have uploaded photographs of Mr.Pattukalathil Muhammed Haji,a senior citizen, dedicating the kiosk to the public.

A group of students from Amarambalam South A.U.P.School along with their teachers visited the station and gifted us with sapling of a tree marking World Radio Day. The FB Timeline of the station World Radio Day has,so far,received 243 likes,about 150 comments and 20 shares.

Sunday 18 February 2018

വിചാരധാര 19.02.2018 to 23.02.2018


മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു. 

19.02.2018

നാടക പ്രവർത്തകരുടെ സംഘടനയായ Natak ന്റെ ലോഗോ പ്രകാശനത്തോടനുബന്ധിച്ചു ജനുവരി 17 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആമുഖപ്രസംഗം നടത്തിക്കൊണ്ട് Natak സംസ്ഥാന സെക്രട്ടറി ജെ.ശൈലജ നടത്തിയ പ്രസംഗ ഭാഗങ്ങൾ.


20.02.2018 to 23.02.2018

യുക്തിവാദി സംഘം ഡിസംബർ 24, 25 തിയ്യതികളിൽ മലപ്പുറത്ത് വെച്ച് നടത്തിയ സെമിനാറിൽ "അഭിപ്രായ സ്വാതന്ത്ര്യം തിരിച്ചു പിടിക്കൽ" എന്ന വിഷയത്തിൽ യുക്തിചിന്താ പ്രവർത്തകൻ യൂ.കലാനാഥൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഭാഗങ്ങൾ.



ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.

*അയക്കേണ്ട വിലാസം*

വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122


E-mail: airmanjerifm@gmail.com

കൂടാതെ   8078030302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

Tuesday 13 February 2018

News Paper Cuttings about AIR Manjeri FM

ആകാശവാണി മഞ്ചേരി എഫ്.എം സംബന്ധിച്ച് പത്രങ്ങളിൽ വന്ന വാർത്തകൾ...