Prasar Bharati Parivar: WHEN CARTOONS TAKES AN AUDIO LIFE– ‘KALIIKKOOTTAM’...                               undefined

Thursday, 14 June 2018

ഫുട്‌ബോൾ ബീറ്റ്‌സ് - Live!


റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ വിശേഷങ്ങൾ ശ്രോതാക്കളിലേക്കെത്തിക്കാൻ മഞ്ചേരി എഫ് എം ഒരുങ്ങിക്കഴിഞ്ഞു.

ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ആവേശം ത്രസിപ്പിച്ചു കൊണ്ട്, ജൂലൈ 16 വരെ ദിവസവും രാവിലെ 10.15 മുതൽ 10.58 വരെ പ്രത്യേക തത്സമയ പരിപാടി.

'ഫുട്‌ബോൾ ബീറ്റ്‌സ് ' എന്ന, 43 മിനിറ്റ് ദൈർഘ്യമുള്ള ഈ ലൈവ് പരിപാടിയിൽ ഓരോ ദിവസത്തേയും കളികളെക്കുറിച്ച് പ്രമുഖ സ്പോർട്ട്സ് ലേഖകരും കളിക്കാരും, ഒപ്പം ശ്രോതാക്കളും നടത്തുന്ന അവലോകനങ്ങൾ, അടുത്ത കളികളെയും ടീമുകളെയും കുറിച്ചുള്ള വിവരങ്ങൾ, ശ്രോതാക്കളുടെ പ്രതീക്ഷകൾ, പ്രവചനങ്ങൾ, ലോകകപ്പ് ചരിത്രത്തിലെ രസകരമായ സംഭവങ്ങളും പ്രമുഖരുടെ ഓർമകളും തുടങ്ങിയവ, സംഗീതത്തോടൊപ്പം, പ്രക്ഷേപണം ചെയ്യും.

കേരളത്തിലെ റേഡിയോ ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പ് ഫുട്‌ബോളിനെക്കുറിച്ച്‌ മുക്കാൽ മണിക്കൂറോളം നീളുന്ന പ്രതിദിന ലൈവ് പ്രക്ഷേപണം ചെയ്യുന്നത്.

സെവിൽ ജിഹാൻ, മുനീർ ആമയൂർ എന്നീ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരുടെ നേതൃത്വത്തിലുള്ള അവതാരകരാണ്  'ഫുട്‌ബോൾ ബീറ്റ്‌സ്' തത്സമയ പ്രക്ഷേപണം നടത്തുന്നത്.

ഈ ലൈവ് പരിപാടിയിലേക്ക് വിളിക്കേണ്ട നമ്പറുകൾ: 0483 2777100, 2765446

14.06.2018 തീയതിയിലെ പരിപാടിയുടെ ശബ്ദലേഖനം

15.06.2018 തീയതിയിലെ പരിപാടിയുടെ ശബ്ദലേഖനം

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക