Sunday 4 March 2018

വിചാരധാര




തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാത്രി 9.30 മുതൽ 9.45 വരെ മഞ്ചേരി FM ൽ (102.7 Mhz)
മലപ്പുറം ജില്ലയിലും  പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു. 
***************************************

*05.03.2018*
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മഞ്ചേരി ഘടകം ഫെബ്രുവരി 15 ന് സംഘടിപ്പിച്ച വാർഷിക സെമിനാറിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.കെ.ബാലചന്ദ്രൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഭാഗങ്ങൾ.

*06.03.2018 to 13.03.2018*
തിരൂർ തുഞ്ചൻ പറമ്പിൽ ഫെബ്രുവരി 1 മുതൽ 4 വരെ സംഘടിപ്പിച്ച തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ " കുടുംബ ഘടനയുടെ പരിണാമങ്ങൾ" എന്ന വിഷയത്തിൽ എഴുത്തുകാരനും നിരൂപകനുമായ ബി.രാജീവൻ നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങൾ.


***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്. 

                *അയക്കേണ്ട വിലാസം*

                         വിചാരധാര 
              C/O സ്റ്റേഷൻ ഡയറക്ടർ 
                      ആകാശവാണി 
                     മഞ്ചേരി  676122


കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക