Tuesday 5 June 2018

പരിസ്ഥിതി ദിനാചരണം ആകാശവാണിയിൽ...

ആകാശവാണിയിൽ മരം കിളിർപ്പിക്കും മാജിക്ക്

മഞ്ചേരി, ജൂൺ 5: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ ആകാശവാണി അങ്കണത്തിൽ മജീഷ്യൻ സതീഷ് ബാബു മഞ്ചേരിയുടെ വ്യത്യസ്തമായ പരിസ്ഥിതി അവബോധ മാജിക്ക് അരങ്ങേറി. ’മരം, ഒരു വരം’ എന്നു പേരിട്ട ‘പ്രൊഡക്ഷൻ ട്രീ-മാജിക്കിൽ, കിറ്റിൽ നട്ട ഒരു കശുമാങ്ങ, മുളച്ച് തൈയായി വരുന്ന ജാല വിദ്യയാണു അവതരിപ്പിച്ചത്. നെല്ലിപ്പറമ്പ് സ്വദേശിയായ സതീഷ് ബാബു ഇത്തരം പുതുമയാർന്ന ബോധവൽക്കരണ മാജിക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്.

പരിസ്ഥിതി ദിനത്തിൽ മഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവധർമ്മധാര പ്രവർത്തകർ, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാൽപ്പാമരത്തൈകൾ നിലയത്തിൽ നട്ടു. മഠാധിപതി ബ്രഹ്മചാരിണി വരദാമൃതചൈതന്യയും, പ്രോഗ്രാം മേധാവി ഡി.പ്രദീപ് കുമാറും നേതൃത്വം നൽകി. സീനിയർ എഞ്ചിനിയറിങ്ങ് അസ്സിസ്റ്റന്റ് എം.ഉമർ, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ എന്നിവരും വൃക്ഷത്തൈകൾ നട്ടു.



മജീഷ്യൻ സതീഷ് ബാബു മഞ്ചേരിയുടെ ‘പ്രൊഡക്ഷൻ ട്രീ-മാജിക്കിൽ ‘മുളച്ച’ പറങ്കിമാവിൻ തൈ.


ഡി.പ്രദീപ് കുമാർ നാൽപ്പാമരത്തൈ നടുന്നു.



തൈ നടീൽ- എം.ഉമർ.

 മുനീർ ആമയൂർ തൈ ഏറ്റുവാങ്ങുന്നു.


ബ്രഹ്മചാരിണി വരദാമൃതചൈതന്യ 

നിലയാംഗങ്ങൾക്കൊപ്പം

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക