Prasar Bharati Parivar: WHEN CARTOONS TAKES AN AUDIO LIFE– ‘KALIIKKOOTTAM’...                               undefined

Sunday, 18 February 2018

വിചാരധാര 19.02.2018 to 23.02.2018


മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു. 

19.02.2018

നാടക പ്രവർത്തകരുടെ സംഘടനയായ Natak ന്റെ ലോഗോ പ്രകാശനത്തോടനുബന്ധിച്ചു ജനുവരി 17 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആമുഖപ്രസംഗം നടത്തിക്കൊണ്ട് Natak സംസ്ഥാന സെക്രട്ടറി ജെ.ശൈലജ നടത്തിയ പ്രസംഗ ഭാഗങ്ങൾ.


20.02.2018 to 23.02.2018

യുക്തിവാദി സംഘം ഡിസംബർ 24, 25 തിയ്യതികളിൽ മലപ്പുറത്ത് വെച്ച് നടത്തിയ സെമിനാറിൽ "അഭിപ്രായ സ്വാതന്ത്ര്യം തിരിച്ചു പിടിക്കൽ" എന്ന വിഷയത്തിൽ യുക്തിചിന്താ പ്രവർത്തകൻ യൂ.കലാനാഥൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഭാഗങ്ങൾ.



ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.

*അയക്കേണ്ട വിലാസം*

വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122


E-mail: airmanjerifm@gmail.com

കൂടാതെ   8078030302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക