Thursday 8 March 2018

വനിതാദിനത്തിൽ പ്രത്യേക തത്സമയ ഫോൺ- ഇൻ പരിപാടി

സമൂഹത്തെ മുന്നിൽ നിന്ന് നയിക്കേണ്ടവളാണ് 'അവൾ', നിങ്ങളുടെ സഹോദരിയോ അമ്മയോ മകളോ ഭാര്യയോ ആണവൾ... എങ്കിലും പൊതുസമൂഹത്തിൽ 'അവൾ' നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ അനേകം.

ആകാശവാണി മഞ്ചേരി അവസരമൊരുക്കുന്നു - 'അവൾ' കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാൻ, പരിഹാരങ്ങൾ ചർച്ച ചെയ്യാൻ...ഈ പ്രത്യേക തത്സമയ ഫോൺ- ഇൻ പരിപാടിയിൽ പങ്കെടുക്കാൻ സാർവദേശീയ വനിതാദിനമായ ഇന്ന്(മാർച്ച് 8) ഉച്ചക്ക് 2.16 മുതൽ വൈകുന്നേരം 3.55 വരെ വിളിക്കാം.

വിളിക്കേണ്ട നമ്പർ: 0483 2777100.
പ്രത്യേകം ശ്രദ്ധിക്കുക, സ്ത്രീകൾക്ക് മാത്രമാണ് ഈ പരിപാടിയിലേക്ക് വിളിക്കാൻ അവസരം.


No comments:

Post a Comment

ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിയ്ക്കുക