Tuesday 24 April 2018

പ്രക്ഷേപണ സമയം ഇടവേളകളില്ലാതെ... | ശനി, ഞായർ |


മഞ്ചേരി എഫ്.എം പ്രക്ഷേപണത്തിനു ശനിയും ഞായറും ഇനി ഇടവേളയില്ല

ആകാശവാണി മഞ്ചേരി നിലയത്തിൽ നിന്നു ശനിയാഴ്ചയും ഞായറാഴ്ച്ചയും ഇനി രാവിലെ 6.23 മുതൽ രാത്രി 10 മണി വരെ, ഇടവേളയില്ലാതെ പ്രക്ഷേപണം കേൾക്കാം.

എല്ലാ ദിവസവും രാവിലെ മുതൽ രാത്രി വരെ പ്രക്ഷേപണസമയം ദീർഘിപ്പിക്കുന്നതിന്റെ ആദ്യപടിയായാണു ഏപ്രിൽ 28 മുതൽ ശനിയും ഞായറും തുടർച്ചയായി പ്രക്ഷേപണം തുടങ്ങുന്നത്.

ശനിയാഴ്ച്ച ഉച്ച്യ്ക്ക് 1.02 മുതൽ പുതിയ സിനിമകളിലെ പാട്ടുകളുമായി,‘’നവഗീതങ്ങൾ”, 2.15നു പുതിയ ഹിന്ദി ചലച്ചിത്രഗാനങ്ങൾ, 3നു സംഘഗാനങ്ങൾ, ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.02നു മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുമായി ”സണ്ടേ സെലെക്ഷൻസ്”, 2.15നു “നിറക്കൂട്ട്”(കലാ-സംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ), 3നു ചലച്ചിത്ര ശബ്ദരേഖ എന്നിവയാണു പുതിയ പരിപാടികളിൽ ചിലത്.

2006 ജനുവരി 28നു സായാഹ്ന പ്രക്ഷേപണം ആരംഭിച്ച മഞ്ചേരി എഫ്.എം നിലയം, കഴിഞ്ഞ വർഷം ജനുവരി 26നാണു പ്രഭാത പ്രക്ഷേപണം തുടങ്ങിയത്. മലപ്പുറം ജില്ലയിലും, പാലക്കാട്, വയനാട്, തൃശൂർ, കോഴിക്കോട്, നീലഗിരി തുടങ്ങിയ സമീപജില്ലകളിലെ ഭൂരിപക്ഷം സ്ഥലങ്ങളിലും സുവ്യക്തമായി ഈ നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം ലഭിക്കുന്നുണ്ട്.

പരസ്യ പ്രക്ഷേപണത്തിലൂടെ ഇക്കഴിഞ്ഞ സാമ്പത്തികവർഷം 8124293 രൂപയുടെ വരുമാനമുണ്ടാക്കി നിലയം റെക്കാർഡ് സ്ഥാപിച്ചു. ലക്ഷ്യമിട്ടതിന്റെ 108 ശതമാനമാണിത്.

സ്‌നേഹപൂർവ്വം,


ഡി.പ്രദീപ് കുമാർ
പ്രോഗ്രാം മേധാവി
9447181006

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക