Friday 2 March 2018

ഡോ.റഹ്മത്ത് ബീഗം-കടലാഴമുള്ള ജീവിതകഥ

ക്ഷ്വദ്വീപിലെ അഗത്തിയിൽ ജനിച്ച്,ദ്വീപിലെ ആദ്യത്തെ വനിതാഡോക്ടറും ആരോഗ്യ വകുപ്പിന്റെ
ഡയറക്ടറുമായിത്തീർന്ന  ഡോ.റഹ്മത് ബീഗത്തിന്റേത് അസാധാരണമായ അതിജീവനത്തിന്റെ ജീവിതകഥയാണു.

രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ച,ദ്വീപുകാരുടെ ഈ പ്രിയപ്പെട്ട ഡോക്ടറുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണു മാർച്ച് 3 ശനിയാഴ്ച്ച ഉച്ച്യ്ക്ക് 1 മണി മുതൽ 2 മണിവരെ നമ്മൾ.കടലാഴമുള്ള ഈ അനുഭവങ്ങളിലൂടെ ശ്രോതാക്കളെ മഞ്ചേരി എഫ്.എം കൂട്ടിക്കൊണ്ടുപോകുന്നു,അന്താരാഷ്ട്രവനിതാവാരാചരണം പ്രമാണിച്ച്,കേരളത്തിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്യുന്ന,ഈ പ്രത്യേക പരിപാടിയിലൂടെ.
ഡോക്ടറുമായി സംസാരിച്ചത് സെവിൽ ജിഹാൻ.

ഇപ്പോൾ നിലമ്പൂരിനടുത്ത കാട്ടുമുണ്ടയിൽ മകനോടൊപ്പമാണു താമസിക്കുന്നത്.

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക