Thursday, 28 June 2018
Wednesday, 27 June 2018
Thursday, 14 June 2018
ഫുട്‌ബോൾ ബീറ്റ്‌സ് - Live!
റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ വിശേഷങ്ങൾ ശ്രോതാക്കളിലേക്കെത്തിക്കാൻ മഞ്ചേരി എഫ് എം ഒരുങ്ങിക്കഴിഞ്ഞു.
ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ആവേശം ത്രസിപ്പിച്ചു കൊണ്ട്, ജൂലൈ 16 വരെ ദിവസവും രാവിലെ 10.15 മുതൽ 10.58 വരെ പ്രത്യേക തത്സമയ പരിപാടി.
'ഫുട്‌ബോൾ ബീറ്റ്‌സ് ' എന്ന, 43 മിനിറ്റ് ദൈർഘ്യമുള്ള ഈ ലൈവ് പരിപാടിയിൽ ഓരോ ദിവസത്തേയും കളികളെക്കുറിച്ച് പ്രമുഖ സ്പോർട്ട്സ് ലേഖകരും കളിക്കാരും, ഒപ്പം ശ്രോതാക്കളും നടത്തുന്ന അവലോകനങ്ങൾ, അടുത്ത കളികളെയും ടീമുകളെയും കുറിച്ചുള്ള വിവരങ്ങൾ, ശ്രോതാക്കളുടെ പ്രതീക്ഷകൾ, പ്രവചനങ്ങൾ, ലോകകപ്പ് ചരിത്രത്തിലെ രസകരമായ സംഭവങ്ങളും പ്രമുഖരുടെ ഓർമകളും തുടങ്ങിയവ, സംഗീതത്തോടൊപ്പം, പ്രക്ഷേപണം ചെയ്യും.
കേരളത്തിലെ റേഡിയോ ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പ് ഫുട്‌ബോളിനെക്കുറിച്ച് മുക്കാൽ മണിക്കൂറോളം നീളുന്ന പ്രതിദിന ലൈവ് പ്രക്ഷേപണം ചെയ്യുന്നത്.
സെവിൽ ജിഹാൻ, മുനീർ ആമയൂർ എന്നീ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരുടെ നേതൃത്വത്തിലുള്ള അവതാരകരാണ് 'ഫുട്‌ബോൾ ബീറ്റ്‌സ്' തത്സമയ പ്രക്ഷേപണം നടത്തുന്നത്.
ഈ ലൈവ് പരിപാടിയിലേക്ക് വിളിക്കേണ്ട നമ്പറുകൾ: 0483 2777100, 2765446
14.06.2018 തീയതിയിലെ പരിപാടിയുടെ ശബ്ദലേഖനം
Tuesday, 12 June 2018
എന്റെ ഗാനം - 13.06.2018
13.06.2018ന് രാവിലെ 8.15നും രാത്രി 7.35 നും എന്റെ ഗാനം അവതരിപ്പിക്കുന്നത് അദ്ധ്യാപികയും എഴുത്തുകാരിയും ദേശാന്തര സഞ്ചാരിയുമായ നിഗാർ ബീഗം
Recording
Recording
Thursday, 7 June 2018
Tuesday, 5 June 2018
പരിസ്ഥിതി ദിനാചരണം ആകാശവാണിയിൽ...
ആകാശവാണിയിൽ മരം കിളിർപ്പിക്കും മാജിക്ക്
മഞ്ചേരി, ജൂൺ 5: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ ആകാശവാണി അങ്കണത്തിൽ മജീഷ്യൻ സതീഷ് ബാബു മഞ്ചേരിയുടെ വ്യത്യസ്തമായ പരിസ്ഥിതി അവബോധ മാജിക്ക് അരങ്ങേറി. ’മരം, ഒരു വരം’ എന്നു പേരിട്ട ‘പ്രൊഡക്ഷൻ ട്രീ-മാജിക്കിൽ, കിറ്റിൽ നട്ട ഒരു കശുമാങ്ങ, മുളച്ച് തൈയായി വരുന്ന ജാല വിദ്യയാണു അവതരിപ്പിച്ചത്. നെല്ലിപ്പറമ്പ് സ്വദേശിയായ സതീഷ് ബാബു ഇത്തരം പുതുമയാർന്ന ബോധവൽക്കരണ മാജിക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി ദിനത്തിൽ മഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവധർമ്മധാര പ്രവർത്തകർ, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാൽപ്പാമരത്തൈകൾ നിലയത്തിൽ നട്ടു. മഠാധിപതി ബ്രഹ്മചാരിണി വരദാമൃതചൈതന്യയും, പ്രോഗ്രാം മേധാവി ഡി.പ്രദീപ് കുമാറും നേതൃത്വം നൽകി. സീനിയർ എഞ്ചിനിയറിങ്ങ് അസ്സിസ്റ്റന്റ് എം.ഉമർ, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ എന്നിവരും വൃക്ഷത്തൈകൾ നട്ടു.

Subscribe to:
Posts (Atom)