
മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു.
26.02.2018 to 28.02.2018
മഞ്ചേരിയിലെ കല കൾച്ചറൽ ഫെസ്റിവലിനോടനുബന്ധിച്ചു സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് ഉദ്‌ഘാടന സദസ്സിൽ സാഹിത്യകാരന്മാരായ ടി.ഡി.രാമകൃഷ്ണൻ, വിജു നായരങ്ങാടി, അഡ്വ.ഉദയശങ്കർ എന്നിവർ നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങൾ.
01.03.2018 & 02.03.2018
മഞ്ചേരി പബ്ലിക് ലൈബ്രറിയിൽ ഫെബ്രുവരി 17 ന് സംഘടിപ്പിച്ച താലൂക്ക് റഫറൻസ് ലൈബ്രറി ഉദ്‌ഘാടനസദസ്സിൽ കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.പ്രമോദ് ദാസ് എന്നിവർ നടത്തിയ പ്രസംഗ ഭാഗങ്ങൾ .
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻകൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.
*അയക്കേണ്ട വിലാസം*
വിചാരധാര
C/o സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122
E-mail: airmanjerifm@gmail.com
കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.
No comments:
Post a Comment
ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക