Prasar Bharati Parivar: WHEN CARTOONS TAKES AN AUDIO LIFE– ‘KALIIKKOOTTAM’...                               undefined

Thursday, 19 April 2018

ജി. ഹിരൺ - ഒന്നാം ചരമവാർഷികം


19.04.2018: കവിയും തിരക്കഥാകൃത്തും ആകാശവാണി മഞ്ചേരി, കൊച്ചി നിലയങ്ങളിലെ പ്രോഗ്രാം എക്സിക്യൂട്ടീവുമായിരുന്ന ജി.ഹിരണിന്റെ ഒന്നാം ചരമവാർഷികദിനമാണിന്ന്.
ദീർഘകാലം കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ച അദ്ദേഹമാണു, മഞ്ചേരി നിലയം 2017 ജനുവരി 26നു പ്രഭാതപ്രക്ഷേപണം ആരംഭിച്ചപ്പോൾ
പ്രക്ഷേപണം ചെയ്തു തുടങ്ങിയ മനോഹരമായ അവതരണ ഗാനം എഴുതിയത്.
മഞ്ചേരി നിലയം ആദ്യമായി, അഖിലകേരള റേഡിയോ നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്തത്, അദ്ദേഹമെഴുതി, സംവിധാനം ചെയ്ത,’മഹാകവി മോയിൻകുട്ടി വൈദ്യർ”എന്ന നാടകമായിരുന്നു. മാപ്പിളപ്പാട്ടിന്റെ ആത്മാവ് കണ്ടെത്തിയ “മൊഞ്ചും മൊഴിയും” എന്ന ഗവേഷണാത്മകവും സുദീർഘവുമായ പ്രക്ഷേപണപരമ്പര അദ്ദേഹത്തിന്റെ മറ്റൊരു വിലപ്പെട്ട സംഭാവനയാണു.

ജി.ഹിരണിന്റെ കവിതകൾ സമാഹരിച്ച ആദ്യഗ്രന്ഥം, "മനോഗതം" ഏപ്രിൽ 30ന് ഇടപ്പള്ളി ചങ്ങമ്പുഴപാർക്കിൽ പ്രകാശിതമാകും.

പ്രക്ഷേപണരംഗത്തെ മഹാപ്രതിഭകളിലൊരാളാിരുന്ന ജി.ഹിരണിനെ ആദരപൂർവ്വം മഞ്ചേരി നിലയം അനുസ്മരിക്കുന്നു..

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക