Friday, 24 May 2019

സാഹിത്യവേദി 3.3.2019





രജനി സുരേന്ദ്രൻ,വി.എസ് ശ്രു

തി വൈലത്തൂർ,പി.എസ്.വിജയകുമാർ, ടി.എ.ഷംല,കെ.ആർ.നീതു എന്നിവരുടെ കവിതകൾ,അശോക് കുമാർ പെരുവയുടെ മിനിക്കഥകൾ.

Wednesday, 15 May 2019

മത്സരപരീക്ഷകളിലെ ഐ.ടി,സൈബർ ലോ





ഡിഗ്രി-ലെവൽ മത്സര പരീക്ഷകളിൽ ചോദിയ്ക്കാവുന്ന ഐ..ടി,സൈബർ ലോ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ‘റേഡിയോ ഗൈഡ്”;

RADIO GUIDE on I T & Cyber law by T V Sandeep.

സാഹിത്യവേദി 17. 2. 19



സീന ശ്രീവത്സന്റെ ഇംഗ്ലീഷ് കവിതകൾ.

രമേഷ് വട്ടിങ്ങാവിൽ,സുഹ് റ പടിപ്പുര,രജനി സുരേന്ദ്രൻ,ഡോ.പി.സുഷമ ബിന്ദു എന്നിവരുടെ കവിതകൾ,സുരേഷ് തെക്കീട്ടിലിന്റെ മിനിക്കഥകൾ.

Tuesday, 7 May 2019

മത്സരപരീക്ഷകളിലെ ജീവശാസ്ത്രം





മത്സരപരീക്ഷകളിലെ ജീവശാസ്ത്രം;YUVAVANI RADIO GUIDE lesson- Biology by Vinod Venugopal.

മത്സരപരീക്ഷകളിലെ ഇന്ത്യൻ സംസ്ഥാനങ്ങൾ



INDIAN STATES IN COMPETITIVE EXAMS;Yuvavani Radio Guide lesson presented by G.Manoj Kumar.

 'റേഡിയോ ഗൈഡ്' യൂട്യൂബിൽ.

പി.എസ്.സി പരീക്ഷകളെഴുതുന്ന എല്ലാവർക്കും ഉപകാരപ്രദമായ ഈ പരിപാടി ഷെയർചെയ്യുക.യൂറ്റ്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Monday, 29 April 2019

സാഹിത്യവേദി 3.2.2019

ഡോ.പി.സുഷമബിന്ദു,സുഹറ പടിപ്പുര എന്നിവരുടെ കവിതകളും,‘സോജാരാജകുമാരി’ എന്ന, ആത്മകഥാംശമുള്ള, വി.നിഗാർബീഗത്തിന്റെ നീണ്ടകഥയും അടങ്ങിയ ‘സാഹിത്യവേദി’, യൂട്യൂബ് ചാനലിൽ.

Friday, 5 April 2019

സാഹിത്യവേദി 20.1.2019


2019 ജനുവരി 20നു പ്രക്ഷേപണം ചെയ്ത 'സാഹിത്യവേദി' യൂട്യൂബ് ചാനലിൽ.
ഇതിൽ 'ശൻകരൻകുന്ന്',പൂന്താനം അപ്രത്യക്ഷനായെന്ന ഐതിഹ്യമുള്ള പൂന്താനം ഇല്ലത്തിനു മുന്നിലെ കുന്നിനെ ആസ്പദമാക്കി,പി.എസ്.വിജയകുമാറിന്റെ കവിത.ഒപ്പം വിദ്യ പൂവൻചേരി,സീന ശ്രീവൽസൻ എന്നിവരുടെ കവിതകളും സുരേഷ് തെക്കീട്ടിലിന്റെ മിനിക്കഥകളും.

സാഹിത്യവേദി 20.1.2019

സാഹിത്യവേദി 20.1.2019





2019 ജനുവരി 20നു പ്രക്ഷേപണം ചെയ്ത 'സാഹിത്യവേദി' യൂട്യൂബ് ചാനലിൽ.

ഇതിൽ 'ശൻകരൻകുന്ന്',പൂന്താനം അപ്രത്യക്ഷനായെന്ന ഐതിഹ്യമുള്ള പൂന്താനം ഇല്ലത്തിനു മുന്നിലെ കുന്നിനെ ആസ്പദമാക്കി,പി.എസ്.വിജയകുമാറിന്റെ കവിത.ഒപ്പം വിദ്യ പൂവൻചേരി,സീന ശ്രീവൽസൻ എന്നിവരുടെ കവിതകളും സുരേഷ് തെക്കീട്ടിലിന്റെ മിനിക്കഥകളും.

Wednesday, 27 February 2019

മൂന്ന് പ്രക്ഷേപകരുടെ എഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നത്.. /ഡി.പ്രദീപ് കുമാർ


മഞ്ചേരി നിലയം 2017 മെയ് 8ന് ‘ഗ്രന്ഥാവലോകനം‘ പരിപാടിയിൽ പ്രക്ഷേപണം ചെയ്തത്.

റേഡിയോ പ്രസ്ഥാനം :  എഡിറ്റർ, ടി.ടി പ്രഭാകരൻ. പേജ്, 464 – വില, 450 രൂപ.  പ്രസാധകർ കേരള സംഗീത നാടക അക്കാദമി, തൃശൂർ.

     നൈമിഷിക മാധ്യമമാണ് റേഡിയോ എന്നൊരു ദുഷ്പേരുണ്ട്, ആദ്യ കാലങ്ങൾ മുതൽ.  കേൾവിയുടെ അനന്തസാദ്ധ്യതകൾ തുറന്നിടുമ്പോഴും, കാഴ്ചയുടെ പരിവൃത്തത്തിൽ നിന്ന് അസംഖ്യം വൈവിദ്ധ്യപൂർണ്ണമായ വായനകളും വ്യാഖ്യാനങ്ങളും സാദ്ധ്യമാക്കുന്ന ഭാവനയുടെ മഹാപ്രപഞ്ചത്തിലേയ്ക്ക് അത് നമ്മെ നയിക്കുമ്പോഴും,ആയുസ്സിൽ വരമൊഴിക്കുള്ള അപ്രമാദിത്വത്തെ അതിനൊരിക്കലും മറികടക്കാനാകില്ല.  വാമൊഴികളിൽ ഭൂരിപക്ഷവും കാലക്രമേണ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചില്ലാതാകും.  അതുമല്ലെങ്കിൽ, വ്യക്തിപരമായ അനുഭവങ്ങളും, ഓർമ്മകളുമായിമായി ഒടുങ്ങും.  പ്രക്ഷേപണത്തിന്റെ ആരംഭനാളുകൾ മുതൽ ജനലക്ഷങ്ങളെ ഏറെ ആകർഷിച്ച റേഡിയോനാടകങ്ങളും ഇങ്ങനെ കാലാന്തരത്തിൽ വിസ്മൃതിയിലാണ്ടുപോയിട്ടുണ്ട്.  ആ പ്രക്രിയ ഇപ്പോഴും തുടരുന്നു.  റേഡിയോ നാടകങ്ങൾ മാത്രമല്ല, അച്ചടിക്കാത്ത എല്ലാ റേഡിയോ പരിപാടികളും ഇങ്ങനെ എവിടെയോ മാഞ്ഞുപോയി.
     കേൾവിയുടെ അരങ്ങിൽ നിറഞ്ഞു നിന്ന റേഡിയോ കലാകാരന്മാരും, രചയിതാക്കളും, അവ അണിയിച്ചൊരുക്കിയ സംവിധായകരും, അണിയറ പ്രവര്ത്തകരുമൊക്കെ ഏതാണ്ട് വിസ്മരിക്കപ്പെട്ടു.  സാമൂഹിക നവോത്ഥാനത്തിന് ആക്കം കൂട്ടിയ മഹത്തായ മാധ്യമധർമ്മം  നിർവ്വഹിച്ച  റേഡിയോനാടകങ്ങളെക്കുറിച്ചോ, അതിന്റെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചോ, വികാസ പരിണാമങ്ങളെക്കുറിച്ചോ ഒന്നും ലിഖിതരേഖകൾ ഇല്ല.  ആ ശൂന്യത പരിഹരിക്കാനുള്ള എളിയ ശ്രമമാണ് ‘റേഡിയോ നാടകപ്രസ്ഥാനം’ എന്ന ഈ ബൃഹദ് ഗ്രന്ഥം.
     റേഡിയോപ്രക്ഷേപണ രംഗത്ത് കാൽ നൂറ്റാണ്ടിന്റെ പ്രവർറത്തനപാരമ്പര്യമുള്ള, ഇപ്പോൾ കൊച്ചി എഫ്.എം നിലയത്തിലെ അസിസ്റ്റന്റ്  ഡയറക്ടറായ പ്രമുഖ നിരൂപകൻ, ടി.ടി.പ്രഭാകരൻ എഡിറ്റ് ചെയ്ത ഈ പുസ്തകം, മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ സമ്പന്നവും ആധികാരികവുമായ ചരിത്രരേഖ കൂടിയാണ്.  റേഡിയോ നാടകം: സിദ്ധാന്തങ്ങൾ, പഠനങ്ങൾ, റേഡിയോ നാടകം : അനുഭവങ്ങൾ, ഓർമ്മകൾ, റേഡിയോ നാടകം: അനുസ്മരണങ്ങൾ, അഭിമുഖങ്ങൾ, എന്നീ മൂന്നു ഭാഗങ്ങളായി 51 പ്രൌഢങ്ങളായ ലേഖനങ്ങളും, അഭിമുഖങ്ങളും, റേഡിയോനാടക പ്രസ്ഥാനത്തെക്കുറിച്ച് ടി.ടി.പ്രഭാകരൻ എഴുതിയ സമഗ്രമായ പഠനവും ചേർന്ന താണ് ഈ ഗ്രന്ഥം,റേഡിയോ നാടക പ്രക്ഷേപണത്തിന്റെ ആദ്യകാല ചരിത്രം ആലേഖനം ചെയ്യുന്നു.  നാഗവള്ളി ആർ.എസ്.കുറുപ്പ്, മാലി, കൈനിക്കര കുമാരപ്പിള്ള, ടി.എൻ.ഗോപിനാഥൻ നായർ, പ്രൊ. ജി.ശങ്കരപ്പിള്ള തുടങ്ങിയവരുടെ ലേഖനങ്ങൾ മുതൽ, ആദ്യകാല പ്രക്ഷേപണത്തിന് ചുക്കാൻ പിടിച്ച കെ.പത്മനാഭൻ നായർ, പി.പി.നായർ തുടങ്ങിയ മഹാരഥന്മാരുടെയും, സമകാലിക റേഡിയോ നാടകപ്രക്ഷേപണത്തിലെ മഹാപ്രതിഭകളായ ഡോ. എം.രാജീവ്കുമാർ, കെ.വി.ശരത്ചന്ദ്രൻ എന്നിവരുടെയും രചനകളാൽ സമ്പന്നമാണ് ഈ ഗ്രന്ഥം. അപൂർവ്വമായ ചിത്രങ്ങളുമുണ്ട്,  ആകർഷകമായ അച്ചടിയും, രൂപശില്പവുമുള്ള ഈ ഗ്രന്ഥത്തിൽ.  റേഡിയോയെ സ്നേഹിക്കുന്ന ഓരോ മലയാളിയും  സൂക്ഷിച്ചുവെയ്ക്കേണ്ട അമൂല്യ ഗ്രന്ഥമാണിത്.

എവിടെയോ :  (ചെറുകഥാ സമാഹാരം), ഗ്രന്ഥകാരൻ കെ.വി.ശരത്ചന്ദ്രൻ.  പേജ് 96.  വില, 80 രൂപ.  പ്രസാധകർ സൈകതം ബുക്സ്, കോതമംഗലം, എറണാകുളം ജില്ല.  ഫോൺ: 9539056858

     ഇപ്പോൾ ആകാശവാണി കണ്ണൂർനിലയത്തിലെ പ്രോഗ്രാം എക്സിക്യുട്ടീവായ കെ.വി.ശരത്ചന്ദ്രനെ, ദേശീയ പുരസ്ക്കാരങ്ങൾ നേടിയ റേഡിയോ നാടകക്കാരനായി മലയാളികൾ അറിയും.  പക്ഷേ, ചെറുകഥാകൃത്തായി തുടങ്ങിയ അദ്ദേഹത്തെ ആ കഥകളുടെ പേരിൽ തിരിച്ചറിയുന്നവർ തുലോം വിരളമാണ്.  കാരണം, മൂന്ന് പതിറ്റാണ്ടു കൊണ്ട് അദ്ദേഹം എഴുതിയത് വെറും പതിനഞ്ചു് കഥകൾ.  പക്ഷേ, മലയാള കഥാസാഹിത്യത്തിൽ സ്വന്തമായി തനിക്കൊരു ഇരിപ്പിടമുണ്ടെന്ന് തെളിയിക്കുന്നതാണ് ‘എവിടെയോ’എന്ന കെ.വി.ശരത്ചന്ദ്രന്റെ ചെറുകഥാ സമാഹാരം.
     സമകാലിക ജീവിതത്തെ കഥാപരിസരങ്ങളാക്കി എഴുതിയ ഈ കഥകൾ വായനക്കാരെ വിസ്മയിപ്പിക്കുന്ന രൂപഘടനയും പ്രമേയവുമുള്ളതാണ്.  ചെറു-ചെറു വാക്യങ്ങളിൽ, ലളിത പദാവലികളിൽ ആഖ്യാനം.  പക്ഷേ, എവിടെയോ, എപ്പോഴോ, ഒരു ദുരന്തം, അല്ലെങ്കിൽ അപ്രതീക്ഷിതമായ വഴിത്തിരിവ് കഥകൾക്ക് വലിയ അർത്ഥവ്യാപ്തി നല്കുന്നു.  സ്നേഹവും, വെറുപ്പും, അക്രമവും, രാഷ്ട്രീയവും, തിന്മയുമൊക്കെ ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.  മലയാളത്തിലെ എണ്ണപ്പെട്ട കഥകളിലൊന്നായി,ഈ സമാഹാരത്തിന് ആമുഖമെഴുതിയ അഷ്ടമൂർത്തി  ചൂണ്ടിക്കാണിക്കുന്ന ഒരു കഥയുണ്ട് , പേര്– ഒരു സിനിമാക്കഥ.  ഈ കഥകൾ വിലയിരുത്തിക്കൊണ്ട് അദ്ദേഹം ഉപസംഹരിച്ചിരിക്കുന്നത് ഇങ്ങനെയാണ് : “ഒട്ടും ആശങ്ക വേണ്ട, ഈ കഥാകാരന്.  മലയാള കഥയിൽ കെ.വി.ശരത്ചന്ദ്രന്റെ ഇരിപ്പിടം സുരക്ഷിതമാണ് ”.

ഏഴാം ചില്ലയിലെ വര (കവിതാ സമാഹാരം), ഗ്രന്ഥകാരൻ: ശ്രീകുമാർ മുഖത്തല.  പേജ് 64.  വില, 60 രൂപ.  പ്രസാധകർ , പരിധി പബ്ലിക്കേഷന്സ്, തൈക്കാട്, തിരുവനന്തപുരം.  ഫോൺ: 04712339334

     ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം എക്സിക്യുട്ടീവും പ്രമുഖ പ്രഭാഷകനുമായ ശ്രീകുമാർ മുഖത്തലയുടെ 21 കവിതകളുടെ സമാഹാരമാണ് ‘ഏഴാം ചില്ലയിലെ വര’.
     കവിത മൃതമായ വെറും അക്ഷരങ്ങളും അർത്ഥരഹിതമായ ഫലിതവുമായി മാറിയ കാലത്ത്, അനുഭവത്തിന്റെ ഉൾക്കാമ്പുള്ള രചനകളാണ് ശ്രീകുമാർ മുഖത്തലയുടേത്.  തന്റെ അസ്വസ്ഥമായ ബാഹ്യജീവിതത്തിന്റെയും, ആന്തരികജീവിതത്തിന്റെയും ആകുലതകളിൽ നിന്നാണ് ഈ കവിതകൾ പിറന്നതെന്ന് കവി ആമുഖക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.  ഓർമ്മയും, അനുഭവങ്ങളും, വായനയും, പ്രണയവും, തത്ത്വശാസ്ത്രവും ഈ കവിതകളിലുണ്ട്.  പാരമ്പര്യത്തെ ഉൾക്കൊണ്ടു കൊണ്ട്, വൃത്തനിബദ്ധമായി എഴുതിയ കവിതകളിൽ ജീവിതത്തെയും, നന്മകളെയും, പ്രതീക്ഷയോടെ നോക്കിക്കാണുന്ന സൌന്ദര്യദർശനവുമുണ്ട്.  അച്ഛനെയോർക്കുമ്പോഴും, കുട്ടിക്കാലത്തെക്കുറിച്ചെഴുതുമ്പോഴും, ‘ആരോഗ്യ നികേതനം’ വായിച്ചതിന്റെ പശ്ചാത്തലത്തിൽ എഴുതുമ്പോഴും, ഈ സത്യാനുഭൂതി കവിതയിൽ നിറയുന്നുണ്ട്.  ‘അമ്മപ്പുലരി’ എന്ന കവിത നോക്കുക :
‘കുട്ടിക്കാലത്തമ്മയ്ക്കെന്നെ
നേരെ കാണാനായില്ല
               കണ്ണീരിന്റെ തിളങ്ങും ചില്ലിൽ-
ക്കൂടിക്കാണുന്നതിനാലെ’
    അനുഭവത്തിന്റെ കണ്ണീർനനവുള്ള ജീവിതവീക്ഷണങ്ങൾ പുതുകാലത്തെ കവിതകളിൽ വായിക്കാനാകുന്നത് അത്യപൂർവ്വം.  അതുകൊണ്ട് തന്നെ, ശ്രീകുമാർ മുഖത്തലയുടെ കവിതകൾ വേറിട്ടു നില്ക്കുന്ന വായനാനുഭവം നല്കുന്നു.
     മലയാള സാഹിത്യത്തെയും, കലയെയും ധന്യമാക്കിയ മഹാരഥന്മാരായ പൂർവ്വസൂരികളുടെ പാതയിലൂടെയാണ് ആകാശവാണിയിലെ ഇപ്പോഴത്തെ തലമുറയും സഞ്ചരിക്കുന്നതെന്ന് നിസ്സംശയം പ്രഖ്യാപിക്കുന്നതാണ്, ഇവിടെ അവലോകനം ചെയ്യപ്പെട്ട ടി.ടി.പ്രഭാകരൻ, കെ.വി.ശരതിചന്ദ്രൻ, ശ്രീകുമാർ മുഖത്തല എന്നിവരുടെ രചനകൾ .

Thursday, 21 February 2019

Thursday, 11 October 2018

നീന ശബരീഷ്;‘എന്റെ ഗാനം’

                                  ഗാനരചയിതാവും ഗായികയുമായ നീന ശബരീഷ് അവതരിപ്പിച്ച ‘എന്റെ ഗാനം” മഞ്ചേരി എഫ്.എമ്മിന്റെ യൂട്യൂബ് ചാനലിൽ.

Wednesday, 10 October 2018

കോട്ടയ്ക്കൽ ടി.കെ.ചന്ദ്രശേഖരൻ ; ‘‘എന്റെ ഗാനം”.



കോട്ടയ്ക്കൽ ടി.കെ.ചന്ദ്രശേഖരൻ അവതരിപ്പിച്ച ‘‘എന്റെ ഗാനം”മഞ്ചേരി എഫ്.എമ്മിന്റെ യൂട്യൂബ് ചാനലിൽ.

Thursday, 13 September 2018

‘എന്റെ ഗാനം‘;സംഗീത റഹ്മാൻ



ഗസൽ ഗായിക സംഗീത റഹ്മാൻ അവതരിപ്പിച്ച”എന്റെഗാനം’യൂട്യൂബിൽ.

Monday, 10 September 2018

എന്റെ ഗാനം;അശ്വതി





പ്രമുഖ ചലച്ചിത്ര നിരൂപകനായ അശ്വതി(എ.പദ്മനാഭൻ)അവതരിപ്പിച്ച ‘എന്റെ ഗാനം’പരിപാടി യൂട്യൂബിൽ.

Wednesday, 5 September 2018

Tuesday, 28 August 2018

SPECIAL PROGRAMME ON THE RESCUE OPERATIONS BY FISHERMEN DURING FLOOD IN ...

സ്നേഹമഴ-1: പ്രളയാനന്തരകേരളത്തിന്റെ അതിജീവനത്തുടിപ്പുകൾ

സ്നേഹമഴ:

പ്രളയാനന്തരകേരളത്തിന്റെ അതിജീവനത്തുടിപ്പുകൾ
ജാതി-മത-വർഗ്ഗ വ്യത്യാസമില്ലാതെ, മാനവികതയുടെ മഹാമാതൃകകൾ സൃഷ്ടിക്കുകയാണു നമ്മളിപ്പോൾ.
കേരളത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള പ്രചോദനാത്മകമായ ഈ വർത്തമാനങ്ങളുമായി എല്ലാ ദിവസവും രാവിലെ 7 മണിയ്ക്ക് മഞ്ചേരി എഫ്.എമ്മിൽ കേൾക്കുക-സ്നേഹമഴ.
പുനപ്രക്ഷേപണം വൈകീട്ട് 6.45നു.

Wednesday, 15 August 2018

കാരറ്റ് ചായ‘രസമുകുളം’-5

എങ്ങനെയുണ്ടാക്കാം,കാരറ്റ് ചായ?

‘രസമുകുളം’ പരിപാടി യൂട്യൂബിൽ.

തക്കാളിസൂപ്പ്-‘രസമുകുളം’-4



ഔഷധമൂല്യമുള്ള തക്കാളി സൂപ്പ് ഉണ്ടാക്കുന്നതെങ്ങനെ?’രസമുകുളം’പരിപാടി യൂറ്റ്യൂബിൽ.ആഖ്യാനം എസ്.ശാലിനി.

‘എന്റെ ഗാനം’;ശത്രുഘ്നൻ



പ്രമുഖ കഥാകൃത്തായ ശത്രുഘ്നൻ അവതരിപ്പിച്ച ;എന്റെ ഗാനം”യൂട്യൂബിൽ.

Wednesday, 1 August 2018

'ENTE GANAM':RAFEEQ AHAMMED



റഫീക്ക് അഹമ്മദ് അവതരിപ്പിച്ച് പ്രത്യേക “എന്റെ ഗാനം” യൂട്യൂബിൽ.

Tuesday, 31 July 2018

ENTE GANAM-P.P.SREEDHARANUNNI





പി.പി.ശ്രീധരനുണ്ണി അവതരിപ്പിച്ച “എന്റെ ഗാനം”  മഞ്ചേരി എഫ്.എമ്മിന്റെ യൂട്യൂബ് ചാനലിൽ..

Friday, 27 July 2018

സൈബർജാലകം;1 പാസ് വേഡ്



“സൈബർജാലകം:-എങ്ങനെ സുരക്ഷിത്മായ പാസ് വേഡ് ഉണ്ടാക്കാം?

-യൂട്യൂബ് ചാനലിൽ.

Tuesday, 3 July 2018

ഏകസ്ഥ ഗുരുകുലങ്ങൾ;റേഡിയോ ഡോക്യുമെന്ററി



Ekastha gurukulangal',Dr B.R Ambedkar Media Award(2017)winning radio do...

‘‘ഏകസ്ഥ ഗുരുകുലങ്ങൾ”,(രചന,സംവിധാനം;ഡി.പ്രദീപ് കുമാർ)2017ലെ ഡോ.ബി.ആർ.അംബേദ്കർ മാദ്ധ്യമപുരസ്കാരം നേടിയ റേഡിയോ ഡോക്യുമെന്ററി മഞ്ചേരി എഫ്.എമ്മിന്റെ യൂട്യൂബ് ചാനലിൽ.

Wednesday, 27 June 2018

മഞ്ചേരി എഫ് എം ഇനി യൂറ്റൂബിലും!


അവതരണഗാനം കേൾക്കൂ..
രചന: ജി ഹിരൺ
സംഗീതം: ആർ കനകാംബരൻ 

Thursday, 14 June 2018

ഫുട്‌ബോൾ ബീറ്റ്‌സ് - Live!


റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ വിശേഷങ്ങൾ ശ്രോതാക്കളിലേക്കെത്തിക്കാൻ മഞ്ചേരി എഫ് എം ഒരുങ്ങിക്കഴിഞ്ഞു.

ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ആവേശം ത്രസിപ്പിച്ചു കൊണ്ട്, ജൂലൈ 16 വരെ ദിവസവും രാവിലെ 10.15 മുതൽ 10.58 വരെ പ്രത്യേക തത്സമയ പരിപാടി.

'ഫുട്‌ബോൾ ബീറ്റ്‌സ് ' എന്ന, 43 മിനിറ്റ് ദൈർഘ്യമുള്ള ഈ ലൈവ് പരിപാടിയിൽ ഓരോ ദിവസത്തേയും കളികളെക്കുറിച്ച് പ്രമുഖ സ്പോർട്ട്സ് ലേഖകരും കളിക്കാരും, ഒപ്പം ശ്രോതാക്കളും നടത്തുന്ന അവലോകനങ്ങൾ, അടുത്ത കളികളെയും ടീമുകളെയും കുറിച്ചുള്ള വിവരങ്ങൾ, ശ്രോതാക്കളുടെ പ്രതീക്ഷകൾ, പ്രവചനങ്ങൾ, ലോകകപ്പ് ചരിത്രത്തിലെ രസകരമായ സംഭവങ്ങളും പ്രമുഖരുടെ ഓർമകളും തുടങ്ങിയവ, സംഗീതത്തോടൊപ്പം, പ്രക്ഷേപണം ചെയ്യും.

കേരളത്തിലെ റേഡിയോ ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പ് ഫുട്‌ബോളിനെക്കുറിച്ച്‌ മുക്കാൽ മണിക്കൂറോളം നീളുന്ന പ്രതിദിന ലൈവ് പ്രക്ഷേപണം ചെയ്യുന്നത്.

സെവിൽ ജിഹാൻ, മുനീർ ആമയൂർ എന്നീ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരുടെ നേതൃത്വത്തിലുള്ള അവതാരകരാണ്  'ഫുട്‌ബോൾ ബീറ്റ്‌സ്' തത്സമയ പ്രക്ഷേപണം നടത്തുന്നത്.

ഈ ലൈവ് പരിപാടിയിലേക്ക് വിളിക്കേണ്ട നമ്പറുകൾ: 0483 2777100, 2765446

14.06.2018 തീയതിയിലെ പരിപാടിയുടെ ശബ്ദലേഖനം

15.06.2018 തീയതിയിലെ പരിപാടിയുടെ ശബ്ദലേഖനം

Tuesday, 12 June 2018

എന്റെ ഗാനം - 13.06.2018

13.06.2018ന്  രാവിലെ 8.15നും രാത്രി 7.35 നും എന്റെ ഗാനം അവതരിപ്പിക്കുന്നത് അദ്ധ്യാപികയും എഴുത്തുകാരിയും ദേശാന്തര സഞ്ചാരിയുമായ നിഗാർ ബീഗം

Recording



Thursday, 7 June 2018

റംസാൻ മൊഴികൾ

 7/6/18 മുതൽ റംസാനിൽ എല്ലാ ദിവസവും രാവിലെ 7.20നും "റംസാൻ മൊഴികൾ" കേൾക്കാം. വൈകുന്നേരം 6.40നു തിരുവനന്തപുരത്ത് നിന്ന് പ്രക്ഷേപണം ചെയ്യുന്ന പരിപാടിക്ക് പുറമെയാണിത്.

7/6/18 മുതൽ വരുന്ന ഞായറാഴ്ച വരെ രാവിലെ 7.20നുള്ള "റംസാൻ മൊഴികൾ" അവതരിപ്പിക്കുന്നത്: ശൈഖ് മുഹമ്മദ് കാരക്കുന്ന്.

Tuesday, 5 June 2018

പരിസ്ഥിതി ദിനാചരണം ആകാശവാണിയിൽ...

ആകാശവാണിയിൽ മരം കിളിർപ്പിക്കും മാജിക്ക്

മഞ്ചേരി, ജൂൺ 5: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ ആകാശവാണി അങ്കണത്തിൽ മജീഷ്യൻ സതീഷ് ബാബു മഞ്ചേരിയുടെ വ്യത്യസ്തമായ പരിസ്ഥിതി അവബോധ മാജിക്ക് അരങ്ങേറി. ’മരം, ഒരു വരം’ എന്നു പേരിട്ട ‘പ്രൊഡക്ഷൻ ട്രീ-മാജിക്കിൽ, കിറ്റിൽ നട്ട ഒരു കശുമാങ്ങ, മുളച്ച് തൈയായി വരുന്ന ജാല വിദ്യയാണു അവതരിപ്പിച്ചത്. നെല്ലിപ്പറമ്പ് സ്വദേശിയായ സതീഷ് ബാബു ഇത്തരം പുതുമയാർന്ന ബോധവൽക്കരണ മാജിക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്.

പരിസ്ഥിതി ദിനത്തിൽ മഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവധർമ്മധാര പ്രവർത്തകർ, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാൽപ്പാമരത്തൈകൾ നിലയത്തിൽ നട്ടു. മഠാധിപതി ബ്രഹ്മചാരിണി വരദാമൃതചൈതന്യയും, പ്രോഗ്രാം മേധാവി ഡി.പ്രദീപ് കുമാറും നേതൃത്വം നൽകി. സീനിയർ എഞ്ചിനിയറിങ്ങ് അസ്സിസ്റ്റന്റ് എം.ഉമർ, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ എന്നിവരും വൃക്ഷത്തൈകൾ നട്ടു.



മജീഷ്യൻ സതീഷ് ബാബു മഞ്ചേരിയുടെ ‘പ്രൊഡക്ഷൻ ട്രീ-മാജിക്കിൽ ‘മുളച്ച’ പറങ്കിമാവിൻ തൈ.


ഡി.പ്രദീപ് കുമാർ നാൽപ്പാമരത്തൈ നടുന്നു.



തൈ നടീൽ- എം.ഉമർ.

 മുനീർ ആമയൂർ തൈ ഏറ്റുവാങ്ങുന്നു.


ബ്രഹ്മചാരിണി വരദാമൃതചൈതന്യ 

നിലയാംഗങ്ങൾക്കൊപ്പം

Monday, 28 May 2018

'ആ കത്തുകള്‍ മരിക്കുന്നില്ല.'


'ആ കത്തുകള്‍ മരിക്കുന്നില്ല.' എന്ന പേരിൽ 2010 ഒക്ടോബർ 23നു “വർത്തമാനം” ദിനപ്പത്രത്തിലെ ‘ദൃഷ്ടിപഥം’ എന്ന പ്രതിവാരകോളത്തിൽ എഴുതിയ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.


തപാലിൽ വരുന്ന കത്തുകളും ഒപ്പം നവമാദ്ധ്യമങ്ങളിലെ പ്രതികരണങ്ങളും ഉൾപ്പെടുത്തി മഞ്ചേരി നിലയം ‘പരസ്പരം’എന്ന,30 മിനിറ്റ് ദൈർഘ്യമുള്ള പ്രതിവാരപ്രതികരണപരിപാടി പ്രക്ഷേപണം ചെയ്യുന്ന പശ്ചാത്തലത്തിൽ, ഈ കുറിപ്പ് എല്ലാവരും വായിച്ചുനോക്കുമല്ലോ?
രണ്ടു തലമുറകളുടെ അപൂർവ്വസമന്വയമാണു നമ്മുടെ നിലയവും ‘പരസ്പരം’ പരിപാടിയും.

ഡി.പ്രദീപ് കുമാർ
 
കഴിഞ്ഞ 18 വര്‍ഷമായി റേഡിയോനിലയത്തിലെ എന്റെ ദിനചര്യയിലെ മുടക്കമില്ലാത്ത ആദ്യ ഇനങ്ങളിലൊന്നാണു ശ്രോതാക്കളുടെ കത്തുകള്‍ വായിക്കുക എന്നത്.മിക്ക കത്തുകളും കാര്‍ഡിലാണു വരുന്നത്.ഇന്‍ലന്റിലും കവറിലുമുള്ളവ അപൂര്‍വ്വം.പണ്ടൊക്കെ മുന്നൂറും നാനൂറും കത്തുകള്‍ വന്നിരുന്നു.അടുത്തിടെ അത് ചുരുങ്ങി-ചുരുങ്ങി ഇരുപതും പത്തുമൊക്കെയായി.ചിലപ്പോഴെങ്കിലും അവ വിരളിലെണ്ണാവുന്നത് മാത്രമായി.ഇങ്ങനെ പോ യാൽ ഒരൊറ്റക്കത്തും ഞങ്ങളെത്തേടിയെത്താത്ത ദിവസം വന്നെത്തുമോ?

-.കാലം മാറുകയാണു.ചുവരെഴുത്തുകള്‍ ആ സൂചന നല്‍കുന്നുണ്ടു.
അടുത്തിടെ രണ്ടു പ്രമുഖപുരസ്കാരജേതാക്കളുടെ സിനിമകള്‍ക്കെങ്കിലും,ചില ഷോയ്ക്ക് ,ഒരൊറ്റ പ്രേക്ഷകന്‍ പോലും തീയറ്ററിലെത്താത്ത ദാരുണമായ ദുരന്തമുണ്ടായി.
ആശംസാപ്രസംഗകര്‍ മാത്രമടങ്ങിയ പുസ്തകപ്രകാശന ചടങ്ങുകള്‍‍ക്ക് ഞാന്‍ പലവട്ടം സാക്ഷിയാകേണ്ടിവന്നിട്ടുണ്ടു.കര്‍ണ്ണാടകശാസ്ത്രീയാ‍സ്വാദകര്‍ ധാരാളമുള്ളതായി പറയപ്പെടുന്ന തൃപ്പൂണിത്തുറയിലെ കളിക്കോട്ടപാലസില്‍ ഒരു പ്രമുഖസംഗീതജ്ഞന്റെ കച്ചേരി കേള്‍ക്കാനെത്തിയത് വെറും എട്ടുപേരായിരുന്നു.‍എറണാകുളം ടൌണ്‍ ഹാളില്‍ അടുത്തിടെ ആനന്ദിനേയും എന്‍.എസ് മാധവനേയും ശ്രവിക്കാനെത്തിയ അതിശുഷ്കമായ സദസിനെക്കുറിച്ച് എം.വി.ബന്നി ആകുലപ്പെട്ടത് കൌതുകത്തോടെ വായിച്ചു.പത്തു പേരെങ്കിലും വന്നുവല്ലോ.മഹാഭാഗ്യം!താരനിബിഡമായ മെഗാഷോകള്‍ അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ഇതൊക്കെ ആര്‍ക്കുവേണം?

അഭിരുചികള്‍ മാറുകയാണു.ത്രീ-ജിയും ഈ-മെയിലും എസ്.എം.എസുമുള്ളപ്പോള്‍ ആരെങ്കിലും തപാല്‍ ഓഫീസില്‍ പോയി പോസ്റ്റ് കാര്‍ഡ് വാങ്ങി റേഡിയോ നിലയത്തിലേക്ക് കത്തെഴുതുമോ?

-എഴുതും എന്നാ‍ണു ഉത്തരം.ചിലര്‍ക്കെങ്കിലും ഇന്നും അതൊരു സംസ്കാരത്തിന്റെ, ജീവിതചര്യയുടെ ഭാഗമാണു .അവരില്‍ നല്ലൊരു ശതമാനം പേരും സമൂഹത്തിന്റെ താഴ്ന്ന ശ്രേണിയിലുള്ളവരാണു.കൂലിപ്പണിക്കാർ,മീന്‍ കച്ചവടക്കാർ,തയ്യല്‍ക്കാര്‍,സ്വര്‍ണ്ണപ്പണിക്കാര്‍,കടകളില്‍ നില്‍ക്കുന്നവര്‍,വീട്ടുവേലക്കാര്‍,കാഴ്ചവൈകല്യമുൾലവരടക്കമുള്ളഭിന്നശേഷിക്കാർ എന്നിങ്ങനെ സമൂഹത്തില്‍ അധികാരമോ പദവിയോ സമ്പത്തോ ഒന്നുമില്ലാത്ത സാധാരണക്കാര്‍.അവരുടെ ഉറ്റ സുഹൃത്തും വഴികാട്ടിയുമെല്ലാം റേഡിയോയാണു.അവര്‍ തങ്ങളുടെ കൊച്ചു-കൊച്ചു സന്തോഷങ്ങളും ആകുലതകളുമൊക്കെ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ റേഡിയോ നിലയത്തിലേക്ക് മുടങ്ങാതെ കത്തുകളെഴുതുന്നു.പുറം ലോകവുമായി,സമൂഹവുമായി അവരെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒറെയൊരു കണ്ണിയാണു റേഡിയോ.ശരിക്ക് വഴങ്ങാത്ത അക്ഷരങ്ങളിലൂടെ അവര്‍ സ്വയം ആവിഷ്ക്കരിക്കുകയാണു.

സമ്പൂര്‍ന്ന സാക്ഷരതായജ്ഞത്തിലൂടെ അക്ഷരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വന്നവരുടെ തുടര്‍വിദ്യാഭ്യാസവും സ്വയം പഠനവുമാണു ഈ കത്തെഴുത്ത് എന്ന് അറിയുമ്പോഴേ ഇതിന്റെ സാമൂഹികമാനങ്ങള്‍ വ്യക്തമാകൂ.ഈ സാധുക്കള്‍ക്ക് സധൈര്യം ആശയപ്രകാശനം നടത്താന്‍ പിന്നെ ഏതു മാദ്ധ്യമമാണുള്ളത്?അവര്‍ പത്രങ്ങളിലേക്കോ മാസികകളിലേക്കോ ചാനലുകളിലേക്കോ എഴുതാന്‍ തുനിയുകയില്ല.അതൊക്കെയും അവര്‍ക്ക് കൈയ്യെത്തിപ്പിടിക്കാനാകാത്തത്ര ഉയരത്തിലുള്ളവയാണെന്ന് അവര്‍ വിശ്വസിക്കുന്നു.അവരുടെ സന്ധ്യകളെ ടെലിവിഷന്‍ ചാനലുകള്‍ കൈയ്യടക്കിവെച്ചിട്ടുണ്ടാകാം.പക്ഷേ,അവരാരും ആ ചാനലുകളിലേക്ക് എസ്.എം.എസ് അയയ്ക്കുകയില്ല.ഫോണ്‍ ചെയ്യുക പോലുമില്ല.എന്തുകൊണ്ടെന്നാല്‍, അവ തങ്ങളുടെയൊക്കെ പരിധിക്കും അപ്പുറത്താണെന്ന് അവര്‍ കരുതുന്നു.‘ഇത് എന്റേതാണു’ എന്ന ബോധം - SENSE OF BELONGNESS - ഉണ്ടാക്കാന്‍ ഈ നവമദ്ധ്യമങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.

അടുത്തിടെ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനായ ടി.എന്‍.ഗോപകുമാര്‍ സ്വാനുഭവങ്ങളെ മുന്നിര്‍ത്തി ഇത് പറയുകയുണ്ടായി.ഇന്നും ഒരോ നിലയത്തിലും ശ്രോതാക്കള്‍ ഹൃദയത്തിലേറ്റി നടക്കുന്ന റേഡിയോ അവതാരകര്‍ ധാരാളമുണ്ടു.അവര്‍ ഉണ്ടാക്കിയ ജനസ്വാധീനം മറ്റൊരു മാദ്ധ്യമത്തിലേയും ഒരു അവതാരകനോ അവതാരികക്കോ ഇന്നേവരെ ഉണ്ടാക്കാനായിട്ടില്ല.അതിനു ഇനിയും കഴിയുമെന്നു തോന്നുന്നില്ല.മോഹന്‍ലാലിനേയൊ മമ്മൂട്ടിയേയോ വെല്ലുന്ന താരമൂല്യമുള്ള ഗള്‍ഫിലെ ഒരു റേഡിയോ ജോക്കിയെപറ്റി അടുത്തിടെ അവിടത്തെ ഏഷ്യാനെറ്റ് റേഡിയോയിലെ വാര്‍ത്താവിഭാഗം തലവനും കവിയുമായ കുഴൂര്‍ വിത്സണ്‍ പറഞ്ഞത് ഓര്‍ത്തുപോവുകയാണു.

എവിടെയും ജനങ്ങളുടെ ഹൃദയത്തോടടുത്ത് നില്‍ക്കുന്ന മാദ്ധ്യമം റേഡിയോ തന്നെ. പക്ഷേ, പുതുകാലത്തിന്റെ മാദ്ധ്യമമായി അത് എഫ്.എമ്മില്‍ പുനരവതാരം നടത്തിയപ്പോള്‍ അതിന്റെ രൂപവും ഭാവവും അപ്പാടെ മാ‍റി.മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും അടിപൊളി ചെത്ത് പാട്ടുകളും കൊച്ചുവര്‍ത്തമാനങ്ങളും വിറ്റുകളും കൊഞ്ചലുകളും കേള്‍പ്പിക്കുന്ന പുതിയ റേഡിയോ മറ്റൊരു മാദ്ധ്യമമാണു.അതിനു പഴയ മീഡിയം വേവ് റേഡിയോയുടെ,ആ പഴഞ്ചന്‍ പാട്ടുപെട്ടിയുടെ വിദൂര പ്രതിച്ഛായ പോലുമില്ല.അത് ചാനലുകളുമായി മത്സരിക്കുന്ന ഒരു കമേഴ്സ്യല്‍ എന്റെര്‍ടൈനെറാണു.അവിടേയ്ക്ക് മങ്ങിയ നിറമുള്ള,പോയകാലത്തിന്റെ തത്സ്വരൂപമായ തപാല്‍ കാര്‍ഡില്‍ എഴുതുന്ന ഈ കത്തുകള്‍‍ക്ക് എന്തു പ്രസക്തി? ‍

-നോക്കുക; ഇതില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സാംസ്കാരിക ചിഹ്നങ്ങള്‍ എന്തൊക്കെയാണെന്ന്!നഗരത്തിലെ തിരക്കിനിടയിലൂടെ പഴയൊരു കാലന്‍ കുട നിവര്‍ത്തിപ്പിടിച്ച് നടക്കുന്നയാള്‍ ഒരിക്കലും ഒരു ഐ.ടി.പ്രൊഫഷണലോ ബ്യൂറോക്രാറ്റോ ആകുകയില്ലല്ലോ.അവരുടെ വ്യവഹാര ചിഹ്നങ്ങള്‍ വ്യത്യസ്തമാണു.അതേ പോലെയാണു മീഡിയം വേവ് റേഡിയോ സ്റ്റേഷനു കത്തയക്കുന്നവരും എഫ്.എമ്മിനു എസ്.എം.എസോ മെയിലോ അയക്കുന്നവരും തമ്മിലുള്ള വ്യത്യാസം.അവര്‍ വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ളവരാണു.അവരുടെ മാദ്ധ്യമവ്യവഹാരങ്ങള്‍ അതുകൊണ്ടു തന്നെ വ്യത്യസ്തങ്ങളാണു.തപാലില്‍ കത്തയക്കുന്നവരുടെ സാമൂഹിക ഇടപെടലുകള്‍ തുലോം പരിമിതമാണു.അവര്‍ ലോകത്തോടു സംസാരിക്കുന്നത് ഈ കാര്‍ഡുകളിലൂടെയാണു.

മറ്റുള്ളവര്‍ മാദ്ധ്യമപ്രളയത്തിനു നടുവില്‍ ജീവിക്കുന്നവരാണു.ഒരു നിമിഷാര്‍ദ്ധം കൊണ്ടു അവരുടെ ശബ്ദം ലോകമെമ്പാടുമെത്തും.തത്സമയചര്‍ച്ചകളിലൂടെ,അവയിലേക്ക് പ്രവഹിക്കുന്ന ഈ- മെയിലുകളിലൂടെ,പത്രമദ്ധ്യമങ്ങള്‍ക്കും അധികാരകേന്ദ്രങ്ങള്‍ക്കും നിരന്തരം നല്‍കുന്ന സന്ദേശങ്ങളിലൂടെ അവര്‍ തങ്ങളെതന്നെ സ്ഥാപിച്ചെടുക്കും.മാദ്ധ്യമങ്ങളുടെ വാ‍ര്‍ത്താവ്യവഹാരങ്ങളെ തന്നെ മാറ്റിമറിക്കും.തീരുമാനങ്ങളെ തങ്ങള്‍ക്കനുകൂലമാക്കിക്കി മാറ്റിയെഴുതിക്കും.അവര്‍ക്കെന്തിനു തപാലിനെ ആശ്രയിക്കണം?

തപാല്‍ ഓഫീസുകള്‍ പോലും ഇന്ന് ഇടത്തരക്കാര്‍ മുതല്‍ മുകളിലുള്ളവരുടെ നിത്യജീവിതത്തില്‍ വരുന്ന സാമൂഹിക സ്ഥാപനമല്ല.പഞ്ചായത്ത് ഓഫീസുകര്‍ വരെ മാദ്ധ്യമങ്ങള്‍ക്ക് അറിയിപ്പുകളയക്കാന്‍ കൊറിയര്‍ സര്‍വീസിനെ ആശ്രയിക്കുമ്പോള്‍,ലോകത്തെ ഏറ്റവും വിപുലവും കാര്യക്ഷമവുമായ തപാല്‍ ശൃംഖല ഊര്‍ദ്ധശ്വാസം വലിക്കാതെന്തു ചെയ്യും?പുതു തലമുറയ്ക്ക് തപാലിനെ തീരെ പരിചയമില്ല.അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നതും ഒട്ടും കാര്യക്ഷമവും വിശ്വസനീയവുമല്ലാത്തതുമായ സ്വകാര്യകൊറിയറാണു ഇന്നിന്റെ ഫാഷന്‍.

പോസ്റ്റ്മാന്‍ പണ്ടു പ്രതീക്ഷയുടെ പ്രതിപുരുഷനായിരുന്നു.സന്തോഷവും സന്താപവും കൊണ്ടുവരുന്ന നല്ല ശമരിയാക്കാരനായിരുന്നു.ആരും കത്തയക്കാനില്ലെങ്കിലും എവിടുന്നോ ഒരു സന്തോഷവാര്‍ത്തയുമായി ഒരു നാള്‍ ഒരു തപാല്‍ എത്തുമെന്ന പ്രതീക്ഷയില്‍ നിത്യവും പോസ്റ്റ്മാന്റെ ബെല്ലടിക്ക് കതോര്‍ത്തിരുന്നവരുടെ നടാണിത്.
ഇന്ന് പ്രതാപങ്ങളെല്ലാം അസ്തമിച്ച്,അനാഥവും ‍‍ ഏകാന്തവുമായ വാര്‍ദ്ധക്യം തള്ളിനീക്കുന്നവരെ അനുസ്മരിപ്പിക്കുന്നു,നമ്മുടെ തപല്‍ ഓഫീസുകളും തപാല്‍ക്കാരും.പോസ്റ്റോഫീസുകളില്‍ മിക്കദിവസങ്ങളിലും സ്റ്റാമ്പില്ല;കവറില്ല;ഇന്‍ലന്റും കാര്‍ഡുമില്ല. ആകാശവാണിക്ക് കത്തെഴുതാനുള്ള കാര്‍ഡും തേടി പോസ്റ്റ് ഓഫീസുകള്‍ കയറി ഇറങ്ങിയ ഒരു ശ്രോതാവിന്റെ കത്ത് വന്നിരുന്നു.കാര്‍ഡിനു കടുത്ത ക്ഷാമമാണത്രേ.

റേഡിയോ നിലയത്തിലേക്കല്ലാതെ ഇക്കാലത്ത് ആരു കാര്‍ഡില്‍ കത്തയക്കും?കൊറിയറും സ്പീഡ്പോസ്റ്റും ഈ-മെയിലുമൊക്കെയുള്ളപ്പോല്‍ എന്തിനാണു ഈ പഴയ തപാല്‍ കാര്‍ഡ് എന്ന് ചോദിക്കുന്നവരുണ്ടാകും.ബുള്ളറ്റ് ട്രെയിനും ഫ്ലൈറ്റുമുള്ളപ്പോല്‍ നിങ്ങളെന്തിനാണു സൈക്കിളില്‍ സഞ്ചരിക്കുന്നത് എന്നു ചോദിക്കും പോലെയാണത്.അല്ലെങ്കില്‍,മൂന്നു നേരവും ചിക്കന്‍ഫ്രൈയും ബിരിയാണിയും കിട്ടുമ്പോള്‍ നിങ്ങളെന്തിനു കഞ്ഞി അന്വേഷിക്കുന്നു എന്നു ചോദിക്കും പോലെയാണത്.

അവരോടായി പറയട്ടെ- തന്റെ പ്രാകൃതമായ ഭാഷയില്‍ ,മിക്കപ്പോഴും അക്ഷരത്തെറ്റോടെ, റേഡിയോ നിലയത്തിനു ആഴ്ചതോറും കാര്‍ഡില്‍ കത്തയക്കുന്ന ഒരാള്‍ ചെയ്യുന്നത് ജനാധിപത്യപ്രക്രിയയില്‍ സക്രിയമായി ഇടപെടുക എന്ന മഹദ്കര്‍മ്മമാണു.ആ കത്തുകള്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഒരു വലിയവിഭാഗം ജനങ്ങളുടെ ഹൃദയത്തുടിപ്പുകളാണു.അവരുടെ നിസ്വനങ്ങളാണവ.

ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു,മനസില്‍ നിന്ന് ഒരിക്കലും മായാത്ത ആ രണ്ടു കത്തുകള്‍;

പാലക്കാട്ടെ ചിറ്റൂരിലെ വൈദ്യുതി എത്താത്ത ഒരു വിദൂര‍ ഗ്രാമത്തില്‍ നിന്ന് പത്ത് വര്‍ഷം മുന്‍പ് കൊച്ചി നിലയത്തിലേക്ക് ഒരു അമ്മ എഴുതി;ഇത് ഒരു അപേക്ഷയാണു.കഴിഞ്ഞ ദിവസം രാത്രി 10 മണിമുതല്‍ 11 മണിവരെ വെച്ചതു പോലുള്ള പ്രേതഗാനങ്ങള്‍ ഇനിയും പ്രക്ഷേപണം ചെയ്യരുതേ.നെല്‍പ്പാടങ്ങള്‍ക്ക് നടുവിലുള്ള വീട്ടില്‍ ഞാനും മകളും മാത്രമേയുള്ളൂ താമസം.ചീവീടുകളുടെ ശബ്ദവും ഈ പ്രേതഗാനങ്ങളും കാരണം ഉറങ്ങാനേ കഴിഞ്ഞില്ല.....ഇപ്പോഴും പേടിയാണു.

മറ്റൊരു വീട്ടമ്മ എഴുതി;എന്റെ കുഞ്ഞുംനാളില്‍ റേഡിയോ കേ‍ട്ട് അമ്മ എനിക്കു പാടിത്തന്ന ഒരു താരാട്ടുപാട്ടുണ്ടു...എന്റെ മകനെ ആ പാട്ട്പാടിക്കേള്‍പ്പിച്ചാണു ഞാനുറക്കിയിരുന്നത്...അവന്‍ പോയി.ഒറ്റ മകനായിരുന്നു.ആ പാട്ട് ഇടയ്ക്കിടെ റേഡിയോയില്‍ കേള്‍‍ക്കുമ്പോഴൊക്കെ അവനെന്ത് സന്തോഷമായിരുന്നെന്നോ!അവന്റെ ഓര്‍മ്മയ്ക്കായി അവന്റെ പിറന്നാളിനു ആ താരാട്ടു പാട്ട് ഒരിക്കല്‍ കൂടി കേള്‍‍പ്പിക്കുമോ?‍

Wednesday, 9 May 2018

ഹലോ യൂത്ത് - 10.05.2018


10.5.2018ന് രാവിലെ 11 മണി മുതൽ 12 മണി വരെ ഹലോ യൂത്ത് തത്സമയ ഫോൺ ഇൻ പ്രശ്നോത്തരി. 17നും 35നുമിടയിൽ പ്രായമുള്ളവർക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം.

വിഷയം: ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

വിളിക്കേണ്ട നമ്പർ 0483 2777100, 2765454


Saturday, 5 May 2018

മഞ്ചേരി ആകാശവാണി കുടുംബം

05.05.2018: ഇന്ന് മഞ്ചേരി ആകാശവാണി കുടുംബം നിലമ്പൂരിലേക്ക് ഒരു യാത്ര പോയി. തേക്കുമ്യൂസിയം, ബംഗ്ലാവ് കുന്ന്, കനോലി പ്ലോട്ട്, നിലമ്പൂർ കോവിലകം എന്നിവയായിരുന്നു സന്ദർശന സ്ഥലങ്ങൾ. കാഷ്വൽ അവതാരകൻ പി കെ വിനോദിന്റെ ഗൃഹപ്രവേശതോടനുബന്ധിച്ചുള്ള വിരുന്നിൽ പങ്കെടുക്കാനുള്ള യാത്രയാണ് ആകാശവാണി കുടുംബം ആഘോഷമാക്കിയത്.






Wednesday, 2 May 2018

സാന്ത്വന സ്പർശം 2018 - റേഡിയോ സെറ്റ് വിതരണം




മലപ്പുറം ജില്ലയിലെ എളയൂർ പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 01.05.2018ന് നടന്ന "സാന്ത്വന സ്പർശം 2018" ഒത്തുചേരലിൽ എഴുപതോളം കിടപ്പു രോഗികൾക്ക് റേഡിയോ സെറ്റുകൾ വിതരണം ചെയ്തു.

"ഞങ്ങളും കൂടെയുണ്ട്" എന്ന് പ്രഖ്യാപിച്ച്, മന്ത്രി ഡോ. കെ.ടി ജലീലടക്കമുള്ള ജനപ്രതിനിധികൾ അപൂർവ്വമായ ഈ ഒത്തുചേരലിനെ അവിസ്മരണീയമാക്കി. റേഡിയോ സെറ്റുകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. തുടർന്ന്, മഞ്ചേരി എഫ്.എം.നിലയം പ്രോഗ്രാം മേധാവി ഡി.പ്രദീപ് കുമാറും ജനപ്രതിനിധികളും, രോഗികൾക്ക് റേഡിയോയും ബഡ്ഷീറ്റും പുതപ്പുകളുമടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.




(അനുകരണീയമായ മാതൃകയാണു എളയൂർ പാലിയേറ്റീവ് സൊസൈറ്റി, റേഡിയോ സെറ്റുകളുടെ വിതരണത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റു സന്നദ്ധസംഘടനകൾക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അനുകരിക്കാവുന്നതാണു ഉദാത്തമായ ഈ മാതൃക.

വിവാഹം, വിവാഹവാർഷികം, പിറന്നാൾ, പരീക്ഷാവിജയം, ഗൃഹപ്രവേശം തുടങ്ങിയ വിശേഷാവസരങ്ങളിൽ പ്രിയപ്പെട്ടവർക്ക് റേഡിയോ സെറ്റുകൾ സ്നേഹസമ്മാനമായി നൽകാൻ മഞ്ചേരി നിലയം എല്ലാ പ്രിയപ്പെട്ട ശ്രോതാക്കളോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു).

Tuesday, 1 May 2018

വിചാരധാര - 27.04.2018 to 07.05.2018



മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു.
**************************************
*27.04.2018 to 01.05.2018*
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ 80 ) മത് വാർഷികം പ്രമാണിച്ച്‌ കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പും ചെറുകാട്‌ സ്‌മാരക ട്രൂസ്റ്റും സംയുക്തമായി മാർച്ച് 29 ന് വണ്ടൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധായകനും മാധ്യമപ്രവർത്തകനുമായ പി.ടി.കുഞ്ഞിമുഹമ്മദ് നടത്തിയ പ്രസംഗ ഭാഗങ്ങൾ.



*02.05.2018 to 07.05.2018*
ആഗോള പരിസ്ഥിതി സംഘടനയായ OISCA യുടെ മഞ്ചേരി ചാപ്റ്റർ മാർച്ച് 25ന് സംഘടിപ്പിച്ച യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ പി.ആർ.നാഥൻ നടത്തിയ പ്രസംഗ ഭാഗങ്ങൾ.

***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.

*അയക്കേണ്ട വിലാസം*

വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122

E-mail: airmanjerifm@gmail.com

കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

Tuesday, 24 April 2018

പ്രക്ഷേപണ സമയം ഇടവേളകളില്ലാതെ... | ശനി, ഞായർ |


മഞ്ചേരി എഫ്.എം പ്രക്ഷേപണത്തിനു ശനിയും ഞായറും ഇനി ഇടവേളയില്ല

ആകാശവാണി മഞ്ചേരി നിലയത്തിൽ നിന്നു ശനിയാഴ്ചയും ഞായറാഴ്ച്ചയും ഇനി രാവിലെ 6.23 മുതൽ രാത്രി 10 മണി വരെ, ഇടവേളയില്ലാതെ പ്രക്ഷേപണം കേൾക്കാം.

എല്ലാ ദിവസവും രാവിലെ മുതൽ രാത്രി വരെ പ്രക്ഷേപണസമയം ദീർഘിപ്പിക്കുന്നതിന്റെ ആദ്യപടിയായാണു ഏപ്രിൽ 28 മുതൽ ശനിയും ഞായറും തുടർച്ചയായി പ്രക്ഷേപണം തുടങ്ങുന്നത്.

ശനിയാഴ്ച്ച ഉച്ച്യ്ക്ക് 1.02 മുതൽ പുതിയ സിനിമകളിലെ പാട്ടുകളുമായി,‘’നവഗീതങ്ങൾ”, 2.15നു പുതിയ ഹിന്ദി ചലച്ചിത്രഗാനങ്ങൾ, 3നു സംഘഗാനങ്ങൾ, ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.02നു മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുമായി ”സണ്ടേ സെലെക്ഷൻസ്”, 2.15നു “നിറക്കൂട്ട്”(കലാ-സംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ), 3നു ചലച്ചിത്ര ശബ്ദരേഖ എന്നിവയാണു പുതിയ പരിപാടികളിൽ ചിലത്.

2006 ജനുവരി 28നു സായാഹ്ന പ്രക്ഷേപണം ആരംഭിച്ച മഞ്ചേരി എഫ്.എം നിലയം, കഴിഞ്ഞ വർഷം ജനുവരി 26നാണു പ്രഭാത പ്രക്ഷേപണം തുടങ്ങിയത്. മലപ്പുറം ജില്ലയിലും, പാലക്കാട്, വയനാട്, തൃശൂർ, കോഴിക്കോട്, നീലഗിരി തുടങ്ങിയ സമീപജില്ലകളിലെ ഭൂരിപക്ഷം സ്ഥലങ്ങളിലും സുവ്യക്തമായി ഈ നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം ലഭിക്കുന്നുണ്ട്.

പരസ്യ പ്രക്ഷേപണത്തിലൂടെ ഇക്കഴിഞ്ഞ സാമ്പത്തികവർഷം 8124293 രൂപയുടെ വരുമാനമുണ്ടാക്കി നിലയം റെക്കാർഡ് സ്ഥാപിച്ചു. ലക്ഷ്യമിട്ടതിന്റെ 108 ശതമാനമാണിത്.

സ്‌നേഹപൂർവ്വം,


ഡി.പ്രദീപ് കുമാർ
പ്രോഗ്രാം മേധാവി
9447181006

Sunday, 22 April 2018

വിചാരധാര - 23.04.2018 to 26.04.2018


മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു. 

**************************************



*23.04.2018 & 24.04.2018*

*കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ചു മാർച്ച് 6ന് സംഘടിപ്പിച്ച സെമിനാറിൽ "കവിതയിലെ വൈദ്യം -ഒരു മലയാളന്വേഷണം" എന്ന വിഷയത്തിൽ കവി പി.എൻ.ഗോപീകൃഷ്ണൻ നടത്തിയ പ്രഭാഷണം.*


*25.04.2018 & 26.04.2018*

*കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ചു മാർച്ച് 6ന് സംഘടിപ്പിച്ച സെമിനാറിൽ "മണിപ്രവാള സാഹിത്യത്തിലെ വൈദ്യം" എന്ന വിഷയത്തിൽ ചരിത്രകാരനും അധ്യാപകനുമായ ഡോ.കേശവൻ വെളുത്താട്ട് നടത്തിയ പ്രഭാഷണം.*

***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻ‌കൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.

*അയക്കേണ്ട വിലാസം*

വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122

E-mail: airmanjerifm@gmail.com

കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.

Saturday, 21 April 2018

| കുട്ടി റോക്സ് - കൊഞ്ചും മൊഴിയഴക്! - ആദ്യ എപ്പിസോഡ് | 22.04.2018 |


ഇനി മുതൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 4.02 മുതൽ 5 മണി വരെ കൊച്ചു കൂട്ടുകാർക്കായി പുതിയ തത്സമയ ഫോൺ-ഇൻ ചലച്ചിത്രഗാന പരിപാടി ,"കുട്ടി റോക്സ്".

ആദ്യ എപ്പിസോഡിന്റെ ശബ്ദലേഖനം [22.04.2018]

Friday, 20 April 2018

തക്ഷൻകുന്ന് സ്വരൂപം - റേഡിയോ നാടകം

2016ലെ വയലാർ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയ, യു.കെ.കുമാരന്റെ "തക്ഷൻകുന്ന് സ്വരൂപം'' എന്ന നോവലിന്റെ റേഡിയോ നാടകാവിഷ്കാരം ഇന്ന് മഞ്ചേരി എഫ്‌.എം നിലയത്തിൽ ആരംഭിക്കുന്നു.
ശനി, ഞായർ ദിവസ്സങ്ങളിൽ രാത്രി 9.30 മുതൽ 10 മണി വരെ ഈ നാടകം കേൾക്കാം.
സംവിധാനം: മാത്യു ജോസഫ്
നാടകാവിഷ്കാരം: ഹുസൈൻ കാരാടി.
പയ്യോളി ഗ്രാമത്തിന്റേയും തക്ഷൻ കുന്ന് അങ്ങാടിയുടേയും അവിടുത്തെ മനുഷ്യരുടേയും ഇതിഹാസമാനമുള്ള ദേശചരിത്രമാണ് ' തക്ഷൻകുന്ന് സ്വരൂപം'.




Thursday, 19 April 2018

ജി. ഹിരൺ - ഒന്നാം ചരമവാർഷികം


19.04.2018: കവിയും തിരക്കഥാകൃത്തും ആകാശവാണി മഞ്ചേരി, കൊച്ചി നിലയങ്ങളിലെ പ്രോഗ്രാം എക്സിക്യൂട്ടീവുമായിരുന്ന ജി.ഹിരണിന്റെ ഒന്നാം ചരമവാർഷികദിനമാണിന്ന്.
ദീർഘകാലം കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ച അദ്ദേഹമാണു, മഞ്ചേരി നിലയം 2017 ജനുവരി 26നു പ്രഭാതപ്രക്ഷേപണം ആരംഭിച്ചപ്പോൾ
പ്രക്ഷേപണം ചെയ്തു തുടങ്ങിയ മനോഹരമായ അവതരണ ഗാനം എഴുതിയത്.
മഞ്ചേരി നിലയം ആദ്യമായി, അഖിലകേരള റേഡിയോ നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്തത്, അദ്ദേഹമെഴുതി, സംവിധാനം ചെയ്ത,’മഹാകവി മോയിൻകുട്ടി വൈദ്യർ”എന്ന നാടകമായിരുന്നു. മാപ്പിളപ്പാട്ടിന്റെ ആത്മാവ് കണ്ടെത്തിയ “മൊഞ്ചും മൊഴിയും” എന്ന ഗവേഷണാത്മകവും സുദീർഘവുമായ പ്രക്ഷേപണപരമ്പര അദ്ദേഹത്തിന്റെ മറ്റൊരു വിലപ്പെട്ട സംഭാവനയാണു.

ജി.ഹിരണിന്റെ കവിതകൾ സമാഹരിച്ച ആദ്യഗ്രന്ഥം, "മനോഗതം" ഏപ്രിൽ 30ന് ഇടപ്പള്ളി ചങ്ങമ്പുഴപാർക്കിൽ പ്രകാശിതമാകും.

പ്രക്ഷേപണരംഗത്തെ മഹാപ്രതിഭകളിലൊരാളാിരുന്ന ജി.ഹിരണിനെ ആദരപൂർവ്വം മഞ്ചേരി നിലയം അനുസ്മരിക്കുന്നു..

Monday, 16 April 2018

വിഷുദിനത്തിലെ പ്രത്യേക പരിപാടികൾ


15.04.2018 വിഷുദിനത്തിൽ മഞ്ചേരി എഫ്.എം ഒരുക്കിയ വൈവിദ്ധ്യമാർന്ന പരിപാടികളിലൂടെ...

സുഭാഷിതം
-------------
അവതരണം: ശ്രീ. മണമ്പൂർ രാജൻബാബു

പ്രഭാതഗീതം
------------
പാടിയത്: കെ.എസ് ചിത്രയും സംഘവും
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം ജയചന്ദ്രൻ

എഫ്.എം ശുഭദിനം - ചരിത്രപഥം
------------------

എഫ്.എം ശുഭദിനം - ചിന്താവിഷയം
------------------

മധുരം ഗീതം
-------------
ആലാപനം: ഭാവനാ രാധാകൃഷ്ണൻ
ഗാനരചന: ആർ.കെ ദാമോദരൻ സംഗീതം: വി. ദക്ഷിണാമൂർത്തി.

ഇന്നത്തെ ഗാനം
--------------------------
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...
ചിത്രം: കൊട്ടാരം വിൽക്കാനുണ്ട്
ആലാപനം: കെ.ജെ. യേശുദാസ്
ഗാനരചന: വയലാർ, സംഗീതം: ജി ദേവരാജൻ

ആയുരാരോഗ്യം
----------------
ഇലക്കറികളും സ്ത്രീകളും
ഡോ: എം സിജിൻ


കാവ്യധാര
-----------
വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിഷുക്കണി എന്ന കവിതയിൽ നിന്നും ചില ഭാഗങ്ങൾ. ചൊല്ലുന്നത് ടി.പി വിനയ് കുമാർ.


ജാഗ്രത
---------
വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച്.
മലപ്പുറം ആർ.ടി.ഒ - കെ.സി മാണി സംസാരിക്കുന്നു.

പാട്ടുപൊലിമ
-------------
എസ്.വി പീർമുഹമ്മദും ഷൈലജയും പാടിയ മാപ്പിളപ്പാട്ട്.
ജീന്ന് പാറുന്നു മലനാട്ടിൽ...

രസമുകുളം - വിഷു സ്‌പെഷ്യൽ
-----------------
അവതരണം: ശാലിനി എസ്.

ഹാസ്യനിലവറ
-------------

വിഷു സ്‌പെഷ്യൽ ചിത്രമഞ്ജരി - ഫോൺ-ഇൻ-പരിപാടി
-----------------------------------
അവതാരകൻ: ടി.പി വിനയ് കുമാർ.

വിഷു സ്‌പെഷ്യൽ - മഴവില്ല്
------------------

തളിർക്കും കിനാക്കൾ
------------
തീയിൽ കുരുത്തവൻ അബ്ദുറഹ്മാൻ. 1997ൽ പത്താം ക്‌ളാസിൽ തോറ്റു, ഇംഗ്ലീഷിന് കിട്ടിയത് മൂന്ന് മാർക്ക്! ആകെ കിട്ടിയത് അറുനൂറിൽ 170 മാർക്ക്! പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദത്തിനു ഒന്നാം റാങ്ക്. എന്നാൽ ഇന്ന് ഈ മങ്കട സ്വദേശി ജോലി ചെയ്യുന്നത് ചിറ്റൂർ ഗവ:കോളേജിൽ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയാണ്. സ്വപ്രയത്‌നം കൊണ്ട് ഫീനിക്സ് പക്ഷിയായി ഉയർന്ന ഈ ചെറുപ്പക്കാരന്റെ കഥയാണ് ഞായറാഴ്ച(15-4-18) രാവിലെ 10 മണിക്ക് "തളിർക്കും കിനാക്കളി"ൽ.

സ്‌ക്രിപ്റ്റ്, സംവിധാനം: മുനീർ ആമയൂർ
സാങ്കേതിക സഹായം: ഇ.എം ഷജീർ


യുവവാണി - ഗസലുകളെക്കുറിച്ച്...
------------------

"ശ്രീകൃഷ്ണപുരത്തെ വിശേഷങ്ങൾ"
------------------------
2016-17 വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള "സ്വരാജ് ട്രോഫി" കരസ്ഥമാക്കിയ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തിനെക്കുറിച്ചുള്ള പ്രത്യേകപരിപാടി.

നാടക ഗാനങ്ങൾ
----------

റേഡിയോ സ്മരണകൾ
----------------------
ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ സി.പി രാജശേഖരൻ

വിഷു സ്‌പെഷ്യൽ - എന്റെ ഗാനം
--------------------------------
കവിയും ഗാനരചയിതാവുമായ ശ്രീ. പി.പി ശ്രീധരനുണ്ണി അവതരിപ്പിക്കുന്നു.



----------------------
ചെറുകാടിന്റെ "ദേവലോകം" എന്ന നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ച കഥാപ്രസംഗം.

Thursday, 12 April 2018

നിലമ്പൂർ-നഞ്ചൻകോഡ് റെയിൽപ്പാത: സാധ്യതകളും വെല്ലുവിളികളും | തത്സമയ ചർച്ച |



'നിലമ്പൂർ-നഞ്ചൻകോഡ് റെയിൽപ്പാത: സാധ്യതകളും വെല്ലുവിളികളും'

ആകാശവാണി മഞ്ചേരി എഫ്.എം ഈ വിഷയത്തിൽ നടത്തുന്ന തത്സമയ ചർച്ച വെള്ളിയാഴ്ച്ച (13.04.2018) രാവിലെ 10.30 മുതൽ 12 മണി വരെ.

പരിപാടിയിൽ പങ്കെടുക്കാനായി ശ്രോതാക്കൾ വിളിക്കേണ്ട നമ്പർ: 0483 2777100.
വിളിക്കേണ്ട സമയം: രാവിലെ 10.30 മുതൽ 12 മണി വരെ.

പങ്കെടുക്കുന്നവർ:
എം ഐ ഷാനവാസ് MP, അഡ്വ:എം ഉമ്മർ MLA, പി വി അൻവർ MLA, സി കെ ശശീന്ദ്രൻ MLA, ഐ സി ബാലകൃഷ്ണൻ MLA, ഡോ:ബിജു നൈനാൻ (ജനറൽ സെക്രട്ടറി, നിലമ്പൂർമൈസൂർ റെയിൽവേ ആക്ഷൻ കൗൺസിൽ), ജോഷ്വാ കോഷി (കൺവീനർ, നിലമ്പൂർ വികസന സമിതി), യു നരേന്ദ്രൻ (പ്രസിഡന്റ്, മർച്ചന്റ് അസോസിയേഷൻ)
മറ്റു പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുക്കും.

നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത - സാധ്യതകളും വെല്ലുവിളികളും - 13.04.2018ന് നടന്ന തത്സമയ ചർച്ചയുടെ ശബ്ദലേഖനം.




Monday, 9 April 2018

തളിര്ക്കും കിനാക്കൾ

ജീവിതം പൊരുതി വിജയിക്കാനുള്ളതാണെന്ന് തെളിയിച്ചവരെ പരിചയപ്പെടുത്തുന്ന മഞ്ചേരി എഫ് എമ്മിന്റെ പ്രതിവാര പരിപാടിയാണ് "തളിർക്കും കിനാക്കൾ". മഞ്ചേരി നിലയത്തിലെ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് ആയ മുനീർ ആമയൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ പരമ്പരക്ക് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഇ എം ഷജീർ ആണ് സാങ്കേതികസഹായം ഒരുക്കുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ 11 മണി വരെ പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടിയിൽ തോരപ്പ മുസ്തഫ, സി എച് മാരിയത്, റയീസ് ഹിദായ, ജോമി, ഉബൈസ് സൈനുലാബ്ദീൻ തുടങ്ങിയ ഒരുപാടാളുകൾ ശ്രോതാക്കൾക്ക് ഊർജം പകർന്നിട്ടുണ്ട്. ഇവരില് ചിലരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന നാടകീയമായ ഒരു ഡോക്യുമെന്ററി ഈ പരമ്പരയിൽ ഒരിക്കൽ പ്രത്യേകപരിപാടിയായി പ്രക്ഷേപണം ചെയ്തിരുന്നു. അതിന്റെ തിരക്കഥ നിങ്ങൾക്കിവിടെ വായിക്കാം.



Scene-1


സ്ഥലം: കുറ്റിപ്പുറം റെയിൽവേസ്റ്റേഷനടുത്ത ഒറ്റപ്പെട്ട ഒരിടം.


സമയം: പുലര്ച്ചെ 5 മണി.


(ദൂരെ നിന്ന് ട്രെയിനിന്റെ ശബ്ദം കേള്ക്കുന്നു. ചാക്കോച്ചൻ ആത്മഹത്യ ചെയ്യാനായി റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ട ഒരിടത്ത് തല വച്ച് കിടക്കുന്നു.)


ഇനി ഒരു നിമിഷം കൊണ്ട് തീരുമല്ലോ എന്റെയീ നശിച്ച ജീവിതം.


(ട്രെയിൻ അടുത്തടുത്ത് വരുന്നു. പശ്ചാത്തലത്തിൽ പല വിധ ശബ്ദങ്ങൾ. - ചാക്കോച്ചന്റെ ചിന്തകൾ)


മാറിക്കോളി, മാറിക്കോളി വണ്ടി വരുന്നു. മാറിക്കോളി എന്താങ്ങള് ചെയ്തത് എ. ഒരിത്തിരി വൈകിയിരുന്നെങ്കിൽ തലയരഞ്ഞുപോകില്ലായിരുന്നോ! അല്ലാന്ന് നിങ്ങൾ എന്തിനുള്ള പുറപ്പാടാ?


(വലിയ ശബ്ദത്തിൽ ട്രെയിൻ കടന്നു പോകുന്നു.)


………. : നിങ്ങൾ ആരാ എന്റെ കാര്യം നോക്കാൻ. ഒന്ന് മരിക്കാനും സമ്മതിക്കില്ലാ അല്ലേ...


............: നിങ്ങൾ ഒന്ന് സബൂറാകൂന്നെ. അല്ലാ ചങ്ങായി നിങ്ങൾ എന്റെ മുമ്പിൽ കടന്നു മയ്യത്തായാ, ഞാനും കൂടെ അതിനു സമാധാനം പറയേണ്ടി വരില്ലെ.


...........: അല്ലാ എന്താപ്പാ പ്രശ്നം


...........: എന്റെ പ്രശ്നം അറിഞ്ഞിട്ടു നിനക്കെന്താ... പരിഹരിച്ചു തരാൻ പറ്റുമോ നിനക്ക്.


……….: ആ നമുക്കൊന്നു നോക്കാലോ, അല്ലാ എന്താ ങ്ങളെ പേര്?


……….: ചാക്കോ, ചാക്കോച്ചൻ എന്ന് വിളിക്കും.


……….: ആ, അപ്പോ ചാക്കോച്ചാ.. ങ്ങള് വരി. ങ്ങള് ബരീന്ന്. മ്മക്ക് കുറച്ച് നേരം അവിടെ ഫ്ലാറ്റ്ഫോമിൽ പോയിരിക്കാം. ആ ബരീ ബരീ


(രണ്ട് പേരും പ്ലാറ്റ്ഫോമിലേക്ക് നടക്കുന്നു.)


..........: അല്ലാ ചാക്കോച്ചാ, ഞ് പറയി എന്താപ്പോ മരിക്കാനൊക്കെ തോന്നാൻ മാത്രം ഉണ്ടായത്. ഏ...


……….: അത് പറഞ്ഞിട്ടെന്താ കാര്യം. എങ്ങനെയെങ്കിലും ഒന്ന് മരിച്ചു കിട്ടിയാൽ മതിയായിരുന്നു.


(കരയുന്നു)


(സഹീർ ചാക്കോച്ചന്റെ പുറത്തു തട്ടുന്നു)


……….: അയ്യ അയ്യോ... നിങ്ങള് ഒന്ന് സമാധാനപ്പെടീം


……….: എല്ലാം കൈവിട്ടു പോയി. അന്തസ്സായി കഴിഞ്ഞാ ഇരുന്നത്. എന്തോ കാലക്കേടിനു, അടുത്ത കാലത്ത് കൈവെച്ചതെല്ലാം ഒന്നൊന്നായി പൊളിഞ്ഞു. ഒന്നും പച്ച പിടിക്കുന്ന ലക്ഷണമില്ല. കൂടെ ഉള്ളവരൊക്കെ വെച്ചടി വെച്ചടി കയറിപ്പോക്വാ.


ഈ ഞാൻ അല്പം കൃഷിയുമായി ഒതുങ്ങിക്കൂടാന്നു വെച്ചാൽ ഓരോന്നാലോചിച്ചു ഒരു സുഖവും ഇല്ല. മടുത്തു.


(വാക്കുകൾ മുറിഞ്ഞ് വിതുമ്പുന്നു.)


..........: ഏ.. നിങ്ങൾ കരയല്ലെ ചാക്കോച്ചാ... കരയല്ലെ, നമ്മൾ ഉണ്ട് നിങ്ങളുടെ കൂടെ.. ആ..


……….: എനിക്കെങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ മതി.


(വിതുമ്പിക്കരയുന്നു.)


……….: ചാക്കോച്ചാ.. നിങ്ങളുടെ വിഷമം എനിക്ക് നന്നായിട്ടു മനസ്സിലാകും. മരിച്ചാൽ പിന്നെ അതൊന്നും അറിയണ്ടല്ലോ.


..........: ഉം.. നിങ്ങളൊരു കാര്യം ചെയ്യ്, മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിങ്ങളുടെ കൈയിന്മേൽ തന്നെ. എന്നാലും, ഒരു കാര്യം ഞാൻ പറയട്ടെ


……….: എന്താ !


...........: ഇന്നൊരു ഒറ്റ ദിവസം നിങ്ങൾ എന്റെ കൂടെ ഒന്ന് വരണം. എന്റേൽ കാറുണ്ട്. ഞമ്മക്കൊന്നു കറങ്ങി വരണം. എന്തേയ്


………..: (പുച്ഛത്തോടെ) മരിക്കാൻ പോകുന്നതിനെന്തിനാ നിങ്ങളുടെ കൂടെ വരുന്നേ !


...........: എന്റെ ചാക്കോച്ചാ... ഇപ്പൊ സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ. രാത്രി 10 മണിയാമ്പോഴത്തേക്കും ഞാൻ നിങ്ങളെ ഇവിടെത്തന്നെ കൊണ്ടാക്കാം. ഇങ്ങളൊന്ന് ബരീന്ന്.


..........:ശരി വരാം. ഇങ്ങടെ ഒരു ആഗ്രഹമല്ലേ


..........ഹാ എന്നാ ഇങ്ങള് ബരി ബരീം... ഇങ്ങള് കാറിലേക്ക് കേറിക്കോളീൻ കേറി ചാക്കോച്ചാ..


(രണ്ട് പേരും കാറിൽ കയറുന്നു. കാർ സ്റ്റാര്ട്ട് ചെയ്യുന്നു.)


(കാർ റോഡിലൂടെ പോകുന്ന ശബ്ദം), അമ്മയും നന്മയും ഒന്നാണ്.........റേഡിയോയിൽ ഗാനശകലം


……….നോക്ക് ആ മരങ്ങള് കണ്ടോ, എന്റെ ജീവിതത്തിലേ പോലെ തന്നെ ഇലകളൊക്കെ കൊഴിഞ്ഞ് എല്ലാം നഷ്ടപ്പെട്ട്, എല്ലാം നഷ്ടപ്പെട്ട് ഒറ്റയാനായ ഒരു മരം.


.......... ഇന്റെ ചാക്കോച്ചാ ഇങ്ങളെന്താ ചിന്തിക്കുന്നേ ഒരു രണ്ട് മൂന്ന് മാസം കഴിഞ്ഞിക്ക്ണ് ന്ന് വച്ചാൽ ആ മരം നിറയെ പൂക്കൂലേ


ചാക്കോച്ചൻ: നഷ്ടപ്പെട്ടതെല്ലാം പൂർവ്വാധികം ഭംഗിയോടെ തിരിച്ചു വരുന്നോ


..........ഇങ്ങടെ മുഖമൊന്നു തെളിയിണില്ലല്ലോ. എത്രയായിട്ടെന്താ ഇങ്ങടെ മുഖം തെളിയാത്തേ


ചാക്കോച്ചൻ: ഷഹീറേ, എവിടെ, എവിടേക്കാ ഇനി യാത്ര


സഹീർ: മ്മടെ മലപ്പുറത്തുള്ള കോഡൂരിലേക്ക്


< Transmission Music>


Narration : 1


മലപ്പുറം കോഡൂർ സ്വദേശി മുസ്തഫയെക്കാണാനാണ് അവരുടെ ഈ യാത്ര.


ഇരുപത്തിയേഴാം വയസ്സിൽ ഒരു വാഹനാപകടത്തിൽ ശരീരത്തിന്റെ 95% ചലനശേഷിയും നഷ്ടപ്പെട്ടിട്ടും, ആത്മവിശ്വാസത്തിന്റെ കരുത്തിൽ മുസ്തഫ നടന്നു കയറിയ വഴികൾ ഏവരെയും വിസ്മയിപ്പിക്കും. ഭിന്നശേഷിയുള്ളവര്ക്കായി കൈകൾ മാത്രം ഉപയോഗിച്ച് പ്രവര്ത്തിക്കാവുന്ന, ഓടിക്കാവുന്ന കാറുകൾ നിര്മ്മിച്ച വ്യക്തി എന്നത് മാത്രമല്ല ഇദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. 16 ഏക്കറോളം വരുന്ന ഭൂമിയിൽ ഒരു ഔഷധോദ്യാനവും മുസ്തഫ പരിപാലിക്കുന്നു. നൂറുകണക്കിനാളുകള്ക്കാണ് തോരപ്പ മുസ്തഫ, ആക്സിലേറ്ററും ബ്രേക്കുമെല്ലാം കൈകൾ കൊണ്ട് പ്രവര്ത്തിക്കാവുന്ന തരത്തിലുള്ള കാറുകൾ നിര്മ്മിച്ചു നല്കിയത്. കരുത്തുറ്റ ആത്മവിശ്വാസവും ജീവിതത്തിലുള്ള പ്രതീക്ഷയുമാണ്, മുസ്തഫയുടെ വീൽ ചെയറിന് അതിരുകളില്ലാതെ പറക്കാൻ ചിറകുകൾ നല്കുന്നത്.


<Voice byte – Musthafa>






Scene-2


(കാറിൽ യാത്ര ചെയ്യുന്ന ശബ്ദം)


സഹീർ: എന്ത് പറയ്ന്ന് ചാക്കോച്ചാ


ചാക്കോച്ചൻ: ങാ..... അന്ന് ആ അപകടത്തില് തന്നെ തീരേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മുസ്തഫ ഇങ്ങനെയൊക്കെയായത്.


സഹീർ: ചാക്കോച്ചാ, മ്മളെ മുസ്തഫെങ്ങാനും 27-)o വയസ്സിൽ ശരീരം തളര്ന്ന വെഷമത്തില് ആത്മഹത്യ ചെയ്തിന്യെയെങ്കില് ഇക്കണ്ട നേട്ടൊക്കെ അയാക്ക് സ്വന്താക്കാൻ കയ്യീന്യോ? മുസ്തഫാന്റെ ഇക്കണ്ട കഴിവുകള് ലോകര്ക്ക് ഉപയോഗിക്കാൻ പറ്റ്വാന്യോ?


ചാക്കോച്ചൻ: ഉം.....(അമര്ത്തി മൂളുന്നു)


സഹീർ: ഇത്രനുഭവിച്ചിട്ടും ഇപ്പെന്തു സന്തോഷം, എന്തു സന്തോഷത്തോട്യാ ഓരോന്ന് ചെയ്യന്നേ, കണ്ടില്ല്യേ ങ്ങള് ?


ചാക്കോച്ചൻ: ഉം.....ശര്യാണ്


സഹീർ: ആ..ചാക്കോച്ചാ, ഇനീ... ഇനി നമ്മക്ക് നെലമ്പൂര് വയിക്ക് ഒന്ന് പോണം. ചെ ആളെക്കൊന്നവ്ടെ കാണാനുണ്ട്. ഒന്ന് പോയ് വര്വാ ?


ചാക്കോച്ചൻ: ഉം.....


< Transmission Music>


Narration : 2


നിലമ്പൂർ ഗവ മാനവേദൻ ഹയർ സെക്കന്ററി സ്ക്കൂളിലെ രണ്ടാം വര്ഷ ഹ്യുമാനിറ്റീസ് വിദ്യാര്ത്ഥി പി.റംഷീദിനെ കാണാനാണ് അവർ ഇപ്പോൾ പോകുന്നത്. 2016 സെപ്തംബറിൽ ഒരു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായതാണ്, 23 കാരനായ ഈ നിലമ്പൂർ ചന്തക്കുന്ന് സ്വദേശി. ഇപ്പോൾ ഓരോ മാസവും 10,000 രൂപയിലധികമാണ് മരുന്നുനും തുടർ ചികിത്സക്കുമായി ചെലവ് വരുന്നത്. വളരെ ചെറുപ്പത്തിലേ റംഷീദിന്റെ ഉപ്പ മരണപ്പെട്ടു. വീട്ടുജോലി ചെയ്താണ് റംഷീദിന്റെ ഉമ്മ സുബൈദ കുടുംബം പുലര്ത്തുന്നത്. എന്നാൽ, തന്റെ ചികിത്സക്കാവശ്യമായ തുക റംഷീദ് തന്നെ സ്വയം കണ്ടെത്തുന്നുവെന്നതാണ് ഈ വിദ്യാര്ത്ഥിയെ വ്യത്യസ്തനാക്കുന്നത്. തന്റെ അപൂർവ്വ പുരാവസ്തു ശേഖരവുമായി സ്ക്കൂളുകളിലും, കോളേജുകളിലും, ശാസ്ത്രോത്സവങ്ങളിലുമെല്ലാം പ്രദര്ശനങ്ങളുമായി പടയോട്ടം നടത്തുകയാണ് ഈ മിടുക്കൻ. നൂറ്റിനാല്പതോളം രാജ്യങ്ങളുടെ നാണയങ്ങൾ, കറന്സികൾ, സ്റ്റാമ്പുകൾ തുടങ്ങിയവയും, ഒളിമ്പിക് മെഡലും, മുഗള് ചക്രവര്ത്തിമാരുടെ മെഡലുകളുമടക്കം വൈവിദ്ധ്യങ്ങളാൽ സമ്പന്നമാണ് റംഷീദിന്റെ പുരാവസ്തു ശേഖരം. ജീവിതത്തെ പോരാട്ടവേദിയാക്കി മാറ്റി തന്റെ വിധി തിരുത്തിയെഴുതിയ ഈ ചെറുപ്പക്കാരന്റെ വാക്കുകൾ കേള്ക്കൂ.





<Voice byte>


<Song>


< Transmission Music>


Scene-3


(കാറിന്റെ ശബ്ദം)


സഹീർ: ഇപ്പങ്ങളെന്ത് പറയ്ണ് ചാക്കോച്ചാ, ങും ?


ചാക്കോച്ചൻ: ഗുരുതരമായ അസുഖം വന്നിട്ടും റംഷീദ് ഒട്ടും തളര്ന്നില്ലല്ലോ. മിടുക്കൻ. എനിക്കതിന് കഴിയുന്നില്ലല്ലോ..


സഹീർ: ന്റെ ചാക്കോച്ചാ... മ്മളൊക്കെ ജീവിതത്തില്, ദൈവം തമ്പുരാൻ മ്മളെ പലേവിധം പരീക്ഷിക്കും. ഈ കഷ്ടപ്പാടൊക്കെ അയിന്റെരു ഭാഗാണെന്നറിയാലോ. അല്ല, ങ്ങളൊന്നാലോയ്ച്ചോക്കീ... കടുത്ത ചൂടിൽ ഉരുക്കീട്ടല്ലേ സ്വര്ണ്ണം ശുദ്ധ്യാകുന്നത്. അതുപോലെത്തന്നെ. ചാക്കോച്ചാ.... ഗീതേം, ബൈബിളും ഖുറാനുമെക്കെ പറേന്നത് തന്ന്യാ, പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളൊക്കെ മ്മളെ കൂടുതൽ കരുത്തരാക്കാനാണ് എന്ന് . മ്മക്ക് തന്നെ മ്മള്ല് വിശ്വാസംല്ലെങ്കില് ഈ ലോകോം പരലോകോം സന്തോഷം നഷ്ടാവുംന്നാ ഭഗവത്ഗീത പറയുന്നത്. ല്ലേ?


ചാക്കോച്ചൻ: അല്ല സഹീറേ, ഇന്യെങ്ങോട്ടാ ?


സഹീർ: ങാ.....മ്മള്......മ്മള് പ്പോ ചുങ്കത്തറെത്താനായി. ആ....നമ്മക്കിവിടെ രണ്ടാളെ കാണാനുണ്ട്.


ചാക്കോച്ചൻ: ഓഹോ......


(കാറിന്റെ ശബ്ദം)


< Transmission Music>


Narration : 3


ചുങ്കത്തറയിലെ തലഞ്ഞിയിൽ ജോമി ജോൺ ജോസഫ് എന്ന ചെറുപ്പക്കാരന്റെ വീട്ടുമുറ്റത്താണ് പിന്നെ കാർ നിര്ത്തിയത്.


ജോമി ജോൺ ജോസഫ്, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്പൈനൽ കർവ് പരിഹരിക്കാനായി ഒരു സര്ജറിക്ക് വിധേയനായതാണ് ഈ മുപ്പത്തിരണ്ടുകാരൻ. സര്ജറി പരാജയപ്പെട്ട് ജീവിതം വീൽചെയറിലായിപ്പോയെങ്കിലും, തോറ്റു കൊടുക്കാതെ ജോമി മുന്നേറി. പ്രൈവറ്റ് ആയി പഠിച്ച്, ചാര്ട്ടേഡ് അക്കൌണ്ടന്റ് പരീക്ഷയും കമ്പനി സെക്രട്ടറിഷിപ്പ് പരീക്ഷയുമെല്ലാം ജോമി പാസ്സായി. ‘വീല് ചെയർ സ്പോര്ട്സ്’ഏറെ ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരൻ ഒരു Disability Rights Activist കൂടിയാണ്. അംഗപരിമിതരുടെ അവകാശങ്ങള്ക്കായി പ്രവര്ത്തിക്കുന്ന All Kerala Wheelchair Rights Federation ന്റെ സംസാഥാന സെക്രട്ടറിയും, നട്ടെല്ലിന് പരിക്കേറ്റ് കിടപ്പായവരുടെ പുനരധിവാസത്തിനും പരിശീലനത്തിനുമായി പ്രവര്ത്തിക്കുന്ന The Spinal Foundation ന്റെ കേരള ചാപ്റ്റർ കോര്ഡിനേറ്ററുമാണ് ജോമി ജോൺ ജോസഫ്.


<Voice byte>


< Transmission Music>


Narration : 4


ചുങ്കത്തറയിൽ തന്നെയുള്ള സി.എച്ച്.മാരിയത്തിനെ കാണാനാണ് ഇപ്പോൾ ചാക്കോച്ചന്റെയും, സഹീറിന്റെയും യാത്ര.






‘നിറമറ്റ സ്വപ്നങ്ങളിൽ


വര്ണ്ണ നൂലിഴകൾ തീര്ക്കാനാവാതെ,


മോഹങ്ങളുടെയും


മോഹഭംഗങ്ങളുടെയും


നിഴൽപ്പാടുകളിൽ


കാരണങ്ങളറിയാതെ


നിരാശയുടെ


നിശബ്ദ നിലവിളികൾ,


ഒന്നിനുമാവാതെ


അമര്ത്തിപ്പിടിച്ച തേങ്ങലുകളായി


എന്റെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.


നാളെയും നാളെകളുടെ നാളെയും


കാണാക്കാഴ്ചകളാൽ മറഞ്ഞിരിക്കുന്നു.


വീട്ടിത്തീര്ക്കാനാവാത്ത


തീരാക്കടമായി – ഞാൻ


അവശേഷിച്ചിരിക്കെ


ജീവിതം ഇനിയും


ഒരുപാട് ബാക്കിയാണ്.


ചുങ്കത്തറ സ്വദേശി സി.എച്ച്.മാരിയത്ത് ഒരിക്കൽ കുറിച്ചിട്ട വരികളാണിത്.


ആറാം വയസ്സിൽപെട്ടെന്ന് ഒരു പനി ബാധിച്ച് നെഞ്ചിന് താഴേക്ക് തളര്ന്നു പോയതാണ് മാരിയത്തിന്. രാവും പകലും മാറുന്നതറിയാതെ, മനം മടുപ്പിക്കുന്ന മരുസുഗന്ധവും ആശുപത്രി വാസവുമായി കാലം കഴിച്ച നാളുകളിലൊന്നിൽ, മനസ്സിൽരൂപമെടുത്ത കരിമേഘങ്ങൾ അക്ഷരങ്ങളായി പെയ്തിറങ്ങിയതാണ് ഈ വരികളിൽ.


എന്നാൽ, ഇന്ന് മാരിയത്ത് ഒരുപാട് മാറിയിരിക്കുന്നു. ജീവിതം ഉയര്ത്തിയ വെല്ലുവിളികളെ നേരിട്ട് പോരാടി വിജയിച്ച ഒരു ജേതാവിന്റെ പുഞ്ചിരിയാണ് ഇന്നവരുടെ മുഖത്തുള്ളത്. മോട്ടിവേഷണൽ ട്രെയിനർ ശിവ് ഖേര പറഞ്ഞതുപോലെ, വ്യത്യസ്ത കാര്യങ്ങൾ ചെയ്തല്ല, കാര്യങ്ങളെ വ്യത്യസ്തമായി ചെയ്തതാണ്, മാരിവില്ലഴകുള്ള ഒരു ജീവിതം ഇന്ന് സി.എച്ച്. മാരിയത്ത് കെട്ടിപ്പടുത്തത്. ഇപ്പോൾ Clerical Assistant ആയി സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന മാരിയത്ത്, നല്ലൊരു എഴുത്തുകാരിയും, ചിത്രകാരിയും, അതിലെല്ലാമുപരി ഒരു സാമൂഹികപ്രവര്ത്തകയുമാണ്. കേട്ടോളൂ മാരിവില്ലഴകുള്ള ഈ വാക്കുകൾ.


<Voice byte>


< Transmission Music>


Scene-4


ചാക്കോച്ചൻ: സമയം 5 മണിയായി. രാത്രി 10 ന് എന്നെ തിരിച്ച് കുറ്റിപ്പുറത്തെത്തിക്കാന്ന് പറഞ്ഞതാ.


സഹീർ: ഇല്ല്യ ചാക്കോച്ചാ..... പത്ത്മണിക്ക് മുമ്പായിട്ടെന്നെ മ്മളാട്യെത്തും. മ്മള് താ പൊറപ്പെട്ട് കഴിഞ്ഞ്. ങാ..


(കാറിന്റെ ശബ്ദം)


ചാക്കോച്ചൻ: ഇനിയൊരു 3 മണിക്കൂറ് ഡ്രൈവ് ചെയ്യേണ്ടി വര്വല്ലോ..അവിടെ കുറ്റിപ്പുറത്തെത്താൻ


സഹീർ: ഉം...നമ്മക്ക് കാഴ്ചകളെക്കെ കണ്ട്, നാട്ടുവര്ത്താനൊക്കെ പറഞ്ഞ് അങ്ങനങ്ങ പോവാ......ഹ....ഹ...ഹ...


(നിശബ്ദത. കാറിന്റെ ശബ്ദം മാത്രം)


സഹീർ: എന്താ ചാക്കോച്ചാ ഒന്നും മിണ്ടാത്തത്, ങ്ങളെന്ത് ര് ത്താ ത്ര കാര്യായിട്ടാലോചിക്ക്ന്നത് ?


ചാക്കോച്ചൻ: ഒന്നുംല്ല്യാ, ഞാനിതുവരെ നമ്മൾ കണ്ടുമുട്ടിയവരെക്കുറിച്ചെക്കൊന്നാലോചിക്കേരുന്നു. ശരീരം 95% തളര്ന്നിട്ടും തളരാതെ സാമൂഹ്യ സേവനത്തിലേര്പ്പെട്ടിരിക്കുന്ന മുസ്തഫയും, ജോമിയും, വൃക്ക മാറ്റിവെച്ച് ചികിത്സക്കു സ്വന്തമായി പണം കണ്ടെത്തുന്ന റംഷീദ്...ജീവിതത്തിലെ കഷ്ടനഷ്ടങ്ങളെ അവർ അതിജീവിച്ചിരിക്കുന്നു. അതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ട്.


സഹീർ: ങ്...ഹും.....അതാണ് ചാക്കോച്ചാ കാര്യം. ഇന്നൊരിത്തിരി ബുദ്ധിമുട്ടൊക്കെണ്ടെങ്കിലും നാളെ ഉഷാറാകും. അല്ല, ങ്ങള് ബീര്ബലിന്റെ കഥ കേട്ടില്ല്യേ ?


ചാക്കോച്ചൻ: അതേത് കഥ?


സഹീർ: ഒരിക്കല്.....രാജാവ് ബീര്ബലി തോട് ചോയ്ച്ചത്രേ, സന്തോഷം വര്മ്പോ സങ്കടോം, സങ്കടം വരുമ്പോ സന്തോഷോം തോന്നിക്കുന്ന ഒരു വാചകം കൊട്ടാരത്തിന്റെ ചുമരിലങ്ങെഴ്തി വെക്കാന്. അപ്പോ....ബീര്ബലെന്താ എഴുത്യേന്നറിയോ ?


ചാക്കോച്ചൻ: എന്താ?


സഹീർ: ഇങ്ങളെന്ന്യൊന്ന് പറഞ്ഞ്യോക്കീ....


ചാക്കോച്ചൻ: എല്ലാം വിധിപോലെ വരുംന്നാണോ ?


സഹീർ: ഹ.....ഹ......ഹ....... വിധി പോലെ വരൂംന്ന് പറേന്നത് ശര്യന്ന്യാ. പക്ഷേ, പ്രശ്നങ്ങള്ണ്ടാവുമ്പോ വിധ്യാന്നും പറഞ്ഞ് വെറുതെയിരിക്കാൻ പാടുണ്ടോ? ഇല്ല്യ...മ്മളെക്കൊണ്ടാവ്ന്നത്ര മ്മള് ചെയ്യണം. താൻപാതി ദൈവം പാതീന്ന് കേട്ട്ട്ടില്ല്യേ. പിന്നെ....ബീര്ബല് എഴുത്യേത് ന്താന്നറിയ്വോ? ‘ഈ സമയവും കടന്നു പോകും’ന്ന്


ചാക്കോച്ചൻ: ഈ സമയവും കടന്നു പോകും.....


സഹീർ: ഉം...അ...ചാക്കോച്ചാ, കുറ്റിപ്പുറത്തിനടുത്ത് തവനൂരില്....ഒര്...ഗവണ്മെന്റിന്റെ ചില്ഡ്രന്സ് ഹോമുണ്ട്. കുട്ട്യേളെ പാര്പ്പിക്കണത്. ങ്ങള് അവ്ടെന്നെങ്കിലും പോയിട്ട്ണ്ടോ ?


ചാക്കോച്ചൻ: ഇല്ല. ഞാനാ ബോര്ഡ് കണ്ടിട്ടുണ്ട്. പക്ഷേ ഇതേവരെ പോയ്ട്ടില്ല്യ


സഹീർ: ന്നാല് ഇന്ന് നമ്മക്കാട്യൊന്ന് പോണം. ന്തേ..... 10 മണ്യാവാൻ ഇനീഷ്ടം പോലെ സമയം ബാക്കില്ല്യേ....


ചാക്കോച്ചൻ: ഉം...


< Transmission Music>


Narration : 5


അമ്മയും നന്മയും പാട്ട് പാശ്ചാത്തലത്തിൽ.


ലോകത്തിലെ ഏറ്റവും മനോഹരമായ പദം ഏതായിരിക്കുമെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഇതേ ചോദ്യവുമായി, ഒരിക്കൽ അന്താരാഷ്ട്ര ഏജന്സിയായ “British Council” നടത്തിയ അഭിപ്രായ സർവ്വേയിൽ “Love” അഥവാ സ്നേഹം എന്ന വാക്കാണ് നാലാമതെത്തിയത്. ‘Smile’ അഥവാ പുഞ്ചിരി എന്നവാക്ക് മൂന്നാമതും, “Passion” അഥവാ അഭിനിവേശം എന്ന വാക്ക് രണ്ടാമതുമെത്തി. എന്നാൽ ഒന്നാമതെത്തിയ വാക്ക് “Mother” അഥവാ അമ്മ എന്നായിരുന്നു.






എന്നാൽ, ബാലമന്ദിരങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ പലര്ക്കും ഒരു സ്വപ്നം മാത്രമാണ് ഈ വാക്ക്. തവനൂർ ചില്ഡ്രന്സ് ഹോമിൽ കഴിയുന്ന ഫവാസിനെയും കൂട്ടുകാരെയും കാണാനാണ് ചാക്കോച്ചനെയും കൂട്ടി സഹീർ അവിടെ എത്തിയത്. ഫവാസിന്റെ വാക്കുകൾ കേള്ക്കൂ...



<Voice byte>


< Transmission Music>


Scene-5


(ട്രെയിനിന്റെ ശബ്ദം ദൂരെനിന്ന് കേള്ക്കുന്നു)


സഹീർ: ചാക്കോച്ചാ....സമയം ദാ 9 മണിയായ്ട്ടേ ള്ളൂ. പറഞ്ഞേലും ഒര് മണിക്കൂറ് മുമ്പെന്നെ ങ്ങളെ ഞാ ബ്ടെത്തിച്ചിക്ക്ന്ന്. എനി പറയ് ങ്ങക്ക്പ്പൊ ന്താ തോന്ന്ന്നേ, മരിക്കണോ അതോ ജീവിക്കണോ ?


ചാക്കോച്ചൻ: ജീവിക്കണം......എനിയ്ക്ക് ജീവിക്കണം.


സഹീർ: ങാ....


ചാക്കോച്ചൻ: ഞാൻ നിങ്ങളെ കണ്ടില്ലായിരുന്നെങ്കിൽ........ഇന്ന് പുലര്ച്ചെ തീവണ്ടിയുടെ ഇരുമ്പു ചക്രങ്ങൾ എന്റെ തല തകര്ത്തേനെ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ വെച്ചു നോക്കുമ്പോ, എന്റെ പ്രശ്നം എത്രയോ നിസ്സാരം.


സഹീർ: ശര്യാ ചാക്കോച്ചാ, ദുഖങ്ങള് മ്മക്കെല്ലാര്ക്കുംണ്ടാകും. പക്ഷേ, പ്രശ്നങ്ങളെ മുമ്പില് മ്മള് തോറ്റ് കൊടുത്താ പിന്നെന്താണ്ടാവ്വാന്നറിയ്വോ, മ്മക്കൊരിക്കലും വിജയിക്കാൻ കയ്യൂല. ഉള്ള സാഹചര്യത്തില് മ്മളങ്ങനെ സുഖായിട്ടിരിക്കണം.


(ചാക്കോച്ചൻ സഹീറിനെ ആലിംഗനം ചെയ്യുന്നു.)


ചാക്കോച്ചൻ: നിങ്ങളാണെന്നെ രക്ഷിച്ചത്. സഹീറേ ഞാൻ വീട്ടിലേക്കു പോവുന്നു. പറയാതെറങ്ങീതാ..അവരന്വേഷിക്കുന്നുണ്ടാവും. ഹലോ.....ആ....മോളേ...ഞാനിതാ അങ്ങോട്ടു വരുന്നു. ഒരു മണിക്കൂറിനുള്ളിൽ വരും. എന്താ കൊണ്ടുവരേണ്ടേ ? സഹീറേ.., നിങ്ങൾ സമയം കിട്ടുമ്പോ എന്റെ വീട്ടിലേക്കൊക്കെ ഒന്നിറങ്ങണം

സഹീർ: ഉം.....

ചാക്കോച്ചൻ: പത്തമ്പത് സെന്റ് സ്ഥലണ്ട്. എന്റപ്പനേപ്പോലെ കൃഷി ചെയ്യാൻ പോവ്വാ

സഹീർ: ഉം.

ചാക്കോച്ചൻ: ഒന്നാന്തരം മണ്ണാ.. വയലിന്റെ നടുവിലാ വീട്

സഹീർ: ഉം.

ചാക്കോച്ചൻ: തൊട്ടടുത്ത് ചെറിയൊരു പുഴ. നല്ല കാറ്റ്. ശുദ്ധ വായു. തെളിനീര്. അന്തസ്സായി ജീവിക്കാനിത് ധാരാളം മതി.

സഹീർ: ഉം.

ചാക്കോച്ചൻ: രാവിലെണീറ്റ് കെളച്ചാ, ഈ കൊളസ്ട്രോളും, ബി.പീം, പൊണ്ണത്തടീം ഒക്കെ പോവുംന്ന്.

സഹീർ: ഹ.ഹ.ഹ.

ചാക്കോച്ചൻ: ഉഷാറാവുംന്ന്. മനസ്സിനും, ശരീരത്തിനും സന്തോഷംണ്ടെങ്കില് പിന്നെന്താ നേടാൻ കഴിയാത്തത്.

സഹീർ: അതെന്ന്യാ പറേന്നത്.

ചാക്കോച്ചൻ: എന്നാ പിന്നെ കാണാം

സഹീർ: ശരി. അങ്ങനായ്ക്കോട്ടെ.

Conclusion

സന്തോഷത്തിന്റെ അര്ത്ഥ തലങ്ങൾ പലതാണ്. പണവും പ്രശസ്തിയും അധികാരവുമൊന്നും തന്നെ സന്തോഷത്തിന് വഴിയൊരുക്കണമെന്ന് നിര്ബന്ധമില്ല. സംതൃപ്തിയാണ് സന്തോഷത്തിന്റെ രഹസ്യം.

“ഇത്തിരി കണ്ണീരുപ്പു

പുരട്ടാതെന്തിന് ജീവിത പലഹാരം”

എന്ന് ഇടശ്ശേരി പാടിയിട്ടുണ്ട്. സന്തോഷം മാത്രമല്ല, സങ്കടവും പ്രശ്നങ്ങളുമൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. വിധിയൊരുക്കിയ പരീക്ഷണങ്ങളെ മനോധൈര്യം കൊണ്ട് നേരിട്ട് അതിജീവനത്തിന്റെ പുതു ചരിത്രമെഴുതിയ 5 വ്യക്തികളെയാണ് നിങ്ങള്ക്ക് ഇന്നിവിടെ പരിചയപ്പെടുത്തിയത്. തോരപ്പ മുസ്തഫയും, റംഷീദും, ജോമിയും, മാരിയത്തും, ഫവാസുമെക്കെ നിങ്ങളുടെ മനോമുകുരങ്ങളിൽ പരിവര്ത്തനത്തിന്റെ വിത്തു പാകിയിട്ടുണ്ടാകുമെന്ന് തീര്ച്ചയാണ്. ജീവിതത്തിന്റെ ഈണവും താളവും നമുക്കിനി ഒന്നായി ആസ്വദിക്കാം. സന്തോഷവും.