Friday 16 March 2018

ഡോ.ഖദീജ മുംതാസിന്റെ നോവൽ “ബർസ” ഞായറാഴ്ച മുതൽ


ഞ്ചേരി എഫ്.എമ്മിൽ മാർച്ച് 18 ഞായറാഴ്ച്ച മുതൽ, ഡോ.ഖദീജ മുംതാസിന്റെ നോവൽ “ബർസ” കേൾക്കാം-രാവിലെ 7.15നും രാത്രി 8.35നും.
ഡോ.ഖദീജ മുംതാസ്

2010ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഈ നോവൽ നാടകീയമായി വായിച്ചവതരിപ്പിക്കുന്നത്, പി.കെ. വിനോദ്. മഞ്ചേരി ആകാശവാണിയിലെ കാഷ്വൽ  അവതാരകനും നിലമ്പൂരിൽ എം.എസ്.എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനുമാണു,  വിനോദ്.
പി.കെ. വിനോദ്

ബർസ
ഇറാഖിലെ കർബാലിയിൽ പ്രവാചകന്റെ ചെറുമകനായ ഹുസ്സൈനും കുടുംബവും കൂട്ടക്കൊലയ്ക്കിരയായപ്പോൾ ഒരാൾ മാത്രം അവശേഷിച്ചു-സുകൈന.

അവൾ ആൺകോയ്യ്മയ്ക്കെതിരെ ജീവിതംകൊണ്ടു പോരാടി.നാലോ അഞ്ചോപേരെ വിവാഹം ചെയ്തു.അവർക്ക് ബഹഭാര്യത്വം നിഷേധിച്ചു.പുരുഷ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്തു. അവളാണു ബർസ. മുഖം മറയ്ക്കാത്തവൾ. തലകുനിയ്ക്കാത്തവൾ. ചോദ്യങ്ങൾ ചോദിയ്ക്കുന്നവൾ.


മലബാറിലെ പിന്നാക്ക തീയ്യ കുടുംബത്തിൽ ജനിച്ച്,ഇസ്ലാമിന്റെ സാഹോദര്യത്തിലും പാരസ്പര്യത്തിലും ആകൃഷ്ടയായി ,അയൽക്കാരനായ    റഷീദിന്റെ പ്രണയിനിയായി, ഇസ്ലാമായ സബിത, വിവാഹശേഷം എത്തപ്പെടുന്നത്,അല്ലാഹുവിന്റെ ആലയം സ്ഥിതിചെയ്യുന്ന സൌദിഅറേബ്യയിൽ.


ഡോക്റ്റർ ദമ്പതികളായിരുന്നിട്ടും, അവർക്കവിടത്തെ ജീവിതവുമായി സമരസപ്പെടുവാൻ കഴിയുന്നില്ല. അവിടുത്തെ ഇസ്ലാമിക സംസ്കാരത്തിൽ മറ്റുള്ളവർ തുല്യരായി കണക്കാക്കപ്പെടാത്ത വൈരുദ്ധ്യം സബിതയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ബഹുഭാര്യത്വവും, കന്യാചേദത്തിലെ പ്രകൃതത്വവുമൊന്നും അംഗീകരിക്കാൻ അവൾക്കൊരിക്കലും കഴിയുന്നില്ല.

സബിതയുടെ അന്തർസംഘർഷങ്ങളുടേയും ചെറുത്തുനിൽപ്പിന്റേയും, അവസാനം പിറന്ന നാട്ടിലവസാനിച്ച പ്രവാസത്തിന്റേയും കഥയാണു ‘ബർസ’.

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക