മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു.
**************************************
*27.04.2018 to 01.05.2018*
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ 80 ) മത് വാർഷികം പ്രമാണിച്ച് കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പും ചെറുകാട് സ്‌മാരക ട്രൂസ്റ്റും സംയുക്തമായി മാർച്ച് 29 ന് വണ്ടൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധായകനും മാധ്യമപ്രവർത്തകനുമായ പി.ടി.കുഞ്ഞിമുഹമ്മദ് നടത്തിയ പ്രസംഗ ഭാഗങ്ങൾ.

*02.05.2018 to 07.05.2018*
ആഗോള പരിസ്ഥിതി സംഘടനയായ OISCA യുടെ മഞ്ചേരി ചാപ്റ്റർ മാർച്ച് 25ന് സംഘടിപ്പിച്ച യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ പി.ആർ.നാഥൻ നടത്തിയ പ്രസംഗ ഭാഗങ്ങൾ.
***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻകൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.
*അയക്കേണ്ട വിലാസം*
വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122
E-mail: airmanjerifm@gmail.com
കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.
No comments:
Post a Comment
ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക