
മഞ്ചേരി എഫ്.എം നിലയം ദിവസവും രാവിലെ 7 മണിയ്കും, വൈകീട്ട് 4 മണിയ്കും പ്രക്ഷേപണം ചെയ്യുന്ന ‘ചിന്താവിഷയം”പരിപാടിയിൽ ഉൾപ്പെടുത്തിയ മഹദ് വചനങ്ങൾ.
“പ്രതിഭയെന്നാൽ ഒരു ശതമാനം പ്രചോദനവും, തൊണ്ണൂറ്റി ഒന്പതു ശതമാനം കഠിനാധ്വാനവുമാണ് “
- തോമസ് ആൽവ എഡിസൺ.
“ഏതു കാര്യമായാലും വിജയത്തിലേക്കുള്ള വഴി, ആ കാര്യത്തിലുള്ള താല്പര്യത്തിൽ അടങ്ങിയിരിക്കുന്നു” ;
- സർ. വില്ല്യം ഓസ്ലർ.
“ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾമനസ്സുകൊണ്ട് ഉപേക്ഷിക്കണം. പിന്നീട് പശ്ചാത്തപിക്കുന്നതിലും നല്ലത് അതാണ്”:
- എ.പി.ജെ.അബ്ദുൽ കലാം
“ഏതു കാര്യമായാലും വിജയത്തിലേക്കുള്ള വഴി, ആ കാര്യത്തിലുള്ള താല്പര്യത്തിൽ അടങ്ങിയിരിക്കുന്നു” ;
- സർ. വില്ല്യം ഓസ്ലർ.
“ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾമനസ്സുകൊണ്ട് ഉപേക്ഷിക്കണം. പിന്നീട് പശ്ചാത്തപിക്കുന്നതിലും നല്ലത് അതാണ്”:
- എ.പി.ജെ.അബ്ദുൽ കലാം
“നന്നായി ഉറങ്ങണമെന്നുള്ളവർ അന്യരെപ്പറ്റി ഉള്ളിൽ വിദ്വേഷവുമായി നടക്കുകയില്ല”
-ലോറന്സ് സ്റ്റേൺ.
“എല്ലാം സത്യത്തിനു വേണ്ടി ത്യജിക്കാം. എന്നാൽ, സത്യം ഒന്നിനും വേണ്ടി ത്യജിച്ചു കൂട”
- സ്വാമി വിവേകാനന്ദൻ.
“ജീവിതത്തിൽ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേണം, എങ്കിൽ മാത്രമേ വിജയം നേടുമ്പോൾ അത് ആസ്വദിക്കാൻ പറ്റുകയുള്ളു”:
- എ.പി.ജെ.അബ്ദുൽ കലാം
“അഗാധമായി നാം സ്നേഹിക്കുന്നതെന്തും, നമ്മുടെ ഒരു ഭാഗമായി മാറും;”
- ഹെലൻ കെല്ലർ.
“ഭരിക്കപ്പെടുന്നവരുടെ സമ്മതമില്ലാതെ അവരെ ഭരിക്കുക അസാധ്യമാണ്”
- എബ്രഹാം ലിങ്കൺ.
“മതം എന്നത് സാക്ഷാത്കാരമാണ്. അല്ലാതെ വാചകക്കസര്ത്തോ തത്വസംഹിതകളോ സിദ്ധാന്തങ്ങളോ അല്ല”
- സ്വാമി വിവേകാനന്ദൻ.
“മറ്റുള്ളവര്ക്ക് നിങ്ങൾ നല്കുന്ന നിര്ദ്ദേശം സ്വയം നടപ്പിലാക്കുക. ജീവിത വിജയം കൈവരിക്കുവാൻ ഏറ്റവും നല്ല മാര്ഗം അതാണ്”
- റിച്ചർ.
“ആവശ്യങ്ങൾ പരിമിതപ്പെടുത്തി, ലളിത ജീവിതം നയിക്കുന്നവര്ക്കേ സംതൃപ്തി ഉണ്ടാകൂ”
- മഹാത്മാ ഗാന്ധി.
“മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും”
- യൂങ്.
“നല്ല വാക്ക് ഒരിക്കലും പല്ല് കളഞ്ഞിട്ടില്ല”
- ഒരു ഐറിഷ് പഴമൊഴി.
“അദ്ധ്വാനം കൂടാതെ മഹത്തായതൊന്നും ആരും നേടിയിട്ടില്ല”
- എമേഴ്സൺ.
“വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക. എന്നാൽ, നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക”
- രവീന്ദ്രനാഥ ടാഗോർ.
“നിങ്ങൾ നിങ്ങള്ക്കു തന്നെ പ്രകാശമായി വര്ത്തിക്കുക”
- ശ്രീബുദ്ധൻ.
“കലഹിക്കുന്ന ഓരോന്നുമായി കലഹിക്കാൻ തുടങ്ങിയാൽ പിന്നെ അവസാനമുണ്ടാകില്ല”
- വില്യം പെൻ.
“മറ്റൊരാള്ക്കു വളര്ത്തിയെടുക്കാവുന്ന ഒന്നല്ല കുലീനത. അത് നമ്മുടെയുള്ളിൽ സ്വയം വളര്ന്നു വരേണ്ട ഒന്നാണ്.”
- ടെന്നിസൺ.
“ശരി നിങ്ങളുടെ പക്ഷത്താണെങ്കിൽ നിങ്ങൾ അരിശപ്പെടേണ്ട കാര്യമില്ല. തെറ്റ് നിങ്ങളുടെ ഭാഗത്താണെങ്കിൽ അരിശപ്പെടുന്നത് നിങ്ങള്ക്ക് നഷ്ടവുമാണ്.”
- സി.എഫ്.ആന്ഡ്രൂസ്.
“ബുദ്ധിമാന്മാര്ക്ക് അനുഭവങ്ങൾ അദ്ധ്യാപകരാണ്.”
- ഷേക്സ്പിയർ.
“സ്വാതന്ത്ര്യം എന്നാൽ ഒരു ഉത്തരവാദിത്വം കൂടിയാണ്. അത് കൊണ്ടാണ് പലരും അതിനെ ഭയപ്പെടുന്നത്.” :
- ബര്ണാഡ് ഷാ
“ഒരാളെ ഞെട്ടിക്കാനും തുറന്നു കാട്ടാനും, അപ്രതീക്ഷിതവും ധീരവുമായൊരു ചോദ്യം മതി.”
- ഫ്രാന്സിസ് ബേക്കൺ.
“പ്രതിഭയെന്നാൽ ഒരു ശതമാനം പ്രചോദനവും 99% കഠിനാദ്ധ്വാനവുമാണ്.”
- തോമസ് ആൽവാ എഡിസൺ.
“നിങ്ങൾ എത്ര കാര്യക്ഷമത പ്രകടിപ്പിക്കുന്നുവോ, അത്രത്തോളം നിങ്ങളുടെ കഴിവുകൾ കൂടിക്കൊണ്ടിരിക്കും. “
- ഇന്ദിരാഗാന്ധി.
“എനിക്ക് അറിവില്ല എന്ന തിരിച്ചറിവ് മാത്രമാണ് എനിക്കുള്ള അറിവ്.”
- സോക്രട്ടീസ്.
“ഭീതിയിലധിഷ്ഠിതമായ ആദരവിനേക്കാൾ വെറുക്കത്തക്കതായി മറ്റൊന്നുമില്ല.”
- ആൽബര്ട്ട് കാമ്യു.
“വിദ്യാഭ്യാസം മനുഷ്യരിലുള്ള സമ്പൂര്ണ്ണതയുടെ ആവിഷ്കാരമാണ്.”
- സ്വാമി വിവേകാനന്ദൻ.
“പാപത്തെ വെറുക്കുക. പാപിയെ സ്നേഹിക്കുക.”
- മഹാത്മാഗാന്ധി.
“പണത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരുടെയും മതം ഒന്നുതന്നെ.”
- വോള്ട്ടയർ.
“പ്രശസ്തി പുഴയെപ്പോലെയാണ്. ഭാരം കുറഞ്ഞവയും ചീര്ത്തവയും അതിൽ പൊന്തിയൊഴുകും. ഭാരവും ഈടുമുള്ളവയും അതിൽ മുങ്ങിക്കിടക്കും.”
- ഫ്രാന്സിസ് ബേക്കൺ.
“ലോകത്തിൽ മാറ്റങ്ങൾ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാൽ, സ്വയം മാറ്റത്തിനു വിധേയനാവാൻ ആരും തയ്യാറല്ല താനും.”
- ലിയോ ടോള്സ്റ്റോയി.
“മതം ഇല്ലാത്ത ശാസ്ത്രം മുടന്തനും, ശാസ്ത്രമില്ലാത്ത മതം അന്ധനുമാണ്.”
- ആൽബര്ട്ട് ഐന്സ്റ്റീൻ.
“വിജയം ആസ്വാദ്യകരമാവണമെങ്കിൽ പ്രയാസങ്ങൾ ആവശ്യമാണ്.”
- എ.പി.ജെ.അബ്ദുൽകലാം.
“അദ്ധ്വാനിക്കുന്നവന്റെ ഉറക്കം മാധുര്യമുള്ളതാണ്.
- റഷ്യൻ പഴമൊഴി.
“മനുഷ്യൻ മൃഗമാവുമ്പോൾ മൃഗത്തിലും വഷളാണവൻ.”
- രവീന്ദ്രനാഥ ടാഗോർ.
“നന്നായി ഉറങ്ങണമെന്നുള്ളവർ അന്യരെപ്പറ്റി വിദ്വേഷവുമായി നടക്കുകയില്ല.”
- ലോറന്സ് സ്റ്റേൺ.
“ഹിന്ദുവാകട്ടെ, മുസ്ലീമാകട്ടെ, മറ്റെന്തുമാകട്ടെ, മനസ്സിൽ വര്ഗീയത വെച്ചു പുലര്ത്തിയാൽ ഇന്ത്യ എന്താണോ, അത് അല്ലാതാകും. അത് ഛിന്നഭിന്നമാകും.”
- ജവഹർലാൽ നെഹ്റു.
“കല എന്നത് കരവിരുത് മാത്രമല്ല. അത് കലാകാരനുണ്ടായിട്ടുള്ള അനുഭവങ്ങളുടെ പ്രകടനമാണ്.”
- ലിയോ ടോള്സ്റ്റോയ്.
“സത്യം എത്ര തന്നെ ചവിട്ടി മെതിക്കപ്പെട്ടാലും ഉയിര്ത്തെഴുന്നേൽക്കുന്നു.”
- ബ്രയന്റ്.
“ഓര്ത്തിരുന്നു സങ്കടപ്പെടുന്നതിനെക്കാൾ നല്ലത്, മറക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നതാണ്.”
- റോസറ്റി.
“ഭാവിയുടെ ഏറ്റവും നല്ല പ്രവാചകൻ ഭൂതകാലമാകുന്നു.”
- ഷേര്മാൻ.
“സ്വാഗതം ചെയ്യപ്പെടാത്ത വിരുന്നുകാരനാണ് മരണം.”
- ബര്ണാഡ് ഷാ.
“ഒരാശയവും ചങ്ങാതിയും ഒരുപോലെയാണ്. രണ്ടും നമുക്ക് പ്രതീക്ഷ തരുന്നു.”
- ഷേക്സ്പിയർ.
“അനുസരണ, സന്നദ്ധത, ലക്ഷ്യത്തിനോടുള്ള താല്പര്യം എന്നിവ നിങ്ങള്ക്കുണ്ടെങ്കിൽ നിങ്ങളെ പിന്തിരിപ്പിക്കാൻ ആര്ക്കും കഴിയില്ല.”:
- സ്വാമി വിവേകാനന്ദൻ.
“നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു. അല്ലാത്തവൻ ഭയം മൂലവും.”
- അരിസ്റ്റോട്ടിൽ.
“ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു നല്ല വിദ്യാര്ത്ഥിയുടെ ലക്ഷണം. നമ്മുടെ കുട്ടികൾ ചോദിക്കട്ടെ.”
- എ.പി.ജെ.അബ്ദുൽ കലാം.
“പൊതുസമൂഹത്തിന് ഞാൻ എന്തെങ്കിലും സേവനം ചെയ്തിട്ടുണ്ടെങ്കിൽ അതെന്റെ ക്ഷമാപൂർവ്വമായ ചിന്ത ഒന്നുകൊണ്ട് മാത്രമാണ്.”:
- ഐസക് ന്യൂട്ടൺ.
“നമ്മുടെ ഈ കൊച്ചു ഗോളത്തിൽ ഇത്രയധികം നാശം വിതച്ചത് ഭൂകമ്പങ്ങളും മഹാമാരികളുമല്ല, അഭിപ്രായങ്ങളാണ്.”:
- വോള്ട്ടയർ.
“കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക.”:
- കണ്ഫ്യൂഷസ്.
“മനുഷ്യനെ കൊല്ലാനുള്ള ഒരു ആയുധവും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്.”:
- തോമസ് ആൽവ എഡിസൺ.
“വളയുന്ന ഹൃദയങ്ങൾ ഭാഗ്യം ചെയ്തവയാണ്. ഒരിക്കലും അവ തകരില്ല.”:
- ആൽബര്ട്ട് കാമ്യു.
“ആഗ്രഹമില്ല, അഭിപ്രായവുമില്ലെങ്കിലോ.. ജീവിതം ശാന്ത പൂര്ണ്ണം.”:
- കുഞ്ഞുണ്ണി മാഷ്.
“ക്ഷമയാണ് ഏറ്റവും വലിയ പ്രാര്ത്ഥന.”:
- ബുദ്ധ വചനം.
“വായന മുഷ്യനെ പൂര്ണ്ണനാക്കുന്നു. സംഭാഷണം മനുഷ്യനെ നിപുണനാക്കുന്നു. എഴുത്ത് മനുഷ്യനെ സൂക്ഷമവാനാക്കുന്നു.”:
- ഫ്രാന്സിസ് ബേക്കൺ.
“പണം വളം പോലെയാണ്. വിതറിയാലേ ഫലമുള്ളൂ.”:
- ഫ്രാന്സിസ് ബേക്കൺ.
“താനൊരു നുണയനാണെന്നു സമ്മതിക്കുമ്പോഴല്ലാതെ മനുഷ്യൻ സത്യസന്ധനാവാറില്ല.”:
- മാര്ട്ട് ട്വൈൻ.
“ആശയാണ് എല്ലാ നിരാശക്കും കാരണം.”:
- ബുദ്ധവചനം.
“കഠിനമായ ദാര്ദ്ര്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യക്ഷപ്പെടാനാവൂ.”:
- മഹാത്മാഗാന്ധി.
“ജീവിതം അര്ത്ഥമില്ലാത്തതെന്നു കരുതുന്നവൻ നിര്ഭാഗ്യവാൻ മാത്രമല്ല, ജീവിക്കാൻ അര്ഹതയില്ലാത്തവനുമാണ്.”:
- ആൽബര്ട്ട് ഐന്സ്റ്റീൻ.
“ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക. ഭക്ഷിക്കാൻ വേണ്ടി ജീവിക്കാതിരിക്കുക.”:
- സോക്രട്ടീസ്.
“മറ്റുള്ളവരെ വിശ്വസിക്കുക. അപ്പോളവർ നിങ്ങളെയും വിശ്വസിക്കും. മറ്റുള്ളവരോട് മാന്യമായി പെരുമാറുക, അപ്പോൾ അവരും മാന്യത പ്രകടിപ്പിക്കും.”:
- എമേര്സണ്ന്റെ വാക്കുകൾ.
“തലച്ചോറിനെ ജോലി ചെയ്യിക്കാനും അനുസരിപ്പിക്കാനുമുള്ള ശക്തിയാണ് ഏകാഗ്രത.”:
- ആര്ണോള്ഡ് ബന്നറ്റ്.
“പ്രകൃതിയെ വശത്താക്കണമെങ്കിൽ, നാമതിനു വശപ്പെടുകയും വേണം.”:
- ഫ്രാന്സിസ് ബേക്കൺ.
“മാറ്റം എല്ലായ്പ്പോഴും മധുരത്തരമാണ്.”:
- അരിസ്റ്റോട്ടിൽ.
“മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത്. എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.”:
- റൂസ്സോ.
“കുറ്റബോധമുള്ള മനസ്സിനെ സംശയം എപ്പോഴും വേട്ടയാടുന്നു.”:
- നെപ്പോളിയൻ.
“കാലവും ക്ഷമയും – ഇവരാണ് ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കൾ”:
- ലിയോ ടോള്സ്റ്റോയ്.
“ക്ഷമയാണ് ഏറ്റവും വലിയ പ്രാര്ത്ഥന.”:
- ബുദ്ധവചനം.
“സ്നേഹമെന്ന ദിവ്യമായ വികാരം അക്ഷരങ്ങളിലല്ല, ഹൃദയത്തിലാണ് ജീവിക്കുന്നത്.”:
- വില്യം ഹോക്ക്നെർ.
“അഗാധമായി നാം സ്നേഹിക്കുന്നതെന്തും നമ്മുടെ ഒരു ഭാഗമായി മാറും.”:
- ഹെലൻ കെല്ലർ.
“കഠിനമായ ദാരിദ്ര്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യക്ഷപ്പെടാനാവൂ.”:
- മഹാത്മാഗാന്ധി.
“നല്ല വാക്ക് ഒരിക്കലും പല്ല് കളഞ്ഞിട്ടില്ല.”:
- ഐറിഷ് പഴമൊഴി.
“കത്തുന്നതിനു മുന്പ് ജ്വലിക്കുന്ന സ്നേഹം എന്നും നിലനിൽക്കുന്നതല്ല.”:
- ഹെൽ താം.
“അഹങ്കാരവും കഴിവില്ലായ്മയും സയാമീസ് ഇരട്ടകൾ ആണ്.”:
- ലോവൽ.
“വാക്കുകള്ക്ക് അവ അച്ചടിച്ച് കഴിഞ്ഞാൽ സ്വന്തമായൊരു ജീവിതമുണ്ട്.”:
- കരോൾ ബ്രൌനറ്റ്.
“പരിപൂര്ണ്ണത അന്വേഷിക്കുന്നവൻ ഒരിക്കലും സംതൃപ്തനായിരിക്കില്ല.”:
- ലിയോ ടോള്സ്റ്റോയ്.
“നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്.”:
- രവീന്ദ്രനാഥ ടാഗോർ.
“നാമെല്ലാം ഏഅറിയപ്പെടുന്നവരാകാൻ ആഗ്രഹിക്കുന്നു. എന്തെങ്കിലും ആകണമെന്നാഗ്രഹിക്കുന്ന നിമിഷം മുതൽ നാം സ്വതന്ത്രരല്ലാതാവുന്നു.”:
- ജിദ്ദ കൃഷ്ണമൂര്ത്തി.
“നമ്മളിൽ എല്ലാവര്ക്കും മഹത്തായ കാര്യങ്ങൾ ചെയ്യാൻ കഴിയണമെന്നില്ല. പക്ഷേ, ചെറിയ കാര്യങ്ങൾ മഹത്തായ സ്നേഹത്തോടെ ചെയ്യാൻ കഴിയും.”
- മദര്തെരേസ.
“സ്വന്തം മനസ്സ് മാറ്റാൻ കഴിയാത്തവര്ക്ക് മറ്റൊന്നിലും മാറ്റം വരുത്താൻ കഴിയില്ല.”
- ബര്ണാഡ് ഷാ.
“ജീവിതം തന്നെ ഒരു സർവ്വകലാശാലയാണ്, പഠിക്കാനുള്ള പല വിഷയങ്ങളും അവിടെയുണ്ട്.”:
- മാക്സിം ഗോര്ക്കി.
“ചില തോൽവികൾ സന്തോഷത്തോടെ ഉയരാനുള്ള മാര്ഗ്ഗങ്ങളാണ്.”:
- വില്യം ഷേക്സ്പിയർ.
“വിജയത്തിനു തൊട്ടടുത്തെത്തി എന്ന് തിരിച്ചറിയാതെ പരിശ്രമത്തിൽ നിന്ന് പിൻവാങ്ങുന്നതാണ് മിക്കവരുടെയും ജീവിതത്തിലെ വലിയ പരാജയം.”:
- തോമസ് ആൽവ എഡിസൺ.
“വിദ്യാഭ്യാസം മനുഷ്യരിലുള്ള സമ്പൂര്ണ്ണതയുടെ ആവിഷ്കാരമാണ്.”:
- സ്വാമി വിവേകാനന്ദൻ.
“ധൈര്യമെന്നാൽ ഭയത്തെ പ്രതിരോധിക്കുക എന്നാണ്, ഭയത്തെ വരുതിയിലാക്കുക എന്നാണ്, ഭയമില്ല എന്നല്ല.”
- മാര്ക്ക് ട്വൈൻ.
“മനുഷ്യനിൽ അന്തർലീനമായ ദൈവികതയുടെ ആവിഷ്കരണമാണ് മതം.”:
- സ്വാമി വിവേകാനന്ദൻ.
“ജീവിതം തന്നെ ഒരു സർവ്വകലാശാലയാണ്, പഠിക്കാനുള്ള പല വിഷയങ്ങളും അവിടെയുണ്ട്.”:
- മാക്സിം ഗോര്ക്കി.
“ചില തോൽവികൾ സന്തോഷത്തോടെ ഉയരാനുള്ള മാര്ഗ്ഗങ്ങളാണ്.”:
- വില്യം ഷേക്സ്പിയർ.
“വിജയത്തിനു തൊട്ടടുത്തെത്തി എന്ന് തിരിച്ചറിയാതെ പരിശ്രമത്തിൽ നിന്ന് പിൻവാങ്ങുന്നതാണ് മിക്കവരുടെയും ജീവിതത്തിലെ വലിയ പരാജയം.”:
- തോമസ് ആൽവ എഡിസൺ.
“വിദ്യാഭ്യാസം മനുഷ്യരിലുള്ള സമ്പൂര്ണ്ണതയുടെ ആവിഷ്കാരമാണ്.”:
- സ്വാമി വിവേകാനന്ദൻ.
“ധൈര്യമെന്നാൽ ഭയത്തെ പ്രതിരോധിക്കുക എന്നാണ്, ഭയത്തെ വരുതിയിലാക്കുക എന്നാണ്, ഭയമില്ല എന്നല്ല.”
- മാര്ക്ക് ട്വൈൻ.
“മനുഷ്യനിൽ അന്തർലീനമായ ദൈവികതയുടെ ആവിഷ്കരണമാണ് മതം.”:
- സ്വാമി വിവേകാനന്ദൻ.